Wednesday, August 1, 2012

എസ്.ബി.ഐയെ പിന്തള്ളി എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാമത്


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയെ മറികടന്ന് കമ്പോളമൂല്യത്തില്‍ സ്വകാര്യ മേഖലയിലെ എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാമതെത്തി. എച്ച്.ഡി.എഫ്.സിയുടെ മൊത്ത വിനിമയ മൂല്യം 1,37,500 കോടി രൂപയായി വര്‍ധിച്ചു.

ഓഹരി വിപണിയില്‍ വില്‍പന സമ്മര്‍ദം നേരിട്ട എസ്.ബി.ഐ ഓഹരികളുടെ വില രണ്ടു ശതമാനം കുറഞ്ഞപ്പോള്‍ എച്ച്.ഡി.എഫ്.സി ഓഹരികള്‍ മൂന്നു ശതമാനം നേട്ടമുണ്ടാക്കി. വിപണി 300 പോയന്റിന്റെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എസ്.ബി.ഐയുടെ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം


വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം. 125 കോടി ഡോളര്‍ ലക്ഷ്യമിട്ട കടപ്പത്ര വില്‍പ്പനക്ക്് ഇതിന്‍െറ 5.4 മടങ്ങ് തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങള്‍ക്ക് 4.125 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്തിരുന്നത്. ഒരു ഇന്ത്യന്‍ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ വിദേശ കടപ്പത്ര വില്‍പ്പന കൂടിയാണിത്.കടപ്പത്രങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനത്തിന്‍െറ 47 ശതമാനവും ഏഷ്യന്‍ മേഖലയില്‍ നിന്നുള്ള നിക്ഷേപകരില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് 31 ശതമാനവും 22 ശതമാനം യൂറോപ്പില്‍ നിന്നുമാണ്. ഫണ്ട് മാനേജര്‍മാര്‍ക്ക് പുറമെ വിദേശ·െ സ്വകാര്യ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും കമ്പനികളും കടപ്പത്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.കടപ്പത്രങ്ങള്‍ സിങ്കപ്പൂര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്യും.എസ്.ബി.ഐയുടെ മികച്ച പ്രതിഛായയാണ് കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം ലഭ്യമാക്കിയതെന്ന് കടപ്പത്ര വില്‍പ്പനക്കായി നിയോഗിച്ച സ്ഥാപനങ്ങള്‍ വ്യക്തമാക്കി. സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, ജെ.പി മോര്‍ഗന്‍ തുടങ്ങി ആറോളം ധനകാര്യ സ്ഥാപനങ്ങളെയാണ് എസ്.ബി.ഐ കടപ്പത്ര വില്‍പ്പനക്ക് ചുമതലപ്പെടുത്തിയത്.

സ്പൈസ് ജെറ്റ് ലാഭത്തില്‍


തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ നഷ്ടത്തിലായിരുന്ന സ്പൈസ് ജെറ്റ് വീണ്ടും ലാഭത്തില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ സ്പൈസ് 56 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. വിറ്റുവരവിലും കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കലാനിധി മാരന്‍ മുഖ്യ പ്രൊമോട്ടറായ ചെന്നൈ ആസ്ഥാനമായ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 76 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 1406 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മുന്‍ വര്‍ഷം ഇത് 930.75 കോടിയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു യാത്രക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ 26 ശതാമനം വര്‍ധനയുമുണ്ടായി.
ആഭ്യന്തര വ്യോമയാന മേഖലയില്‍ സ്പൈസ് ജെറ്റിന്‍െറ പങ്കാളിത്തം 1.5 ശതമാനം ഉയര്‍ന്ന് 18.6 ശതാമനത്തിലുമെത്തി.
ഇന്ധനത്തിനുള്‍പ്പെടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി വര്‍ധിച്ചില്ലായിരുന്നെങ്കില്‍ ലാഭത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമായിരുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

Tuesday, July 3, 2012

എസ്ബി അക്കൗണ്ടില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട


രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്‌സ് ബാങ്ക് (എസ്.ബി) അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. എസ്ബിഐയിലെ എസ്ബി അക്കൗണ്ടുകള്‍ക്ക് ഇനി മിനിമം ബാലന്‍സ് ബാധകമല്ല. അക്കൗണ്ടിലെ പണം മിനിമം ബാലന്‍സിനും താഴെപ്പോഴാലും ബാങ്ക് ഇനി പിഴ ഈടാക്കില്ല. 

ചെക്ക് ബുക്ക് ഉള്ള എസ്ബി ഇടപാടുകാരുടെ മിനിമം ബാലന്‍സ് എസ്ബിഐയില്‍ നിലവില്‍ 1,000 രൂപയാണ്. അക്കൗണ്ടിലെ ശരാശരി പ്രതിമാസപണം അതിന് താഴെ പോയാല്‍ 50 രൂപ വരെ പിഴ ഈടാക്കിയിരുന്നു. ഇനി മുതല്‍ അതുണ്ടാവില്ല.

എസ്ബിഐയില്‍ 15.39 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകാരാണ് ഉള്ളത്.

ഐസിഐസിഐ ബാങ്ക്. എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍ 10,000 രൂപ വരെയാണ് മിനിമം ബാലന്‍സ്. അതിന് താഴേക്ക് പോയാല്‍ പ്രതിമാസം 250 രൂപ വരെ പിഴ ഈടാക്കുന്നുണ്ട്. 

കിങ്ഫിഷറിന്റെ കടം ഐ.സി.ഐ.സി.ഐ ബാങ്ക് വിറ്റു


പ്രതിസന്ധിയില്‍ നിന്നും തിരിച്ചുകയറാനാകാതെ കിങ്ഫിഷര്‍ വിമാനക്കമ്പനി വലയുന്നതിനിടെ കമ്പനിയുടെ 430കോടി രൂപയുടെ കടം ഐ.സി.ഐ.സി.ഐ ബാങ്ക് വിറ്റു. ശ്രേയ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിന്റെ കീഴിലുള്ള ഡെബ്റ്റ് ഫണ്ടിനാണ് കടം വിറ്റത്. ഇതോടെ കിങ്ഫിഷറില്‍ നിന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന് വായ്പാബാധ്യത ഇല്ലാതെയായി.

പണമിടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. വായ്പയ്ക്ക് പുറമേ പണയവസ്തുക്കളും ഐ.സി.ഐ.സി.ഐ ബാങ്ക് ശ്രേയ്ക്ക് കൈമാറിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങി 15 ബാങ്കുകളിലായി 7,000 കോടിയുടെ കടബാധ്യത കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുണ്ട്.  കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കിങ്ഫിഷര്‍ വായ്പാതിരിച്ചടവ് മുടക്കിയിരിക്കുകയാണ്.

Monday, July 2, 2012

ആര്‍ടിജിസും നെഫ്റ്റും എന്താണ്?


ബാങ്ക് എക്കൗണ്ടില്‍ നിന്നും പണം കൈമാറുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന വാക്കുകളാണ് ആര്‍ടിജിഎസും നെഫ്റ്റും. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കമാണ് ആര്‍ടിജിഎസ്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ എന്നാണ് നെഫ്റ്റിന്റെ പൂര്‍ണരൂപം.

