ധനക്കമ്മി കുറയ്ക്കുന്നു
വിലവര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികളെ അനുവദിച്ചില്ലെങ്കില്‍ അവര്‍ സര്‍ക്കാറില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും. ഇപ്പോള്‍ തന്നെ 5.9 ശതമാനത്തിലെത്തി നില്‍ക്കുന്ന ധനക്കമ്മി വീണ്ടും കൂടും.അടിക്കടി വിലകൂട്ടുന്നതിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാന പോയിന്റും ഇതാണ്.
പണപ്പെരുപ്പം വര്‍ധിക്കും
എണ്ണ വില കൂടുന്നതോടെ ചരക്കുകൂലിയും മറ്റു യാത്രാകൂലികളും വര്‍ധിക്കും. ഇതോടെ ഭക്ഷ്യവില സൂചികയില്‍ 50ബിപിഎസെങ്കിലും വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലപ്പെരുപ്പം പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പലിശനിരക്ക് കുറയ്ക്കില്ല
പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്ന സാഹചര്യത്തില്‍ അടിസ്ഥാന പലിശനിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറാവില്ല. ഉയര്‍ന്ന അടിസ്ഥാന നിരക്കുകള്‍ വ്യാവസായിക വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വാസ്തവത്തില്‍ റിസര്‍വ് ധര്‍മസങ്കടത്തിലാകുന്ന അവസ്ഥയാണിത്.
No comments:
Post a Comment