പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഹെവ്ലെറ്റ് പക്കാര്‍ഡ് (എച്ച്.പി) കൂട്ടപിരിച്ചു വിടലിന് ഒരുങ്ങുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലായി എച്ച്.പിക്കുള്ള 3.2 ലക്ഷം ജീവനക്കാരില്‍ 30,000 ത്തോളം പേരെയാണ് കമ്പനി പരിച്ചുവിടാന്‍ ആലോചിക്കുന്നത്. സര്‍വീസ് വിഭാഗത്തില്‍ ജോലിചെയ്യുന്നവരെയാവും കൂടുതലായി ഒഴിവാക്കുകയെന്ന് ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്വയം വിരമിക്കല്‍ പദ്ധതി വഴിയാവും നല്ലൊരു പങ്ക് ജീവനക്കാരെയും ഒഴിവാക്കുകയെന്നാണ് സൂചന.
സര്‍വീസിന്‍െറ കാര്യത്തില്‍ ഐ.ബി.എം, ആക്സെഞ്ച്വര്‍ തുടങ്ങിയ കമ്പനികളുമായി മല്‍സരിക്കാന്‍ എച്ച്.പിക്ക് കഴിയുന്നില്ല. ഇതാണ് സര്‍വീസ് വീഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കമ്പനി ആലോചിക്കുന്നത്.
No comments:
Post a Comment