ആഗോള സാമ്പത്തിക രംഗത്ത് വീണ്ടും ആശങ്കയുടെ കാര്‍മേഘങ്ങള്‍ കുമിഞ്ഞു കൂടുന്നു. മെയ് മാസത്തില്‍ അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാഞ്ഞതാണ് സാമ്പത്തിക രംഗത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഇത് വെള്ളിയാഴ്ച ആഗോള വിപണികളില്‍ നഷ്ടമുണ്ടാക്കുകയും സ്വര്‍ണ വിപണിക്ക് ഊര്‍ജ്ജമാവുകയും ചെയ്തു.
മെയ് മാസത്തില്‍ അമേരിക്കന്‍ തൊഴില്‍ രംഗത്ത് 69,000 തൊഴിലവസരങ്ങള്‍ മാത്രമാണ് പുതിയതായുണ്ടായത്. വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചതിന്റെ പകുതി വളര്‍ച്ച പോലും ഉണ്ടായില്ലെന്നര്‍ത്ഥം. തൊഴിലില്ലായ്മാ നിരക്ക് വര്‍ഷത്തില്‍ ആദ്യമായി 8.2 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. അമേരിക്കയ്ക്ക് പുറമെ യൂറോപ്പിലെയും ചൈനയിലെയും തൊഴില്‍ മേഖലകളും മാന്ദ്യത്തിലാണെന്നുള്ളതാണ്
മറ്റൊരു വെല്ലുവിളി.
അതേസമയം, തൊഴില്‍ മേഖലയില്‍ നിന്നുള്ള മോശം റിപ്പോര്‍ട്ടുകള്‍ സമ്പത്തിക നയത്തില്‍ അയവുവരുത്താന്‍ ഫെഡറല്‍ റിസര്‍വിനെ നിര്‍ബന്ധിതമാക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനു സാധിച്ചില്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയ്ക്ക് വരും തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാവും. അമേരിക്കന്‍ തൊഴിലാളികളെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നതെന്ന് ഒബാമയുടെ പ്രതിയോഗി മിറ്റ് റോംനി വ്യക്തമാക്കികഴിഞ്ഞു.
വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യയുടെയും ബ്രസീലിന്റെയും സാമ്പത്തികരംഗത്ത് തുടരുന്ന പ്രശ്‌നങ്ങളും സമ്പത്തിക നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മേഖല തളരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയും വെള്ളിയാഴ്ച്ച നഷ്ടത്തിലേക്ക് പതിച്ചു. ഗ്രീസില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതും സ്പാനിഷ് ബാങ്കുകളുടെ പ്രതിസന്ധിയുമാണ് വിപണിയെ മോശമായി ബാധിച്ച് മറ്റു ഘടകങ്ങള്‍.

No comments:
Post a Comment