ഫിന്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനിയായ നോക്കിയയെ ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സാംസങ് നിഷേധിച്ചു. ഒരു വര്‍ഷം മുമ്പും നോക്കിയെ ഏറ്റെടുക്കാനില്ലെന്ന് സാംസങ് വിശദമാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നോക്കിയയുടെ ഓഹരി വില 2 ശതമാനത്തോളം ഇടിഞ്ഞു.
നോക്കിയയെ സാംസങ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച ആറ് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് 1500 കോടി യൂറോ നോക്കിയയെ ഏറ്റെടുക്കുന്നതിനായി ചെലവിടുമെന്നായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 71 ശതമാനം പ്രീമിയം തുകയ്ക്ക്; ഓഹരി ഒന്നിന് 5.04 ഡോളര്‍ നിരക്കിലായിരിക്കും ഇടപാടെന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇരു കമ്പനികളും ഒരുമിക്കുമ്പോള്‍ ആഗോള മൊബൈല്‍ഫോണ്‍ വിപണിയുടെ 50 ശതമാനത്തോളം കൈയ്യാളാന്‍ സാംസങ്ങിനാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
No comments:
Post a Comment