സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലാഭത്തില്‍ 25 ശതമാനം വര്‍ധന. 2010-11 ല്‍ 1,048 കോടിയായിരുന്ന ലാഭം 2011-12 ല്‍ 1,313 കോടിയായി. പ്രവര്‍ത്തന ലാഭത്തില്‍ ഇതേകാലയളവില്‍ 22 ശതമാനം വര്‍ധനയും നേടിയതായി ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
ആഗോളതലത്തില്‍ ബാങ്കിന്റെ ഇടപാട് 2,83,558 കോടിയായി. നിക്ഷേപത്തില്‍ 16.48 ശതമാനമാണ് വളര്‍ച്ച. നിഷ്‌ക്രിയ ആസ്തി 0.96 ശതമാനമായി കുറഞ്ഞു. സമ്പാദ്യ നിക്ഷേപം 34,295 കോടിയായി. മുന്‍ഗണനാമേഖലയിലെ വായ്പ 41,383 കോടിയായെന്നും ബാങ്ക് അറിയിച്ചു.
No comments:
Post a Comment