സെറ്റില്‍മെന്റിന്റെ ടൈമിലാണ് പ്രധാന വ്യത്യാസം. ആര്‍ടിജിഎസ് നേരിട്ടുള്ള കൈമാറ്റമാകുമ്പോള്‍ നെഫ്റ്റ് ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെയുള്ള കൈമാറ്റമാണ്. ആര്‍ടിജിഎസ് ഉടന്‍ തന്നെ എക്കൗണ്ടില്‍ ക്രെഡിറ്റാകും. നെഫ്റ്റ് സമയം ഒരോ ബാങ്കിലും വ്യത്യസ്തമാണ്. ഒട്ടുമിക്ക ഇന്ത്യന്‍ ബാങ്കുകളും അതാത് പ്രവര്‍ത്തി സമയത്തിനുള്ളില്‍ പണം കൈമാറുന്നുണ്ട്. അപൂര്‍വം ചില ബാങ്കുകളില്‍ ഇത് തൊട്ടടുത്ത ദിവസമേ എക്കൗണ്ടിലെത്തൂ.
റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ മാത്രമേ ആര്‍ടിജിഎസിലൂടെ ചെയ്യാനാവൂ. അതേ സമയം നെഫ്റ്റ് ചെയ്യുന്നതിന് യാതൊരു പരിധിയും ഇല്ല. എത്ര കുറഞ്ഞ തുകയും കൂടിയ തുകയും ഈ സംവിധാനം ഉപയോഗിച്ച് കൈമാറാവുന്നതാണ്. ആര്‍ടിജിഎസിലൂടെ പണം ഉടന്‍ ലഭിക്കുമ്പോള്‍ നെഫ്റ്റിന് ഒരു മണിക്കൂര്‍ ഇടവിട്ട സെറ്റില്‍മെന്റാണുള്ളത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴു വരെ 11 സെറ്റില്‍മെന്റാണുള്ളത്. ശനിയാഴ്ച ഒമ്പതുമുതല്‍ ഒന്നുവരെ അഞ്ചു സെറ്റില്‍മെന്റും.

നെഫ്റ്റ് ചാര്‍ജ്
ഒരു ലക്ഷം രൂപ വരെ: അഞ്ചു രൂപ+സേവനനികുതി
ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍: പരമാവധി 15 രൂപ+സേവന നികുതി
രണ്ടു ലക്ഷത്തിനു മുകളില്‍: പരമാവധി 25 രൂപ+സേവന നികുതി
ആര്‍ടിജിഎസ്
രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ: പരമാവധി 30 രൂപ
അഞ്ചു ലക്ഷത്തിനുമുകളില്‍: പരമാവധി 55 രൂപ.

ടൊയോട്ട-ഓട്ടോ വ്യവസായത്തിലെ ഏഷ്യന്‍ താരം


അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളുടെ കണ്ണില്‍ ഇപ്പോള്‍ അക്കിയോ ആണു താരം. അക്കിയോ എന്നാല്‍ ടൊയോട്ടയുടെ പ്രസിഡന്റ് അക്കിയോ ടൊയോഡ. പ്രസിഡന്റെന്നാല്‍, വെറും പ്രസിഡന്റല്ല, തുടര്‍ച്ചയായുണ്ടായ മൂന്ന് ഗുരുതരമായ പ്രതിസന്ധികളില്‍ പെട്ട് മുങ്ങിത്താണുപോകുമായിരുന്ന കമ്പനിയെ വീണ്ടും വിപണിനേതൃത്വത്തിന്റെ സിംഹാസനത്തിലിരുത്തിയ പ്രസിഡന്റ്.
ഒരല്‍പ്പം ചരിത്രം. 1937ല്‍ അക്കിയോയുടെ മുതുമുത്തച്ഛന്‍ സാക്കിചി ടൊയോഡയാണ് ടൊയോട്ട സ്ഥാപിച്ചത്. പരമ്പരാഗതമായ നെയ്ത്തുശാലയുടെ എളിയ അനുബന്ധസ്ഥാപനം ആയിട്ടായിരുന്നു തുടക്കം.

അതിനുശേഷം ടൊയോട്ടയെ ലോകപ്രശസ്ത വാഹനനിര്‍മ്മാതാക്കള്‍ എന്ന നിലയിലേക്കുയര്‍ത്തുന്നതില്‍ ഓരോ തലമുറയും പങ്കുവഹിച്ചിട്ടുണ്ട്. 80 കളില്‍ അക്കിയോയുടെ മുത്തച്ഛനായ കീച്ചിറോയുടെ മച്ചുനന്‍ ഈജി ടൊയോഡയാണ് കമ്പനിയെ ഒരു ലോകോത്തര ബ്രാന്‍ഡാക്കിയത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ടൊയോട്ടയെ നയിച്ചതില്‍ അക്കിയോ ടൊയോഡയുടെ അച്ഛന്‍ ഷോയ്ച്ചിറോയ്ക്കും ഈ കാലഘട്ടത്തെ ഇന്‍ചാര്‍ജ് എന്ന നിലയില്‍ വലിയൊരു പങ്കുണ്ട്. മാത്രമല്ല, ഇപ്പോഴും ജപ്പാനിലെയും അമേരിക്കയിലെയും വാഹനനിര്‍മ്മാതാക്കളുടെയിടയില്‍ ഷോയ്ച്ചിറോയ്ക്ക് അതുല്യസ്ഥാനമാണുള്ളത്.

കാറോട്ട മത്സരങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും അക്കിയോയ്ക്ക് എന്നാല്‍ കുടുംബ ബിസിനസ്സില്‍ ചേരുന്നതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. ജപ്പാനില്‍നിന്നും ഒരു ഡിഗ്രി എടുത്തശേഷം എം.ബി.എ പഠിക്കാന്‍ ബോസ്റ്റണിലേക്ക് പോയി. പിന്നെ ന്യൂ യോര്‍ക്കില്‍ ഏതാനും വര്‍ഷങ്ങള്‍ ചിലവഴിച്ചു. വാഹനനിര്‍മ്മാണവുമായി പുലബന്ധം പോലുമില്ലാത്ത നിക്ഷേപ ബാങ്കുകള്‍, കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ എന്നിവിടങ്ങളിലായിരുന്നു ജോലി. സഹപ്രവര്‍ത്തകര്‍ കുടുംബത്തിന്റെ വാഹന ബിസിനസ്സിനെക്കുറിച്ച് കൂടെക്കൂടെ ചോദിച്ചുതുടങ്ങിയപ്പോഴാണ് അക്കിയോയ്ക്കും കമ്പനിയുടെ കാര്യങ്ങളില്‍ താത്പര്യം ജനിച്ചത്. 1984ല്‍ അദ്ദേഹം ജപ്പാനിലേയ്ക്ക് മടങ്ങി.
എന്നാല്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഒരു മുതലാളിപ്പയ്യനായിട്ടല്ല, പിതാവിന്റെ നിര്‍ബന്ധമനുസരിച്ച് മറ്റേതൊരു ട്രെയ്‌നിയേയുംപോലെ ഒരു അപ്രന്റീസായിട്ടായിരുന്നു അക്കിയോ കമ്പനിയില്‍ പ്രവേശിച്ചത്. എങ്കിലും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലാളിപ്പയ്യനായിട്ടു തന്നെ ബഹുമാനത്തോടെയാണ് അക്കിയോയെ കണ്ടത്. എന്നാല്‍, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന മാസ്റ്റര്‍ ടെസ്റ്റ് െ്രെഡവര്‍ ഹിരോമു നാരുസ് മാത്രം വിവരമില്ലാത്ത പയ്യന്‍ എന്ന മട്ടിലാണ് ഭാവി പ്രസിഡന്റിനോട് പെരുമാറിയത്. 'നീ ആദ്യം പോയി മര്യാദയ്ക്ക് െ്രെഡവു ചെയ്യാന്‍ പഠിക്ക്. എന്നിട്ട്മതി കാറുകളെക്കുറിച്ചുള്ള വാചകമടി', അദ്ദേഹം പറഞ്ഞു

