Wednesday, May 9, 2012

പി.എന്‍.ബി.ക്ക് 1424 കോടിയുടെ അറ്റാദായം


പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ 1424.06 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 18.58 ശതമാനം അധികമാണിത്. 1200.9 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവിലെ ബാങ്കിന്റെ ലാഭം. മൊത്ത വരുമാനം 10,955.73 കോടിയായും ഉയര്‍ന്നിട്ടുണ്ട്.

2012 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു ഓഹരിക്ക് 22 രൂപ ക്രമത്തില്‍ വാര്‍ഷിക ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ പി.എന്‍.ബി. ഓഹരികള്‍ 16.5 രൂപ കുറഞ്ഞ് 767.45 രൂപയിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

No comments:

Post a Comment