ഐടിസിയെ പിന്തള്ളി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രസ് സെന്‍സെക്സില്‍ ഏറ്റവുമധികം സ്വാധീനമുള്ള ഓഹരിയായി. മേയ് ഒമ്പതിനാണ് ഐടിസി റിലയന്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.
വിപണിയില്‍ സ്വതന്ത്രമായി വ്യാപാരം നടത്തുന്ന ഓഹരികളുടെ മൂല്യം അടിസ്ഥാനമാക്കിയാണു സ്വാധീനമുള്ള ഓഹരിയെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികം ഐടിസി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു.റിലയന്‍സിനു 9.29% വെയിറ്റേജാണുള്ളത്. ഐടിസിക്ക് 9.27 ശതമാനവും. ഇന്‍ഫോസിസാണ് 8.64 ശതമാനവുമായി മൂന്നാം സ്ഥാനത്ത്.
ഏപ്രില്‍ 17നാണ് ആദ്യമായി റിലയന്‍സിനെ ഐടിസി പിന്തള്ളിയത്. എന്നാല്‍ തൊട്ടടുത്ത ദിനം റിലയന്‍സ് ഒന്നാം സ്ഥാ നം തിരിച്ചുപിടിക്കുകയായിരുന്നു. വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ റിലയന്‍സ് രണ്ടാം സ്ഥാനത്താണ്.
ഏപ്രില്‍ 17നാണ് ആദ്യമായി റിലയന്‍സിനെ ഐടിസി പിന്തള്ളിയത്. എന്നാല്‍ തൊട്ടടുത്ത ദിനം റിലയന്‍സ് ഒന്നാം സ്ഥാ നം തിരിച്ചുപിടിക്കുകയായിരുന്നു. വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ റിലയന്‍സ് രണ്ടാം സ്ഥാനത്താണ്.
No comments:
Post a Comment