അക്കിയോ അത്ര മോശക്കാരനല്ലാത്തതിനാല്‍ അതൊരു വെല്ലുവിളിയായെടുത്ത് പരിശീലനമാരംഭിച്ചു. നാരുസിന്റെ കീഴില്‍ത്തന്നെ ഹൈസ്പീഡ് ബ്രെയ്ക്കിംഗ്, എമര്‍ജെന്‍സി റോളോവര്‍, കണ്‍ട്രോള്‍ഡ് സ്പിന്‍ എന്നിവ അഭ്യസിച്ചു. പിന്നീട് കമ്പനിയിലെ ഒരു സീനിയര്‍ ടെസ്റ്റ് െ്രെഡവര്‍ ആവാനും ഒരു വലിയ കാര്‍ വിമര്‍ശകനാവാനും ഈ വെല്ലുവിളി അദ്ദേഹത്തെ സഹായിച്ചു. ഇന്നത്തെ വാഹന വ്യവസായലോകത്ത്, ടെസ്റ്റ് ഡ്രൈവര്‍ ലൈസന്‍സുള്ള അപൂര്‍വം ചീഫ് എക്‌സിക്യുട്ടീവുകളില്‍ ഒരാളാണ് ടൊയോഡോ.
തുടര്‍ന്ന് നിര്‍മ്മാണം, വില്‍പ്പന തുടങ്ങിയ എല്ലാവിഭാഗങ്ങളിലും വിവിധനിലകളില്‍ ജോലി ചെയ്തു. പിന്നെ 2000ത്തില്‍ ഡയറക്ടറായും 2005ല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും പ്രൊമോട്ട് ചെയ്യപ്പെട്ടു. അങ്ങനെയിരിക്കെയാണ് ശരിയായ വെല്ലുവിളി വരുന്നത്. 2009ല്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തികത്തകര്‍ച്ചയുടെ നടുവില്‍ ആക്കിയോയെ കമ്പനിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്തു.'ഇനി എല്ലാം നിന്റെ കൈകളിലേല്‍പ്പിക്കുന്നു,' അച്ഛന്‍ ഷോയ്ചിറോ ടൊയോഡ മകനെ വിളിച്ച് പറഞ്ഞു.


അദ്ദേഹം പ്രസിഡന്റായി നിയമിതനായശേഷം ആദ്യവര്‍ഷംതന്നെ കമ്പനിയുടെ എഴുപതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി. ആഗോളമാന്ദ്യമായിരുന്നു കാരണം. പിന്നാലെ വന്നു ലോകമെമ്പാടും വാര്‍ത്തകളുണ്ടാക്കിയ കാര്‍ മടക്കിവിളിക്കല്‍ കോലാഹലം. നിര്‍മ്മാണത്തകരാറു കാരണം 85 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കേണ്ടിവന്നു. കാര്യമായ യന്ത്രത്തകരാറല്ല, മറിച്ച് ഫ്ലോര്‍ മാറ്റ് ആക്‌സിലറേറ്റര്‍ പെഡലില്‍ കുടുങ്ങുന്നു എന്നതായിരുന്നു പ്രശ്‌നം.
അത് ടൊയോട്ടയ്ക്ക് ഭീകരമായ പ്രതിഛായ പ്രശ്‌നം സൃഷ്ടിച്ചു. ദശകങ്ങളായി അമേരിക്കന്‍ വിപണിയില്‍ യു.എസ്സ്. കാറുകളേക്കാള്‍ വിറ്റഴിയുന്ന വണ്ടികളുണ്ടാക്കുന്ന കമ്പനിക്കതിരെ അമേരിക്കയിലെ വാഹന വ്യവസായവും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൈകോര്‍ത്തതും പ്രശ്‌നത്തെ വഷളാക്കി. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജപ്പാനിലുണ്ടായ ഭൂമികുലുക്കവും സുനാമിയും.


സുനാമി വകയായി ഉതപാദനം ഇടിഞ്ഞു, ഒപ്പം അതിന്റെ ഏറ്റവും വലിയ മത്സരക്ഷമത, നിസ്തുലമായ ഗുണനിലവാരത്തിന്റെ സല്‍പേര് നഷ്ടമായി, ടൊയോട്ടയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയിരുന്ന യു.എസ്സില്‍ അതിന്റെ വിപണിവിഹിതം കുറഞ്ഞു. 2009-ല്‍ മാര്‍ക്കറ്റിന്റെ 18.3 ശതമാനം കയ്യടക്കിയിരുന്ന ടൊയോട്ട കാറുകള്‍ക്ക് 2011-ല്‍ വിഹിതം വെറും 12.9 ആയി മാറി. വാഹനനിര്‍മാണ ലോകത്തെ അചഞ്ചല ശക്തിയെന്ന് എല്ലാവരും കരുതിയ ടൊയോട്ട ഇപ്പോള്‍ 'കൂട്ടത്തില്‍ ഒരു കമ്പനി' മാത്രമായി അധഃപതിച്ചുവെന്ന് എതിരാളികള്‍ പാടിപ്പരത്തി. 1950കളില്‍ അവലംബിച്ചിരുന്ന അതേ മാനേജുമെന്റ് രീതികളാണ് 21-ാം നൂറ്റാണ്ടിലും ടൊയോട്ടയില്‍ നിലനിന്നിരുന്നത്. ചെറിയ തീരുമാനങ്ങളില്‍പ്പോലും ജപ്പാനിലുള്ള ഹെഡ്ഡോഫീസിന്റെ അനുമതി വേണമായിരുന്നു. ടൊയോട്ടയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലെ ഒരു മാനേജര്‍ക്ക് ഏതെങ്കിലും ഒരു വാഹനത്തിലെ തകരാറ് റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍പ്പോലും ജപ്പാനിലെ ഹെഡ്ഡോഫീസില്‍ ചുവപ്പുനാടയുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. ചുരുക്കത്തില്‍, ഒരു വന്‍ സ്ഥാപനമാണെന്ന മനോഭാവം കമ്പനിക്കുതന്നെ ശാപമായിത്തീരുകയായിരുന്നു.

2010 ഫിബ്രവരി മുതല്‍ ടൊയോട്ടയില്‍ മാറ്റങ്ങളുടെ കാലമായിരുന്നു. ഗുണമേന്മയുടെ കാര്യം മാത്രം നോക്കാനായി ആറ് വിപണി മേഖലകളിലും പ്രത്യേകം ടോപ് എക്‌സിക്യുട്ടീവുകള്‍ നിയമിതരായി. ഭാവി ഗതിവിഗതികള്‍ അഭിപ്രായപ്പെടാന്‍ മുന്‍ യു.എസ്സ്. ഗതാഗത വകുപ്പ് സെക്രട്ടറിയായ റോഡ്‌നി സ്ലേറ്ററുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്പനി ബാഹ്യ സമിതിയെ നിയമിച്ചു. അക്കിയോ പറഞ്ഞു: 'അതിവേഗത്തിലുള്ള വളര്‍ച്ച വാഹനങ്ങളുടെ ഗുണമേന്മയെ സാരമായി ബാധിച്ചു. ടോയോട്ടയെ ലോകത്തിലെ ഏറ്റവും ഏറ്റവുമധികം വണ്ടികളുണ്ടാക്കുന്നവരാക്കുകയല്ല എന്റെ ലക്ഷ്യം, ഏറ്റവും ഗുണമേന്മയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരാക്കുക എന്നതാണ്.
'നമുക്ക് ലബോറട്ടറികളിലും മീറ്റിംഗ് മുറികളിലുമിരുന്ന് തീരുമാനങ്ങള്‍ എടുക്കുന്നവരെയല്ല ഈ അവസരത്തില്‍ വേണ്ടത്.

