Tuesday, May 22, 2012

യാഹൂ ആലിബാബയിലെ ഓഹരി ഒഴിവാക്കുന്നു


ചൈനയിയെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയില്‍ യാഹൂവിനുള്ള ഓഹരി പങ്കാളിത്തം ആലിബാബ ഗ്രൂപ്പ് തിരികെ വാങ്ങും. ഇതു സംബന്ധിച്ച കരാര്‍ കഴിഞ്ഞദിവസം ഇരു കമ്പനികളും ഒപ്പുവെച്ചു.


ചൈനീസ് കമ്പനിയില്‍ യാഹൂവിന് 40 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതില്‍ പകുതി ആലിബാബ വാങ്ങുമെന്നാണ് ധാരണ. ഈ ഓഹരി വില്‍പ്പന വഴി 630 കോടി ഡോളര്‍ പണമായി യാഹൂവിന് ലഭിക്കും. ഇതിനു പുറമെ 80 കോടി ഡോളര്‍ മൂല്യമുള്ള ആലിബാബയുടെ പുതിയ ഓഹരികളും ലഭിക്കും.

ആലിബാബ വിപണിയില്‍ ഓഹരികള്‍ ഇറക്കുമ്പോള്‍ കമ്പനിയില്‍ യാഹുവിനുള്ള ഓഹരിയില്‍ 25 ശതമാനം ഐ.പി.ഒ വിലക്ക് വാങ്ങുകയോ ഈ ഓഹരികള്‍ ഐ.പി.ഒയുടെ ഭാഗമായി വില്‍ക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നും ഇവര്‍ ഒപ്പുവെച്ച കരാര്‍ വ്യക്തമാക്കുന്നു.
ഈ കരാര്‍ വഴി ഓഹരി ഉടമകള്‍ക്ക് പരമാവധി നേട്ടം ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഇരു കമ്പനികളുടെയും വക്താക്കള്‍ പറഞ്ഞു.

No comments:

Post a Comment