രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ഐസിഐസിഐ വിവിധ ബാങ്കിങ് സേവ ന ങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതുവരെ ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന ചില സൗജന്യ സേവനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ സൗജന്യമായിരുന്ന ഇന്‍റര്‍ ബാങ്ക് മൊബൈല്‍ പെയ്മെന്‍റ് ഇടപാടിനു അഞ്ചു ശതമാനം ചാര്‍ജ് ഈടാക്കും. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് ഇനി മുതല്‍ മാസത്തിലായിരിക്കും കണക്കാക്കുക. മുന്‍പു ഇതു ക്വാര്‍ട്ടറിലായിരുന്നു. മിനിമം ബാലന്‍സ് തുകയില്‍ മാറ്റമില്ല.
അതായത് കഴിഞ്ഞ ക്വാര്‍ട്ടറില്‍ അക്കൗണ്ടില്‍ 20,000 രൂപയുണ്ടായിരുന്നെങ്കില്‍ ഇനി എല്ലാ മാസവും ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കണം. രണ്ടു ദിവസത്തില്‍ കൂടുതല്‍ ഈ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ ഈടാക്കും. കൊട്ടക് മഹീന്ദ്ര മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാത്തവരില്‍ നിന്ന് ഈടാക്കുന്ന തുക 750 മുതല്‍ 1,000 രൂപ വരെയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് 600 രൂപ മാത്രമായിരുന്നു. പല ബാങ്കുകളിലും ഈ സംവിധാനം മാസാടിസ്ഥാനത്തിലാക്കിയിട്ടുണ്ട്.
മൂന്നു മാസത്തില്‍ 12 ബ്രാഞ്ച് ഇടപാടുകള്‍ സൗജന്യമായിരുന്നു. എന്നല്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും മാസത്തില്‍ നാല് ഇടപാടുകള്‍ മാത്രമാണു സൗജന്യമായി നല്‍കുന്നത്. അധിക ഇടപാടിനു ചാര്‍ജ് ഈടാക്കുകയും ചെയ്യും. 50മുതല്‍ 60 രൂപ വരെയായിരുന്നു മുന്‍പു ഇതിന് ഈടാക്കിയിരുന്നത്. ഇപ്പോഴത് 75 മുതല്‍ 90 രൂപ വരെയാക്കി. മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ എച്ച്ഡിഎഫ്സി ബാങ്ക് അഞ്ച് സൗജന്യ ഇടപാടുകള്‍ നല്‍കും. എന്നാല്‍ ബാലന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു സൗജന്യ ഇടപാടുകളുടെ എണ്ണം രണ്ടാകും.
ഒരു വര്‍ഷം ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുടമയില്‍ നിന്നു ക്വാര്‍ട്ടര്‍ അടിസ്ഥാന ത്തില്‍ 50% നിരക്ക് ഈടാക്കും. രണ്ടു വര്‍ഷമാണെങ്കില്‍ ഇത് ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ 150 ശതമാനമാകും. ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാതിരുന്നല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 250 രൂപ പിഴ ഈടാക്കും. ഇഷ്യു ചെയ്ത് ആദ്യ മൂന്നുമാസം ഉപയോഗിച്ചില്ലെങ്കില്‍ 250 രൂപ വേറെയും നല്‍കണം.
ആശ്വാസകരമായ ചില വാര്‍ത്തകള്‍ കൂടിയുണ്ട്. ചില ബാങ്കുകള്‍ ഇന്‍റര്‍സിറ്റി ക്ലിയറിങ് ചാര്‍ജുകള്‍ ഒഴിവാക്കി. മൊബൈല്‍ ബാങ്കിങ് സേവനവും സൗജന്യം. 50,000 രൂപയില്‍ കൂടുതല്‍ ബാങ്ക് ബാലന്‍സുണ്ടെങ്കില്‍ ചെക്ക് ഡിപ്പോസിറ്റി, ഫണ്ട് ട്രാന്‍സഫര്‍ എന്നിവ സൗജന്യമായിരിക്കും.
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്
ചാര്‍ജ് ഈടാക്കിയിട്ടുണ്ടെ ങ്കില്‍ ബാങ്കുകള്‍ കൃത്യമായും അത് ഉപയോക്താവി നെ ഇമെയ്ലിലൂടെ അറിയിച്ചിരിക്കും. അസൗകര്യമുണ്ടെ ങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുക മാത്രമാണു പോംവഴി. ഫോണ്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ്, എടിഎം സേവനം പരമാവധി കുറച്ചാല്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ് കുറയ്ക്കാനാകും.

No comments:
Post a Comment