'പോയി നേരിട്ട് കണ്ടുമനസിലാക്കൂ' (ജെന്‍ചി ജെന്‍ബുട്‌സു) എന്ന കമ്പനിയുടെ തത്വത്തിലധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നവരെയാണ്.'
ഡീലര്‍മാരെ കാണാന്‍ അദ്ദേഹം അമേരിക്കയില്‍ കൂടെക്കൂടെ സന്ദര്‍ശനങ്ങള്‍ നടത്തി. വീണുകൊണ്ടിരുന്ന ലെക്‌സസ് ബ്രാന്‍ഡിന്റെ ചുമതല സ്വയം ഏറ്റെടുത്തു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗസംഘ്യ നേര്‍പകുതിയായി വെട്ടിക്കുറച്ചു. മാനേജ്‌മെന്റിലുള്ള പല അനാവശ്യ നിരകളും എടുത്തുകളഞ്ഞു. കൂടാതെ എല്ലാ ചൊവ്വാഴ്ചയും കമ്പനിയിലെ ഉയര്‍ന്ന അഞ്ച് ഉപദേശകരെ അനൗപചാരികമായി, മുന്‍നിശ്ചയിച്ച വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാനല്ലാതെ അദ്ദേഹം കാണാന്‍തുടങ്ങി.
'കുട്ടിക്കാലം മുതല്‍ക്കുതന്നെ ഏറാന്‍ മൂളികളായ ഉദ്യോഗസ്ഥര്‍ എന്നെ മടുപ്പിക്കുമായിരുന്നു.. ഞാന്‍ ചൊവ്വാഴ്ചകളില്‍ കാണുന്ന അഞ്ച് വൈസ് പ്രസിഡന്റുമാര്‍ 40 വര്‍ഷത്തിനുമീതെ ജോലിപരിചയമുള്ളവരും അവവരരുടെ രംഗങ്ങളില്‍ വിദഗ്ധരുമാണ്,' ഒരഭിമുഖത്തില്‍ അക്കിയോ പറഞ്ഞു.


ക്രമേണ ടൊയോട്ട വാഹനങ്ങള്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ തുടങ്ങി. ഈ വര്‍ഷം പ്രയസ് ഹൈബ്രിഡ് ലൈന്‍ അടക്കം റീഡിസൈന്‍ ചെയ്ത 19 പുതിയ കാറുകളാണ് ടൊയോട്ട വിപണിയിലിറക്കാന്‍ പോകുന്നത്. ഇക്കാലത്ത് ഏത് വലിയ ഓട്ടോമൊബൈല്‍ കമ്പനിയുടെ കാര്യത്തിലാണെങ്കിലും ഇതൊരു വമ്പന്‍ മോഡല്‍ നിര തന്നെയാണ്.

ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മാതാവ് എന്ന പദവിയിലിരുന്ന ടൊയോട്ടയെ ആദ്യം ജനറല്‍ മോട്ടോഴ്‌സും പിന്നെ ഫോക്‌സ്‌വാഗണും ഓവര്‍ടേക്ക് ചെയ്ത വാര്‍ത്ത ആഘോഷമായി കൊടുത്ത് ടൊയോട്ടയുടെ ചരമക്കുറിപ്പിന് വിവരങ്ങള്‍ ശേഖരിച്ചിരുന്ന വാഹനവ്യവസായ പ്രസിദ്ധീകരണങ്ങള്‍ തന്നെ ടൊയോട്ട ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നുയരുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണീ വര്‍ഷം. 'ടൊയോട്ടയുടെ കംബാക്ക് പയ്യന്‍' എന്ന് ഫോര്‍ച്യൂണ്‍ മാസിക വിശേഷിപ്പിച്ച 54-കാരനായ അക്കിയോ ടൊയോഡ തന്നെ ഇതിനെല്ലാം കാരണം.

വളരുന്ന വിപണി തേടി ജപ്പാനീസ് ഭീമന്മാര്‍



2011 മാര്‍ച്ചിലെ സുനാമിയില്‍ നശിച്ചത് ലോകത്തെ ഏറ്റവും വലിയ വ്യവസായിക രാഷ്ട്രങ്ങളിലൊന്നായ ജപ്പാന്റെ സമ്പദ് വ്യവസ്ഥ കൂടിയായിരുന്നു. ലോക കാര്‍ വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാന്റെ ധനസ്രോതസ്സില്‍ പ്രധാനമായിരുന്ന ഓട്ടോമൊബൈല്‍ വ്യവസായവും സുനാമിയില്‍ പ്രതിസന്ധിയിലായി. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുലഞ്ഞ ജാപ്പനിസ് ഓട്ടോ വ്യവസായം മറ്റൊരഗ്‌നിപരീക്ഷണം കൂടി നേരിട്ടു.

തകര്‍ച്ചയുടെ രൂക്ഷത


തകര്‍ച്ചയില്‍ നിന്ന് തിരികെ വരാന്‍ തെല്ലൊന്നുമല്ല ടൊയോട്ടയും ഹോണ്ടയും നിസ്സാനും പ്രയാസപ്പെട്ടത്. സുനാമി അവരുടെ ഫാക്ടറികളെ തകര്‍ത്തില്ലെങ്കിലും ഓരോ കാറിന്റെ നിര്‍മാണത്തിനും ആവശ്യമായ നൂറുകണക്കിന് ഘടകങ്ങള്‍ മൊത്തമായി നിര്‍മിച്ചു നല്‍കുന്ന ഒട്ടേറെ കമ്പനികള്‍ സുനാമിയില്‍ തകര്‍ന്നു, തല്‍ഫലമായി കാര്‍ നിര്‍മാണം ഫലത്തില്‍ നിലച്ചതുപോലെയായി.
ഈ സപ്ലൈ ചെയിനിലെ നാശനഷ്ടങ്ങള്‍ മൂലം ടൊയോട്ടക്ക് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ 30 ശതമാനം വസ്തുക്കളുടെ ക്ഷാമമാണ് വന്നത്. ഒറ്റ കമ്പോണന്റ് കുറഞ്ഞാല്‍ നിര്‍മ്മാണം നിലയ്ക്കുന്ന അസംബ്ലി ലൈന്‍ രീതിയില്‍ ഇത് ഉണ്ടാക്കിയ ഉത്പാദനനഷ്ടം വലുതായിരുന്നു. ഘടകങ്ങളുടെ അഭാവം കൊണ്ട് ജപ്പാനു വെളിയിലുള്ള പ്ലാന്റുകളില്‍ കൂടി പ്രവര്‍ത്തനം നിന്നു. ദുരന്തം നടന്ന് രണ്ട് മാസത്തിനു ശേഷവും ആകെ ഉത്പാദന ശേഷിയുടെ പകുതി മാത്രമെ ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് സാധിച്ചുള്ളൂ. മുന്‍പേ നിശ്ചയിച്ചിരുന്ന പുതിയ മോഡലുകളായ ഐ.ക്യു മൈക്രോ കാര്‍, പ്രിയസ് വി എന്നിവയുടെ പുറത്തിറക്കല്‍ ടൊയോട്ട നിര്‍ത്തി വെച്ചു. ഹോണ്ട 'സിവിക്', 'സി.ആര്‍ വി 'എന്നിവയുടെയും. എല്ലാം കഴിഞ്ഞപ്പോള്‍ ടൊയോട്ടയ്ക്ക് മാത്രം നഷ്ടമായത് 120 കോടി ഡോളര്‍.

പ്രതിയോഗികളുടെ മുന്നേറ്റം


വര്‍ഷങ്ങളായി ലോകത്തില്‍ ഏറ്റവും കാറുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനി എന്ന സ്ഥാനം ടൊയോട്ടയ്ക്കായിരുന്നു. ആഗോള വിപണിയില്‍ എക്കാലത്തും ജപ്പാനീസ് കമ്പനികളുടെ പ്രതിയോഗിയായിരുന്ന ജനറല്‍ മോട്ടോര്‍സ് ദുരന്തകാലത്ത് ആ സ്ഥാനം ടൊയോട്ടയില്‍ നിന്ന് പിടിച്ചെടുത്തു. ടൊയോട്ട നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹ്യൂണ്ടായിയും കിയയും യു.എസ്സ്. വിപണിയിലെ വില്‍പന യഥാക്രമം 40-ഉം 57-ഉം ശതമാനം വര്‍ദ്ധിപ്പിച്ചു. മൂന്ന് പ്രധാന യു.എസ്സ്. കാര്‍ കമ്പനികളെല്ലാം കൂടി ആകെ വിപണിവിഹിതത്തിന്റെ 3.2 ശതമാനം വര്‍ദ്ധനവ് നേടി. ജപ്പാനീസ് കാറുകളുടെ ക്ഷാമം മുതലെടുത്ത് സ്‌റ്റോക്ക് ഉളള കാറുകളുടെ വില മൂവായിരം ഡോളര്‍ വരെ ഉയര്‍ത്തി അമേരിക്കന്‍ ഡീലര്‍മാര്‍.

