Tuesday, May 1, 2012

വിദ്യാഭ്യാസ വായ്‌പ 10,000 കോടി കവിഞ്ഞു


സംസ്‌ഥാനത്തെ ബാങ്കുകളില്‍ നിന്ന്‌ പഠനാവശ്യത്തിന്‌ എടുത്ത വായ്‌പ പതിനായിരം കോടി കവിഞ്ഞു. 2011 ഡിസംബര്‍ വരെയുള്ള കണക്ക്‌ പ്രകാരം 10,632 കോടിയിലേറെ രൂപയുടെ വിദ്യാഭ്യാസ വായ്‌പയാണ്‌ സംസ്‌ഥാനത്ത്‌ വിതരണം ചെയ്‌തിട്ടുള്ളത്‌. 12 മുതല്‍ 15% പലിശയ്‌ക്കാണ്‌ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പ നല്‍കുന്നത്‌.

2011 ഡിസംബര്‍ വരെയുള്ള കണക്ക്‌ പ്രകാരം ഇതില്‍ തിരിച്ചടയ്‌ക്കാനുള്ള വായ്‌പ 7035 കോടിയിലേറെയാണ്‌. മൂന്നരലക്ഷത്തോളം വിദ്യാര്‍ഥികളാണ്‌ വിദ്യാഭ്യാസ വായ്‌പ എടുത്തിട്ടുള്ളത്‌. എസ്‌.ബി.ടിയാണ്‌ കേരളത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസ വായ്‌പ നല്‍കിയ ബാങ്ക്‌. ഈ മാര്‍ച്ച്‌ 31വരെ 2263 കോടി രൂപ എസ്‌.ബി.ടിക്ക്‌ വായ്‌പാ കുടിശികയുമുണ്ട്‌.

വിദ്യാഭ്യാസ വായ്‌പ എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ഷങ്ങളായി വന്‍ വര്‍ധനയാണ്‌ ഉണ്ടായിട്ടുള്ളത്‌. 2007ല്‍ 57,020 പേരാണ്‌ വായ്‌പ എടുത്തിരുന്നത്‌. എന്നാല്‍ 2011 ആയപ്പോള്‍ 3,50,574 ആയി ഉയര്‍ന്നു. വായ്‌പാ ബാധ്യതയുടെ തോതിലും വന്‍ ഉയര്‍ച്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. 2007-08ല്‍ 2612 കോടിയായിരുന്ന ബാധ്യത 2011ല്‍ 6729.25 കോടിയായി ഉയര്‍ന്നു. 250 ശതമാനം വര്‍ധനയാണ്‌ ഇതിലുണ്ടായിട്ടുള്ളത്‌. 2001ല്‍ 38 കോടി മാത്രമായിരുന്നു വായ്‌പാ ബാധ്യത. കഴിഞ്ഞ ഡിസംബര്‍ വരെ 447.04 കോടി രൂപ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളി.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു ചേരുന്ന വിദ്യാര്‍ഥികളാണ്‌ വായ്‌പ എടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനത്തിനും വായ്‌പ തിരിച്ചടയ്‌ക്കാനാകുന്നില്ലെന്നാണ്‌ കണക്കുകള്‍. പ്രതിമാസം തിരിച്ചടവിന്‌ ആവശ്യമുള്ള തുക ശമ്പള ഇനത്തില്‍ ലഭിക്കാത്തതാണ്‌ ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

No comments:

Post a Comment