Thursday, May 3, 2012

ഇന്ത്യയിലെ ബെസ്റ്റ് കമ്പനി? ടാറ്റാ മോട്ടോഴ്സ്


രാജ്യത്തെ ഏറ്റവും പ്രശസ്തമായ കമ്പനി ഏത്? പ്രശസ്ത കണ്‍‌സള്‍‌ട്ടിംഗ് സ്ഥാപനമായ നീല്‍‌സണ്‍ നടത്തിയ സര്‍‌വേ അനുസരിച്ച് ടാറ്റാ മോട്ടോഴ്സ് ആണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കമ്പനി. തൊട്ടുപിന്നാലെ, ആദിത്യ ബിര്‍ളാ നുവോയും ഭാരതി എയര്‍‌ടെല്ലും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 35 കമ്പനികളെയാണ് നീല്‍‌സണ്‍ സര്‍‌വേയില്‍ ഉള്‍‌പ്പെടുത്തിയിരുന്നത്. റിലയന്‍സ് ഇന്‍‌ഡസ്‌ട്രീസും ടാറ്റാ സ്റ്റീലും ആദ്യ പത്ത് കമ്പനികളില്‍ ഉണ്ട്.

ടാറ്റാ മോട്ടോഴ്സിനെ പറ്റി നീല്‍‌സന്റെ കോര്‍പ്പറേറ്റ് ഇമേജ് മോണിറ്റര്‍ വിശേഷിപ്പിക്കുന്നത് ‘നൂതന സാങ്കേതികതയും വിശ്വസനീയമായ ഉല്‍‌പന്നങ്ങളും മേന്മയ്ക്ക് വേണ്ടിയുള്‍ല ഒടുങ്ങാത്ത അഭിവാഞ്ചയും’ എന്നാണ്. കഴിഞ്ഞ തവണ ടാറ്റാ സ്റ്റീലിനായിരുന്നു കോര്‍പ്പറേറ്റ് റെപ്യൂട്ടേഷന്‍ ഇന്‍‌ഡക്സില്‍ ഒന്നാം സ്ഥാനം. അപ്പോള്‍ ടാറ്റാ മോട്ടോഴ്സ് രണ്ടാം സ്ഥാനത്തായിരുന്നു. ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് ഇതാദ്യമായി ഇന്‍‌ഡക്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

പോളിസി മേക്കര്‍മാര്‍, സ്വാധീനം ചെലുത്തുന്ന ഗ്രൂപ്പുകള്‍, സാമ്പത്തിക സമൂഹങ്ങള്‍, നിക്ഷേപകര്‍, ടോപ്പ് ലെവല്‍ മാനേജ്‌മെന്റ് എന്നിവര്‍ പോലുള്ള ഓഹരിയുടമകളും സാധാരണ ഉപഭോക്താക്കളും അടക്കമുള്ള 1,700 പേരെയാണ് നീല്‍‌സണ്‍ സര്‍‌വേയുമായി സമീപിച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും വിപ്രോയും എച്ച്‌ഡി‌എഫ്‌സി ബാങ്കും ലിസ്റ്റില്‍ മുന്‍‌പന്തിയില്‍ തന്നെ ഉണ്ട്. നാലാം സ്ഥാനത്തായിരുന്ന വിപ്രോ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.

ഒരു കമ്പനിയുടെ പ്രശസ്തി നിര്‍ണയിക്കുന്നതിന് നൂതനത്വം, വളര്‍ച്ചാ നിരക്ക്, മാധ്യമ ശ്രദ്ധ എന്നിവയൊക്കെ കാരണങ്ങളാണെന്ന് നീത്സണ്‍ പറയുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയില്‍ (കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധത) ശ്രദ്ധവയ്ക്കുന്നതില്‍ എറെ മുന്നിലാണ് ഐടിസിയും ടാറ്റാ മോട്ടോഴ്സും എന്ന് സര്‍‌വേയില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയില്‍ ആദിത്യ ബിര്‍ള നുവോയും ഹിന്ദുസ്ഥാ‍ന്‍ യൂണിലിവര്‍ ലിമിറ്റഡും തൊട്ട് പിന്നാലെ തന്നെയുണ്ട്.

No comments:

Post a Comment