Thursday, May 31, 2012

മണിക്കൂറില്‍ 20 ലക്ഷം ഡോളര്‍; ഗിന ലോകത്തിലെ ഏറ്റവും സമ്പന്ന


കഴിഞ്ഞ സാമ്പത്തിക വര്‍ഷം മണിക്കൂറില്‍ രണ്ട് മില്യണ്‍ (20 ലക്ഷം) ഡോളര്‍ വീതം സമ്പാദിച്ച് ഓസ്ട്രലിയന്‍ സമ്പന്നയായ ഗിന റൈന്‍ഹാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ ധനിക എന്ന നേട്ടത്തിന് ഉടമയായി. ബിസിനസ് റിവ്യൂ വാരിക പുറത്തിക്കിയ പട്ടികയിലാണ് ഗിന സമ്പന്ന സ്ത്രീകളില്‍ ഒന്നാംസ്ഥാനക്കാരിയായത്.

ഓസ്‌ട്രേലിയയിലെ പ്രമുഖ ഖനന വ്യവസായിയായ ഗിനക്ക് 2848 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഹാന്‍കോക് എന്നാണ് ഇവരുടെ കമ്പനിയുടെ പേര്.

കഴിഞ്ഞ വര്‍ഷം ഫോബ്‌സ് പ്രസിദ്ധീകരിച്ച ലോക ധനികരുടെ ലിസ്റ്റില്‍ വാള്‍മാര്‍ട്ട് ഉടമ ക്രിസ്റ്റി വാള്‍ട്ടനായിരുന്നു ഏറ്റവും വലിയ സമ്പന്ന. കഴിഞ്ഞ 12 മാസത്തിനിടെ സമ്പത്ത് മൂന്നിരട്ടിയായി വളര്‍ന്നതാണ് ഗിന റൈന്‍ ഹാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ധനികയാക്കി മാറ്റിയത്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള 58 കാരിയായ ഗിനക്ക് രണ്ട് വിവാഹങ്ങളിലായി നാല് മക്കളുണ്ട്. 

No comments:

Post a Comment