1991-96ല്‍ മന്‍മോഹന്‍ എന്താണ് ചെയ്തത്? നരസിംഹറാവു സര്‍ക്കാറിലെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് സാമ്പത്തികമായ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വാതിലുകള്‍ തുറന്നുകൊടുത്ത് ഉറങ്ങികിടന്ന ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ പുത്തന്‍ ഉണര്‍വ് പ്രധാനം ചെയ്യാന്‍ ഈ സാമ്പത്തിക വിദഗ്ധനായി.
നൂറുകൂട്ടം ലൈസന്‍സുകളും നികുതിയുടെ നൂലാമാലകളും ഒഴിവാക്കിയതോടെ വ്യവസായ വളര്‍ച്ചാനിരക്ക് വര്‍ധിച്ചു. 1991 കാലത്ത് ഡോളറുകളും നേടി വിദേശഏജന്‍സികള്‍ക്കു മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന അവസ്ഥയാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഐഎംഎഫിന് സ്വര്‍ണം പണയം വെച്ച് ഡോളര്‍ വാങ്ങേണ്ട ഗതികേടും ഇന്ത്യക്കുണ്ടായിരുന്നു. അതെല്ലാം മറികടന്ന് രാജ്യത്തെ ഭദ്രമായ നിലയിലെത്തിക്കാന്‍ അഞ്ചുവര്‍ഷം കൊണ്ട് മന്‍മോഹന്‍സിങിനു സാധിച്ചു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവായാണ് മന്‍മോഹന്‍സിങിനെ പരിഗണിക്കുന്നത്.
2012ഉം 1991ഉം തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ധനകമ്മി, പണപ്പെരുപ്പം, രൂപയുടെ വിലയിടിവ് എന്നിവ മൂലം ഇന്ത്യയുടെ സാമ്പത്തിക അടിത്തറയില്‍ വിള്ളല്‍വീണുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മന്‍മോഹന്‍സിങിനെ പോലുള്ള ഒരാള്‍ തന്നെ വേണം രാജ്യത്തെ ഖജനാവിനെ നിയന്ത്രിക്കാന്‍.
നികുതി മേഖലയില്‍ സമഗ്ര പരിഷ്‌കരണം സാധ്യമാക്കുന്ന സാധന,സേവന നികുതി സമ്പ്രദായം, ചില്ലറ വില്‍പ്പന ശാലയിലെ വിദേശനിക്ഷേപം, പ്രത്യക്ഷനികുതി കോഡ് തുടങ്ങിയ വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെങ്കില്‍ മന്‍മോഹന്‍ സിങിനെ പോലൊരാള്‍ നിര്‍ബന്ധമായും ധനകാര്യവകുപ്പിന്റെ അമരത്തെത്തേണ്ടത്.
No comments:
Post a Comment