Tuesday, May 1, 2012

വിജയാബാങ്കിന്‌ 234 ശതമാനം ലാഭവര്‍ധന; നാലാം പാദത്തില്‍ ലാഭം 181 കോടി രൂപ


വിജയാബാങ്കിന്റെ നാലാം പാദ ലാഭത്തില്‍ 234 ശതമാനം വളര്‍ച്ച. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസലാഭം 180.97 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ ഇത്‌ 54.25 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ പ്രവര്‍ത്തനലാഭം 140 ശതമാനം വര്‍ധിച്ച്‌ 263.48 കോടി രൂപയായി. പലിശ വരുമാനം വഴിയുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനയുണ്ട്‌. സാമ്പത്തികമാന്ദ്യത്തിനിടെയിലും ചിട്ടയായ പ്രവര്‍ത്തനം മൂലമാണ്‌ ബാങ്കിന്‌ ഈ നേട്ടം കൈവരിക്കാനായതെന്ന്‌ വിജയാ ബാങ്ക്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ എച്ച്‌.എസ്‌. ഉപേന്ദ്ര കമ്മത്ത്‌ പറഞ്ഞു.

ജനുവരി മുതല്‍ മാര്‍ച്ചുവരെ ആകെ വരുമാനത്തില്‍ മൂന്നു ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ വരുമാനം 10.91 ശതമാനം വര്‍ധിച്ച്‌ 581 കോടി രൂപയായി. ഈ കാലയളവില്‍ ബാങ്ക്‌ 100 ശാഖകളും 205 എടിഎമ്മുകളും പുതുതായി തുടങ്ങി. ഇ-ഡിപ്പോസിറ്റ്‌ ആരംഭിച്ചു. ഈ വര്‍ഷം 100 ശാഖകളും 200 എടിഎമ്മുകളും കൂടി തുറക്കും. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബിസിനസ്‌ ലക്ഷ്യമായ 1,41,727 കോടി രൂപയാണ്‌ ഇത്തവണ സാക്ഷാത്‌കരിച്ചത്‌. ഇത്‌ 1,65,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുകയാണ്‌ അടുത്ത ലക്ഷ്യമെന്നും ഉപേന്ദ്ര കമ്മത്ത്‌ പറഞ്ഞു.

No comments:

Post a Comment