Monday, May 7, 2012

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 401.66 കോടി ലാഭം


2011- 12 സാമ്പത്തിക വര്‍ഷം സൗത്ത് ഇന്ത്യന്‍ ബാങ്കിന് 401.66 കോടി ലാഭം. ബാങ്കിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണിതെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. വി.എ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വളര്‍ച്ചാനിരക്കിലും വന്‍ നേട്ടമാണ് ബാങ്കിന് ലഭിച്ചത്- 32.29 ശതമാനം. മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ബാങ്കിന്‍െറ അറ്റാദായം 121.96 കോടിയാണ്. പോയവര്‍ഷത്തേക്കാള്‍ ഈ വകയില്‍ 49.17 ശതമാനം അധികവളര്‍ച്ച കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷം മൊത്തം ബിസിനസ് 64,136 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 50,520 കോടിയായിരുന്നു. വര്‍ധന 13,616 കോടി, വാര്‍ഷിക വളര്‍ച്ചാനിരക്ക് 26.95 ശതമാനമായി ഉയര്‍ന്നു. നിക്ഷേപം 29,721 കോടിയില്‍ നിന്ന് 36,501 കോടിയായി . ഓഹരികളുടെ വാര്‍ഷിക നേട്ടം കഴിഞ്ഞവര്‍ഷത്തെ 259 രൂപയില്‍ നിന്ന് 355 രൂപയായും ഷെയര്‍ വാല്യു 16.33ല്‍ നിന്ന് 19.12 രൂപയായും വര്‍ധിച്ചു. ഈ വര്‍ഷം 78000 കോടിയാണ് മൊത്തം ബിസിനസ് ലക്ഷ്യമെന്നും പുതിയ 800 എ.ടി.എമ്മും 800 ശാഖകളും ഉടന്‍ ആരംഭിക്കും. ആസാം, മേഘാലയ, മിസോറാം എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കുന്നതിന് നടപടിയായെന്നും എം.ഡി പറഞ്ഞു. ചെയര്‍മാന്‍ അമിതാബ് ഗുഹയും സന്നിഹിതനായി


.

No comments:

Post a Comment