Saturday, May 26, 2012

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച അപകടത്തില്‍


നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിന് താഴെയാകുമെന്ന് ആഗോള ബാങ്കിങ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. 7.35 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ 6.6 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാനാവുകയുള്ളൂവെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. നേരത്തെ ഇവര്‍ 7.2 ശതമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അതേസമയം, മെറില്‍ ലിഞ്ച് വളര്‍ച്ചാലക്ഷ്യം 6.5 ശതമാനമായി താഴ്ത്തി.

ആഗോള സാമ്പത്തിക മാന്ദ്യം മൂര്‍ധന്യത്തില്‍ നിന്ന 2008-09 സാമ്പത്തിക വര്‍ഷം 6.7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷം അതിനും താഴെയാവുമെന്നാണ് വിലയിരുത്തുന്നത്.

നേരത്തെ മോര്‍ഗന്‍ സ്റ്റാന്‍ലി അനുമാനം 7.5 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറച്ചിരുന്നു. തൊട്ടുമുന്‍വര്‍ഷം വളര്‍ച്ച 6.5 ശതമാനം മാത്രമായിരുന്നിരിക്കണമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രാരംഭ കണക്കനുസരിച്ച് ഇത് 6.9 ശതമാനമായിരുന്നു. മെയ് 31ന് പരിഷ്‌ക്കരിച്ച കണക്ക് പുറത്തുവിടും. 

No comments:

Post a Comment