ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് കമ്പനിയായ ഫേസ്ബുക് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു. 28കാരനായ മാര്‍ക് സക്കര്‍ബര്‍ഗ് സ്ഥാപിച്ച ഫേസ്ബുക് ഇന്‍കോര്‍പറേഷന്‍ 4212 ലക്ഷം ഓഹരികളാണ് 38 ഡോളര്‍ നിരക്കില്‍ വിറ്റഴിച്ചത്. ഇതോടെ എട്ടു വയസ്സ് മാത്രം പ്രായമായ കമ്പനിയുടെ വിപണിമൂല്യം 10,420 കോടി ഡോളര്‍ (ആറു ലക്ഷം കോടി രൂപ) ആയാണ് കണക്കാക്കുന്നത്. ഇത് അമേരിക്കയില്‍ പുതിയ റെക്കോഡാണ്. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ 2004ല്‍ നടത്തിയ 190 കോടി ഡോളറിന്‍െറ ഐ.പി.ഒയെ ഫേസ്ബുക് ഏറെ പിന്നിലാക്കിയിരിക്കുകയാണ്. ഇപ്പോഴും കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സക്കര്‍ബര്‍ഗിന്‍െറ പക്കല്‍തന്നെയാണ്. ലോകവ്യാപകമായി 90 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.
No comments:
Post a Comment