സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെയും ചൈനയുടെയും വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ കൂടി മുരടിപ്പിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതായി വിലയിരുത്തല്‍. കഴിഞ്ഞ വ്യാഴാഴ്ച്ച പുറത്തുവന്ന സര്‍വേ ഫലങ്ങളാണ് ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയത്.
യൂറോ മേഖലയിലലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം കാര്യമായി ഇടിഞ്ഞതായാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. അല്പം പ്രതീക്ഷ നല്‍കിയ യു.എസ് സമ്പദ്വ്യവസ്ഥക്കും ഒരിക്കല്‍ കൂടി കാലിടറുന്ന സൂചനകളാണ് ലഭിക്കുന്നത്. ഇവിടെ ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഉല്‍പ്പാദന മേഖല കാര്യമായ വളര്‍ച്ചാ മുരടിപ്പാണ് പ്രകടമാക്കുന്നത്. അതേസമയം കൂനിന്‍മേല്‍ കുരുവെന്ന പോലെ എല്ലാ രാജ്യങ്ങളിലെയും സാമ്പദ്വ്യവസ്ഥകള്‍ മുരടിപ്പ് പ്രകടമാക്കിയപ്പോഴും പിടിച്ചു നിന്ന ചൈനക്കും ഇപ്പോള്‍ കാലിടറുകയാണ്. ചൈനയിലെ ഫാക്ടി ഉല്‍പ്പാദനത്തില്‍ വന്‍ കുറവാണ് സമീപകാലത്ത് വന്നിരിക്കുന്നത്.
യൂറോപ്പിലെ ചെറിയ രാജ്യങ്ങളെ ബാധിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധി വന്‍കിട രാജ്യങ്ങളെയും ബാധിച്ചു തുടങ്ങിയെത്രെ. ജര്‍മനിയും ഫ്രാന്‍സുമാണ് ഏറ്റവും ഒടുവില്‍ യൂറോ മേഖലയില്‍ തളര്‍ച്ചയുടെ സൂചനകള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നത്. യൂറോ മേഖലയുടെ സമ്പദ് വ്യവസ്ഥക്ക് നിര്‍ണായകമായ ഫ്രാന്‍സും ജര്‍മനിയും തളരുന്നത് യൂറോ മേഖലയുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ്.
ഇതോടെ 2008ലെ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ലോകത്തെ സാമ്പത്തിക വിദഗ്ധര്‍. അതിനിടെ യൂറോപ്പ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളുടെ നേതാക്കള്‍ക്ക് അടിയന്തര പദ്ധതികള്‍ ആസുത്രണം ചെയ്യാന്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായായും വിവരമുണ്ട്. ഗ്രീസ് യൂറോപ്യന്‍ യൂനിയന്‍ വിട്ടാല്‍ യൂറോ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
No comments:
Post a Comment