തകരാത്ത ജപ്പാനീസ് പാരമ്പര്യം



ഹിരോഷിമയിലെ ആണവാക്രമണത്തിന്റെ തകര്‍ച്ചയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പിനു സമമായ തിരിച്ചുവരവിനു വേണ്ടി ജപ്പാനിലെ ഓട്ടോമോട്ടീവ് വ്യവസായം കഠിനശ്രമമാണ് നടത്തിയത്. കാറുകള്‍ക്കാവശ്യമായ മൈക്രോ കണ്‍ട്രോളറുകള്‍ വിതരണം ചെയ്തിരുന്ന 'റെനാസാസ്' കമ്പനിയുടെ എട്ട് ഫാക്ടറികള്‍ തകര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ 2500 ജോലിക്കാരുടെ സേവനം നല്‍കിയാണ് ഫാക്ടറികള്‍ പുനരാരംഭിക്കാന്‍ സഹായിച്ചത്. ദുരന്തത്തിനു മുന്‍പേ തന്നെ ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ 'ഏറ്റവും അടുത്ത് വെച്ച് ഉത്പാദനം നടത്തുക' എന്ന നയത്തിന്റെ ഭാഗമായി ഉത്പാദനം ജപ്പാനില്‍ നിന്ന് ക്രമേണ മാറ്റി വരികയായിരുന്നു. സുനാമി ഇതിനെ ത്വരിതഗതിയിലാക്കി.

നിസ്സാനും തിരിച്ചു വരവിന്റെ പാതയിലാണ്. 2011 മെയ് ആയപ്പോഴേക്കും നിസ്സാന് അവരുടെ ഏറ്റവും വലിയ ഫാക്ടറി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞു. സത്യത്തില്‍ ജപ്പാനീസ് കമ്പനികളുടെ ഉത്പാദനത്തിലെ ആഗോളവത്കരണമാണ് അവരെ തിരിച്ചു വരാന്‍ വലിയ തോതില്‍ സഹായിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു. 20 ലക്ഷം കാറുകളുടെ ഉത്പാദനക്കുറവ് പ്രതീക്ഷിച്ച ടൊയോട്ടയ്ക്ക് ഉത്പാദനലക്ഷ്യം തികയ്ക്കാന്‍ 3.7 ലക്ഷത്തിന്റെ കുറവ് മാത്രം. സെപ്തംബറോടെ ടൊയോട്ട അവരുടെ കാംറി സെഡാന്‍, പ്രിയസ് ഹൈബ്രിഡ് മോഡലുകളുടെ ഉത്പാദനം സാധാരണ നിലയിലെത്തിച്ചു.

പ്രതിസന്ധി നല്‍കിയ പാഠങ്ങള്‍



ഭൂകമ്പം കാര്‍നിര്‍മ്മാതാക്കള്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കി. ഭാവിയിലും വന്നേക്കാവുന്ന ദുരന്തങ്ങളില്‍ പരമാവധി രണ്ടാഴ്ച കൊണ്ട് കരകയറാവുന്ന തരത്തില്‍ തങ്ങളുടെ ഫാക്ടറികളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതായി ടൊയോട്ട അവകാശപ്പെടുന്നു. കൂടാതെ തങ്ങള്‍ക്ക് ഘടകങ്ങളും അസംസ്‌ക്യത വസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനികളോടും ഇതേ തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു. തങ്ങളുടെ കാറുകളില്‍ ആകെ ഉപയോഗിക്കുന്ന 4000 മുതല്‍ 5000 വരെയുള്ള ഘടകങ്ങളുടെ പകുതി വരുന്ന നാല് വര്‍ഷം കൊണ്ട് സ്വയം നിര്‍മ്മിക്കാനും ടൊയോട്ടയ്ക്കു പദ്ധതിയുണ്ട്.

ടൊയോട്ടയും ഹോണ്ടയും തിരിച്ചു വരവിലേക്ക്


ആഗോള വിപണിയില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുത്തു വരികയാണ് ടൊയോട്ടയും ഹോണ്ടയും. മെയ് 2012 ആയപ്പോഴേക്കും മുന്നിലുള്ള ജനറല്‍ മോട്ടോര്‍സിന്റെയും ഫോര്‍ഡിന്റെയും തൊട്ടടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞെു. ഭൂകമ്പത്തിനു ഒരു വര്‍ഷത്തിനു ശേഷം മെയ് 2012 ല്‍ ടൊയോട്ടയ്ക്ക് അമേരിക്കന്‍ വിപണിയിലെ വില്പന 87 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. അമേരിക്കന്‍ വിപണിയിലെ ബ്രാന്‍ഡ് മത്സരത്തില്‍ ഷെവര്‍ലെയെ പിന്നിലാക്കാനും ഫോര്‍ഡിന്റെ തൊട്ടു പിന്നില്‍ എത്താനും മെയ് മാസത്തില്‍ അവര്‍ക്ക് കഴിഞ്ഞത് ഗംഭീര തിരിച്ചു വരവിന്റെ സൂചനയാണ്. ഹോണ്ടയും അമേരിക്കന്‍ വിപണിയില്‍ വില്പന 48 ശതമാനം വര്‍ദ്ധിപ്പിച്ചു. പുതിയ മോഡല്‍ സിവിക് വലിയ ജനപ്രീതി നേടിയതും ഹോണ്ടയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്.

വളരുന്ന വിപണികളിലേക്ക്


'വളരുന്ന വിപണികള്‍' എന്ന് വിളിക്കപ്പെടുന്ന ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ജനറല്‍ മോട്ടോര്‍സിന്റെയും ഫോക്‌സ്‌വാഗന്റെയും ഹ്യൂണ്ടായിയുടെയും ആധിപത്യം തകര്‍ക്കാന്‍ അവിടങ്ങളിലേക്ക് പ്രത്യേക മോഡലുകള്‍ എന്ന ടൊയോട്ടയുടെ പ്രഖ്യാപനമാണ് വാഹന വ്യവസായത്തിലെ പുതിയ തലവാചകം. യൂറോപ്പിലെയും അമേരിക്കയിലെയും തങ്ങളുടെ സ്ഥിരം വിപണികള്‍ക്ക് വളര്‍ച്ച മുറ്റിയ സാഹചര്യത്തില്‍ പുത്തന്‍ വിപണികള്‍ തേടുക എന്ന തന്ത്രമാണ് ഇവര്‍ പുറത്തെടുക്കുന്നത്. 2015 ഓടെ എട്ട് ചെറുകാറുകള്‍ 'വളരുന്ന വിപണി'കളിലേക്കായി പുറത്തിറക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങളിലെ വില്പന 50 ശതമാനം വര്‍ദ്ധിപ്പിക്കും എന്ന് ടൊയോട്ട പറയുന്നു.

