| രാജ്യത്തെ കോര്‍പറേറ്റ് മേഖലയില്‍ നിന്ന് ഒരു അഴിമതിക്കഥ കൂടി പുറത്തുവരുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് ഉത്‌പന്ന കമ്പനിയായ റീബോക്കിന്റെ ഇന്ത്യയിലെ ആസ്‌ഥാനത്താണ് വന്‍ അഴിമതി നടന്നിരിക്കുന്നത്. റീബോക്ക് ഇന്ത്യ മുന്‍ എം.ഡി സുബീന്ദര്‍ സിംഗ് പ്രേമും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിഷ്‌ണു ഭഗതും ചേര്‍ന്ന് 8,700 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ഇവര്‍ക്കെതിരെ കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ്‌ച കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സത്യം തട്ടിപ്പിനു ശേഷം പുറത്തുവരുന്ന മറ്റൊരു കോര്‍പറേറ്റ് തട്ടിപ്പാണിത്. പതിനാറ് വര്‍ഷമായി കമ്പനിയില്‍ സേവനം ചെയ്‌തുവന്ന ഇവരുടെ സേവനം ഈ വര്‍ഷം മാര്‍ച്ച് 26ന് അവസാനിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയില്‍ നാല് രഹസ്യ ഗോഡൗണുകള്‍ നിര്‍മ്മിക്കുകയും കമ്പനിയുടെ സാധനങ്ങള്‍ മോഷ്‌ടിച്ച് ഇതിലേക്ക് കടത്തുകയുമായിരുന്നു. 40,000 പേരെയാണ് ഈ മോഷണത്തിന് ഇവര്‍ നിയോഗിച്ചിരുന്നത്. സംശയം തോന്നിയ കമ്പനി നടത്തിയ പരിശോധനയില്‍ തട്ടിപ്പ് ബോധ്യപ്പെടുത്തുകയും വര്‍ഷങ്ങളായി ഇവര്‍ തട്ടിപ്പ് നടത്തി വരികയാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. സെക്ഷന്‍ 406/08 പ്രകാരം വിശ്വാസ വഞ്ചന, 418 പ്രകാരം, അറിഞ്ഞുകൊണ്ടുള്ള ചതി, 467 പ്രകാരം വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തുക, 468 പ്രകാരം വഞ്ചനയ്‌ക്കു വേണ്ടി വ്യാജരേഖ ചമയ്‌ക്കല്‍, 477എ പ്രകാരം കണക്കുകളില്‍ കൃത്രിമം കാട്ടുക, 210ബി പ്രകാരം ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഡിഡാസിന്റെയും റീബക്കിന്റെയും ലയനനീക്കത്തിന്റെ ഭാഗമായി സുബീന്ദര്‍ സിംഗ് അഡിഡാസിന്റെ മാനേജിംഗ് ഡയറക്‌ടര്‍ സ്‌ഥാനത്തെത്തിയിരുന്നു. മാര്‍ച്ചില്‍ വെട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് സിംഗിനെ ആ സ്‌ഥാനത്തു നിന്ന് നീക്കി. വിഷ്‌ണു ഭഗതിനെയും പുറത്താക്കി. അതേസമയം റിപ്പോര്‍ട്ടിനോട് പ്രതികരിക്കാര്‍ റീബോക്ക് നിയമകാര്യ തലവന്‍ തയ്യാറായില്ല. |
Wednesday, May 23, 2012
റീബോക്ക് ഇന്ത്യ തലപ്പത്ത് 8,700 കോടിയുടെ അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment