Thursday, May 17, 2012

സെല്‍ഫോണ്‍ വിപണിയില്‍ സാംസങ് നോക്കിയയെ അട്ടിമറിച്ചു

സെല്‍ഫോണുകളുടെ ലോകവിപണിയില്‍ നോക്കിയക്ക് വീണ്ടും തിരിച്ചടി. 2012 ലെ ആദ്യ മൂന്നു മാസക്കാലം മുന്‍ വര്‍ഷത്തെന്മ അപേക്ഷിച്ച് നോക്കിയയുടെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവാണ് രേഖപ്പെടുപ്പെടുത്തിയത്. ലോകത്ത് ഏറ്റവും അധികം വില്‍ക്കുന്ന മൊബൈല്‍ഫോണുകളെന്ന സ്ഥാനവും കമ്പനിക്ക് നഷ്ടമായി. ഇക്കാലയളവില്‍ വില്‍പ്പനയില്‍ 4.6 ശതമാനത്തോളം വര്‍ധന ഉണ്ടാക്കിയ സാംസങ് ലോകത്തന്മ് ഏറ്റവും അധികം വില്‍ക്കുന്ന മൊബൈല്‍ ഫോണുകളെന്ന ഖ്യാതി നേടുകയും ചെയ്തു. അതേസമയം 10 ത്രൈമാസത്തിനിടയില്‍ ആദ്യമായി അഗോള വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വില്‍പ്പനയില്‍ കുറവുണ്ടാവുകയും ചെയ്തു. ഏഷ്യാ-പെസഫിക്ക് മേഖലയിലെ വില്‍പ്പനയിലുണ്ടായ കുറവാണ് രാജ്യാന്തര വില്‍പ്പനയെ ബാധിച്ചത്.

2012 ആദ്യ ത്രൈമാസന്മില്‍ 42 കോടി മൊബൈല്‍ ഫോണുകളാണ് ലോകത്തന്മ് വിറ്റഴിക്കപ്പെട്ടത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ നേടിയ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ശതമാനം കുറവാണിത്. അതേസമയം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന ഇക്കാലയളവില്‍ 44.7 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. കാര്യമായ വളര്‍ച്ച രേഖപ്പെടുത്തപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്നേറാന്‍ കഴിയാതിരുന്നതാണ് ലോകവിപണിയില്‍ നോക്കിയക്ക് തിരിച്ചടിയായത്. അതേസമയം സാംസങും ആപ്പിളും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്തു.

1998 മുതല്‍ നോക്കിയയാണ് ലോക സെല്‍ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരന്‍. 14 വര്‍ഷം അവര്‍ കൈവിടാതെ സൂക്ഷിച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ സാംസങ് തട്ടിയെടുത്തിരിക്കുന്നത്.

2011 ജനുവരി-മാര്‍ച്ച് കാലയളവില്‍ സാംസങിന് ലോകവിപണിയുടെ 16.1 ശതമാനം പങ്കാളത്തംന്മമാത്രമാണുണ്ടായിരുന്നത്. 2012 ജനുവരി-മാര്‍ച്ചില്‍ ഇത് 20.7 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്. അതേസമയം ഇക്കാലയളവില്‍ നോക്കിയയുടെ വിപണി പങ്കാളിത്തം 25.1 ശതമാനന്മില്‍ നിന്ന് 19.8 ശതമാനമായി ഇടിഞ്ഞു.

No comments:

Post a Comment