ഇന്ത്യയിലും ചൈനയിലും നടന്നുവരുന്ന ചെറുകാറുകളുടെ പൊരിഞ്ഞ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ലോകത്തിലെ കാര്‍നിര്‍മ്മാണ ഗോലിയാത്തായ ടൊയോട്ട എത്തിച്ചേരുന്നത് കാര്യങ്ങളുടെ ഗതി മാറ്റും. കാറുകളുടെ ഘടകങ്ങളെല്ലാം ആഭ്യന്തര വിപണിയില്‍ നിന്ന് സംഭരിക്കാനാണ് അവരുടെ ലക്ഷ്യം. 2013 ഓടെ വളരുന്ന വിപണികളില്‍ പ്രതിവര്‍ഷം 31 ലക്ഷം കാറുകള്‍ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കൊറിയന്‍ വിജയഗാഥ

90കളുടെ തുടക്കത്തില്‍ ഇന്ത്യ അതിന്റെ മാര്‍ക്കറ്റ് ആഗോള ബ്രാന്‍ഡുകള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ വാഹന വിപണിയിലേക്കും വിദേശ വ്യവസായികള്‍ ഓടിയെത്തി. അേന്നാളം അംബാസഡര്‍ നിറഞ്ഞോടിയ ഇന്ത്യന്‍ റോഡുകളിലേക്ക് ആദ്യമെത്തിയത് സീലോ ആയിരുന്നു. പക്ഷേ, 'ദേവു'വിന് കൈ പൊള്ളിയപ്പോള്‍ ഒന്നു മടിച്ച വിദേശ നിര്‍മ്മാതാക്കള്‍ മാരുതിയുടെ മുന്നേറ്റം അനുകരിക്കാന്‍ ചെറുകാര്‍ വിപണിയിലേക്കായി പിന്നീട് നോട്ടം.

രണ്ട് വിദേശ ബ്രാന്‍ഡുകളാണ് ഈ രംഗത്ത് ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നത്. മാറ്റിസും, ഹ്യുണ്ടായിയും. ടാറ്റയുടെ ഇന്‍ഡിക്കയും ഒപ്പം ചേര്‍ന്നു. 90 കളുടെ രണ്ടാം പകുതിയില്‍ പുറത്തിറങ്ങിയ ഇതില്‍ മാറ്റിസിന് വലിയ ആയുസ്സുണ്ടായില്ല. ഇന്‍ഡിക്ക ക്ലച്ച് പിടിക്കാന്‍ ടാറ്റക്ക് പെടാപ്പാട് വേണ്ടി വന്നു. പക്ഷേ മൂന്നാമന്‍ ഓടി തകര്‍ത്തു. കണ്ടാല്‍ അയ്യേ എന്ന്പറഞ്ഞു പോകുന്ന മുഖമുള്ള തുടക്കക്കാരന്‍ ഒട്ടും പ്രസിദ്ധമല്ലാത്ത ബ്രാന്‍ഡ് നെയിമില്‍ ഇന്ത്യന്‍ നിരത്തില്‍ ഓടിതിമിര്‍ത്തു. വന്‍ താരജാഡയോ, അതി സാങ്കേതികതയുടെ അഹങ്കാരമോ ഇല്ലാതെ ഇന്ത്യയിലേക്ക് ഓടിയെത്തിയ ഈ കൊറിയന്‍ ബ്രാന്‍ഡ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അനവധി മോഡലുകളുമായി ഇവിടെ നിറഞ്ഞു നില്‍ക്കുന്നു.

സാധാരണക്കാരായിരുന്നു ഹ്യുണ്ടായിയുടെ ആരാധകര്‍. അന്നും ഇന്നും വന്‍ബ്രാന്‍ഡുകള്‍ കൊടി കുത്തിവാഴുന്ന ആഗോള വാഹന വിപണിയുടെ ഓരം ചേര്‍ന്ന് നിശ്ശബ്ദമായി പോകുന്ന ഈ കൊറിയന്‍ കമ്പനി ഇന്ന് ആഗോള ബ്രാന്റുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും യു.എസ്സിലും കാലുകുത്തിയിടത്തെല്ലാം ആദ്യ പത്തു വര്‍ഷത്തിനിടയില്‍ സ്വന്തം 'സ്‌പേസ് ' ഉണ്ടാക്കിയ ചരിത്രമാണ് ഈ കമ്പനിക്കുള്ളത്. കൊടികുത്തിയ ടൊയോട്ട, ഹോണ്ട, നിസ്സാന്‍ എന്നീ ജപ്പാന്‍ കമ്പനികളെ പിന്‍തള്ളി ചൈനയില്‍ ഒന്നാമതെത്തിയ ഹ്യുണ്ടായ് ഈ വര്‍ഷം 13 ലക്ഷം കാറുകള്‍ അവിടെ വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡില്‍ 19 മോഡലും 'കിയ' ബ്രാന്‍ഡില്‍ 16 മോഡലുമായി ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് കരുതുന്നത്.

ഹ്യുണ്ടായുടെ ചൈനയിലെ പാര്‍ട്ണര്‍ 'ബെയ്ജിങ് ഓട്ടോമോട്ടീവ് ' ഇന്റസ്ട്രി ഹോള്‍ഡിംഗ് കമ്പനിയാണ്; സര്‍ക്കാറിന്റെ സ്വന്തം കമ്പനി. 'മര്‍ക്കടമുഷ്ടി'യ്ക്ക് പേരുകേട്ട ഇവരുമായി ഒരു സംയുക്ത സംരംഭം തുടങ്ങാന്‍ ക്രൈസ്‌ലറും ഇസുസുവും വര്‍ഷങ്ങള്‍ പരിശ്രമിച്ചു പരാജയപ്പെട്ടിടത്താണ് 2002 ല്‍ ഹ്യുണ്ടായ് എത്തിയത്. ഏഴു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഈ വര്‍ഷം അവിടെ അവര്‍ക്കുണ്ടായത്. കുറഞ്ഞ വിലയും, ദീര്‍ഘകാല വാറന്റിയും പിന്നെ സാധാരണക്കാരുടെ കാറെന്ന ഇമേജും ഹ്യുണ്ടായിയെ ഒന്നാമതെത്തിച്ചു. കൂടുതല്‍ 'കൈക്കാശുള്ള' ചൈനയിലെ തീരദേശത്തിനായി വില കൂടിയ കാറും താരതമ്യേന കുറഞ്ഞ 'പര്‍ച്ചൈസിംഗ് പവര്‍' ഉള്ള ഉള്‍പ്രദേശങ്ങള്‍ക്കായി പഴയ ബ്രാന്റുകളും നല്‍കിയാണ് ഈ നേട്ടം കൊയ്തത്. ഇന്നിപ്പോള്‍ ഇലാന്‍ട്രയ്ക്കായി 300000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള പ്ലാന്‍ന്റൊരുക്കുകയാണവര്‍.

ഇന്ത്യയിലും ചൈനയയിലും വിജയിക്കും മുമ്പെ ഹ്യുണ്ടായ് അമേരിക്കയിലും യൂറോപ്പിലും വലിയ കമ്പനിയായി മാറാന്‍ തുടങ്ങിയിരുന്നു. പിന്നിട്ട് യൂറോപ്പിലെത്തുമ്പോള്‍ സ്ഥിതി ഇതല്ല. 'യൂറോപ്പ് പിടിച്ചടക്കുക' എന്ന സ്ട്രാറ്റജിയുമായി 'ഹുണ്ടായ് ' കുതിക്കുമ്പോള്‍ വന്‍നിര അമേരിക്കന്‍ ജപ്പാന്‍-ജര്‍മ്മന്‍ ഫ്രഞ്ച് കമ്പനികള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നു. ജര്‍മ്മനിയില്‍ മാത്രമുള്ള ഹ്യുണ്ടായിയുടെ നിക്ഷേപം ഫോക്‌സ് വാഗനെ ഞെട്ടിച്ചു. എല്ലാ ആഗോള ബ്രാന്റുകള്‍ക്കും നിറഞ്ഞ വെല്ലുവിളിയാണ് ഹ്യുണ്ടായ് ' റെനോയുടെ തലവന്‍ സ്റ്റീഫന്‍ നോര്‍മാന്‍ ഇതു പറയുന്നത് വെറുതെയല്ല. സാമ്പത്തിക പ്രതിസന്ധിയിലും ഉയര്‍ന്ന വില്പനയും ലാഭവും തുടര്‍ച്ചയായി രേഖപ്പെടുത്തിയ ലോകത്തിലെ ഒരേ ഒരു കമ്പനി ഹ്യുണ്ടായ് ആണ്. പത്തു വര്‍ഷമായി ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായ്. 1967 ല്‍ ആദ്യവാഹനം പുറത്തിറക്കിയ അവര്‍ ആഗോളതലത്തിലെ വന്‍ ബ്രാന്‍ഡായി വളര്‍ന്നതിന് പിന്നില്‍ 'കിയ' യുമുണ്ട്. 1998 ല്‍ പാപ്പരായ 'കിയാ'ഗ്രൂപ്പിനെ അവര്‍ ഏറ്റെടുക്കുകയായിരുന്നു.

