Tuesday, May 22, 2012

തോമസ് കുക്ക് ഓഹരികള്‍ വിറ്റു


പ്രമുഖ യാത്രാ സേവനക്കമ്പനിയായ തോമസ് കുക്ക് ഇന്ത്യന്‍ വിഭാഗത്തിലെ ഓഹരികള്‍ വിറ്റു. കമ്പനിയിലെ 77 ശതമാനം ഓഹരികള്‍ 817.4 കോടി രൂപയ്ക്കാണ് തോമസ്‌ക്കുക്ക് ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ ഉപകമ്പനിയായ ഫെയര്‍ബ്രിഡ്ജ് ക്യാപിറ്റലിന് വിറ്റത്. മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫെയര്‍ബ്രിഡ്ജ് ക്യാപിറ്റല്‍. 

ഓഹരി ഒന്നിന് 50 രൂപ നിരക്കിലായിരുന്നു വില്‍പ്പന. വിപണി മൂല്യത്തെക്കാള്‍ 11 ശതമാനം ഉയര്‍ന്ന പ്രമീയത്തിലാണ് ഓഹരികള്‍ വിറ്റത്. ഇടപാട് അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക് ബ്രാന്‍ഡിന് മുകളില്‍ തോമസ് കുക്കിന് 12.5 വര്‍ഷത്തേക്ക് ലൈസന്‍സ് ലഭിക്കും.

കടബാധ്യത കുറയ്ക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമായി കൈക്കൊണ്ട പദ്ധതിയുടെ ഭാഗമായാണ് ഓഹരികള്‍ വിറ്റതെന്നും തോമസ് കുക്ക് അറിയിച്ചു. ഇടപാടില്‍ നിന്ന് ലഭിക്കുന്ന തുക കമ്പനി കടബാധ്യത കുറയ്ക്കാന്‍ ഉപയോഗിക്കും.

No comments:

Post a Comment