ഹ്യുണ്ടായ് മോട്ടോര്‍ ചെയര്‍മാന്‍ ചങ്-മോങ്-കൂ ന്റെ ലക്ഷ്യം ചെറുതൊന്നുമല്ല. ലോകത്തിലെ മൂന്നാമത്തെ ബ്രാന്‍ഡാവുക യൂറോപ്പിലെ വന്‍ ബ്രാന്‍ഡുകള്‍ക്കിടയിലേക്ക് ഇടിച്ച് കയറുമ്പോള്‍ ലക്ഷ്യം ഒരുപാട് ദൂരത്തല്ല എന്ന് ഹുണ്ടായ് കരുതിയിരുന്നു. കാരണം 1977 ല്‍ 'പോണി'യുമായി യൂറോപ്പിലെത്തിയ ഹ്യുണ്ടായ്ക്ക് വണ്‍ മില്യണ്‍ മാര്‍ക്ക് പിന്നിടാന്‍ 19 വര്‍ഷം വേണ്ടിവന്നു. പക്ഷേ 2001-ല്‍ അത് രണ്ട് ദശലക്ഷമായി!. 2015 ല്‍ യൂറോപ്പിനായി ഹ്യുണ്ടായ് കണ്ടു വയ്ക്കുന്നത് അഞ്ചുലക്ഷം എന്ന ലക്ഷ്യമാണ്. 40ശതമാനം വില്‍പന വര്‍ധന 'മോഡേണ്‍ പ്രീമിയം ബ്രാന്‍ഡ് ' എന്ന സെഗ്മെന്റിലൂടെ അഞ്ച് ശതമാനം യൂറോപ്യന്‍ മാര്‍ക്കറ്റ് ഷെയര്‍ നേടാനാവും എന്ന് കമ്പനി കരുതുന്നു. വര്‍ധിച്ചുവരുന്ന യൂറോപ്യന്‍ ഡിമാന്റ് അനുസരിച്ച് നിര്‍മ്മാണം നടക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഐ.എക്‌സ് 35 നുവേണ്ടി ഇതിനായി ചെക്ക് റിപ്പബ്ലിക്കില്‍ പുതിയ ്പ്ലാന്റ് സ്ഥാപിക്കുന്നു.

യൂറോപ്യന്‍ വിപണിക്കുവേണ്ടി 2011-ല്‍ ഐ 40 യുടെ വാഗണ്‍, കൂപ്പെ, സെഡാന്‍ മോഡലുകളും 2012 ല്‍ ഐ 30 യുടെ ഫൈവ് ഡോര്‍ മോഡലുകളുമാണ് ഇവര്‍ പ്ലാന്‍ ചെയ്യുന്നത്. ഫോര്‍ഡ് മോണ്‍ഡിയോ, ഓപെല്‍ ഇന്‍സിഗ്നിയ, ഫോക്‌സ് വാഗണ്‍ പള്‍സ്, ടൊയോട്ട അവന്‍സിസ് എന്നിവയാണ് ഐ 40 യുടെ എതിരാളികള്‍. ഇപ്പോഴുള്ള 17-ാം സ്ഥാനത്ത് നിന്നും 2013 ല്‍ 13-ലേക്ക് എത്തുക എന്നതാണ് 'കിയ' യുടെ യൂറോപ്യന്‍ ലക്ഷ്യം. ഇതിനായി 2.6 ലക്ഷത്തില്‍ നിന്നും 4.5 ലക്ഷത്തിലേക്ക് വില്പന എത്തിക്കേണ്ടിവരും. പിക്കാന്റോ (5 ഡോര്‍) യുടെ അഞ്ചു വേരിയന്റുകള്‍ ഈ വര്‍ഷവും റിയോ(3 ഡോര്‍) യുടെ അഞ്ചു വേരിയന്റുകള്‍ അടുത്തവര്‍ഷവും ഇതാണ് കിയയുടെ യൂറോപ്യന്‍ തുരുപ്പ് ചീട്ട്.

ഹ്യുണ്ടായ് - കിയ വിജയരഹസ്യം


1. ഉത്പന്ന നിരക്കിലെ വൈവിധ്യം
2. വളര്‍ച്ച വേഗത
3. ഡിസൈന്‍ മത്സര ക്ഷമത
4. എഞ്ചിന്‍ പുതുമ
5. മാര്‍ക്കറ്റിങ് മാജിക്
6. 100% ഉപഭോക്തൃ സംതൃപ്തി(5-7)വര്‍ഷം വാറന്റി
7. ലോക്കലൈസേഷന്‍
8. മികച്ച ഡീലര്‍ റിലേഷന്‍ ഷിപ്പ്
9. പാര്‍ട്ണര്‍ഷിപ്പ് മികവ്
10. കുറഞ്ഞ നിര്‍മ്മാണച്ചെലവ്

Tuesday, June 26, 2012

എസ്ബിഐ 10,500 പേരെ നിയമിക്കുന്നു


രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം 10,500 പേരെ നിയമിക്കാന്‍ ഒരുങ്ങുന്നു. ഇതില്‍ 9,500 പേരെ ക്ലെറിക്കല്‍ തസ്തികയിലേക്കും 1,000 പേരെ പ്രൊബേഷനറി ഓഫീസര്‍മാരായുമായിരിക്കും നിയമിക്കുകയെന്ന് എസ്ബിഐ ചെയര്‍മാന്‍ പ്രതീപ് ചൗധരി പറഞ്ഞു.

ദസറയോടെ റിക്രൂട്ട്‌മെന്റിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ 7,452 പേരുടെ കുറവുണ്ടായി. 2012 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ബാങ്കിന്റെ സ്ഥിര ജീവനക്കാര്‍ 2,15,481 പേരാണ്. ഇതില്‍ 80,404 പേര്‍ ഓഫീസര്‍മാരാണ്.

വളരുന്ന ബിസിനസ് മാനേജ് ചെയ്യുന്നതിനായാണ് പുതിയ നിയമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം 42 ശതമാനം വര്‍ധിച്ച് 11,707 കോടി രൂപയിലെത്തിയിരുന്നു. 

Monday, June 25, 2012

ICICI ഏറ്റെടുക്കലിന്


രാജ്യത്തെ ഏറ്റവും വലിയ ര ണ്ടാമത്തെ സ്വകാര്യ ബാങ്ക് ഐസിഐസിഐ പ്രാദേശികത ലത്തില്‍ ഏറ്റെടുക്കലിനൊരുങ്ങുന്നു. ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, എസ്ഐബി, ധനലക്ഷ്മി ബാങ്ക് എന്നിവയാണു ഐസിഐസിഐയുടെ പരിഗണനയിലുള്ള ബാങ്കുകള്‍. 

ഫെഡറല്‍ ബാങ്കില്‍ ഇപ്പോള്‍ തന്നെ ഐസിഐസിഐക്ക് ഓഹരി പങ്കാളിത്തമുണ്ട്. എച്ച്ഡിഎഫ്സി കേരളത്തില്‍ സാന്നിധ്യം ശക്തമാക്കിയതാണ് ഐസിഐസിഐ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചത്. ലോര്‍ഡ് കൃഷ്ണ ബാങ്ക് ഏറ്റെടുത്ത സെഞ്ചൂറിയന്‍ ബാങ്കിനെ എച്ച്ഡിഎഫ്സി അടുത്തിടെ ഏറ്റെടുത്തിരുന്നു. 

2001ല്‍ ബാങ്ക് ഒഫ് മധുരയും മൂന്നു വര്‍ഷം മുമ്പു സാംഗ്ലി ബാ ങ്കും ഏറ്റെടുത്തതിനു ശേഷം ഇതുവരെ ദക്ഷിണേന്ത്യയില്‍ ഐസിഐസിഐ ഏറ്റെടുക്കല്‍ നടത്തിയിട്ടില്ല. 

അടുത്തിടെ ബാങ്ക് ഒഫ് രാജസ്ഥാനെ ഏറ്റെടുത്ത ഐസിഐസിഐക്ക് കേരളത്തിലെ ബാങ്ക് ഏറ്റെടുക്കുന്നതു വഴി ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാവും. 

ബ്രാഞ്ചുകളുടെ എണ്ണം കൂട്ടാനുദ്ദേശിക്കുന്ന ഐസിഐസിഐയുടെ ലക്ഷ്യ വും കേരളം ആസ്ഥാനമായ ബാങ്കുകള്‍ തന്നെയാവും. 

സ്വകാര്യ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ കുറയ്ക്കുന്നു


രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ഐസിഐസിഐ വിവിധ ബാങ്കിങ് സേവ ന ങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതുവരെ ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന ചില സൗജന്യ സേവനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ സൗജന്യമായിരുന്ന ഇന്‍റര്‍ ബാങ്ക് മൊബൈല്‍ പെയ്മെന്‍റ് ഇടപാടിനു അഞ്ചു ശതമാനം ചാര്‍ജ് ഈടാക്കും. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് ഇനി മുതല്‍ മാസത്തിലായിരിക്കും കണക്കാക്കുക. മുന്‍പു ഇതു ക്വാര്‍ട്ടറിലായിരുന്നു. മിനിമം ബാലന്‍സ് തുകയില്‍ മാറ്റമില്ല. 

അതായത് കഴിഞ്ഞ ക്വാര്‍ട്ടറില്‍ അക്കൗണ്ടില്‍ 20,000 രൂപയുണ്ടായിരുന്നെങ്കില്‍ ഇനി എല്ലാ മാസവും ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കണം. രണ്ടു ദിവസത്തില്‍ കൂടുതല്‍ ഈ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ ഈടാക്കും. കൊട്ടക് മഹീന്ദ്ര മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാത്തവരില്‍ നിന്ന് ഈടാക്കുന്ന തുക 750 മുതല്‍ 1,000 രൂപ വരെയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് 600 രൂപ മാത്രമായിരുന്നു. പല ബാങ്കുകളിലും ഈ സംവിധാനം മാസാടിസ്ഥാനത്തിലാക്കിയിട്ടുണ്ട്.

മൂന്നു മാസത്തില്‍ 12 ബ്രാഞ്ച് ഇടപാടുകള്‍ സൗജന്യമായിരുന്നു. എന്നല്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും മാസത്തില്‍ നാല് ഇടപാടുകള്‍ മാത്രമാണു സൗജന്യമായി നല്‍കുന്നത്. അധിക ഇടപാടിനു ചാര്‍ജ് ഈടാക്കുകയും ചെയ്യും. 50മുതല്‍ 60 രൂപ വരെയായിരുന്നു മുന്‍പു ഇതിന് ഈടാക്കിയിരുന്നത്. ഇപ്പോഴത് 75 മുതല്‍ 90 രൂപ വരെയാക്കി. മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ എച്ച്ഡിഎഫ്സി ബാങ്ക് അഞ്ച് സൗജന്യ ഇടപാടുകള്‍ നല്‍കും. എന്നാല്‍ ബാലന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു സൗജന്യ ഇടപാടുകളുടെ എണ്ണം രണ്ടാകും.

ഒരു വര്‍ഷം ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുടമയില്‍ നിന്നു ക്വാര്‍ട്ടര്‍ അടിസ്ഥാന ത്തില്‍ 50% നിരക്ക് ഈടാക്കും. രണ്ടു വര്‍ഷമാണെങ്കില്‍ ഇത് ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ 150 ശതമാനമാകും. ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാതിരുന്നല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 250 രൂപ പിഴ ഈടാക്കും. ഇഷ്യു ചെയ്ത് ആദ്യ മൂന്നുമാസം ഉപയോഗിച്ചില്ലെങ്കില്‍ 250 രൂപ വേറെയും നല്‍കണം.

ആശ്വാസകരമായ ചില വാര്‍ത്തകള്‍ കൂടിയുണ്ട്. ചില ബാങ്കുകള്‍ ഇന്‍റര്‍സിറ്റി ക്ലിയറിങ് ചാര്‍ജുകള്‍ ഒഴിവാക്കി. മൊബൈല്‍ ബാങ്കിങ് സേവനവും സൗജന്യം. 50,000 രൂപയില്‍ കൂടുതല്‍ ബാങ്ക് ബാലന്‍സുണ്ടെങ്കില്‍ ചെക്ക് ഡിപ്പോസിറ്റി, ഫണ്ട് ട്രാന്‍സഫര്‍ എന്നിവ സൗജന്യമായിരിക്കും. 

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് 

ചാര്‍ജ് ഈടാക്കിയിട്ടുണ്ടെ ങ്കില്‍ ബാങ്കുകള്‍ കൃത്യമായും അത് ഉപയോക്താവി നെ ഇമെയ്ലിലൂടെ അറിയിച്ചിരിക്കും. അസൗകര്യമുണ്ടെ ങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുക മാത്രമാണു പോംവഴി. ഫോണ്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ്, എടിഎം സേവനം പരമാവധി കുറച്ചാല്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ് കുറയ്ക്കാനാകും. 

എ.ടി.എം കൗണ്ടറുകളിലൂടെ തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ.ടി.എം.കൗണ്ടറുകളിലൂടെ കോടികള്‍ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ കൊല്ലം പോലീസ് വലയിലാക്കി. പഞ്ചാബിലെ ലുധിയാന ഹബ്ബോവാല്‍ കലാലില്‍ ഹൗസ് നമ്പര്‍ ബി34/8205/12/15ല്‍ സണ്ണി ഗുപ്ത(27), ഗോശാല റോഡ് ഹൗസ് നമ്പര്‍ 798ല്‍ രമണ്‍ദീപ് സിങ്(30) എന്നിവരെയാണ് മൊഹാലിയില്‍നിന്ന് കേരള പോലീസ് പിടികൂടിയത്.

പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ. ഉത്തരേന്ത്യക്കാരായ അഞ്ഞൂറോളം ആളുകളുടെ പേരില്‍ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയും എ.ടി.എം.കാര്‍ഡുകള്‍ തരപ്പെടുത്തുകയുമാണ് ആദ്യഘട്ടം.

എല്ലാ അക്കൗണ്ടുകളിലും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും സംഘം നിക്ഷേപിച്ചിട്ടുണ്ടാകും. ഈ തുക പിന്‍വലിക്കാനായി എ.ടി.എം കൗണ്ടറില്‍ കാര്‍ഡ് ഇടുന്നു. മെഷീനില്‍ പണം എത്തുമ്പോള്‍ ഇതില്‍നിന്ന് ഒന്നോ രണ്ടോ നോട്ട് ഒഴികെ ബാക്കിയുള്ള പണം വലിച്ചെടുക്കുകയും രണ്ടു നോട്ടുകള്‍ മെഷീനില്‍ത്തന്നെ അവശേഷിപ്പിക്കുകയും ചെയ്യും. നിശ്ചിതസമയം കഴിയുമ്പോള്‍ ഈ നോട്ടുകള്‍ എ.ടി.എം.മെഷീനുകള്‍ തിരിച്ചെടുക്കും. അക്കൗണ്ട് ഉടമ പണം സ്വീകരിച്ചില്ലെന്ന ധാരണയില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട മുഴുവന്‍ തുകയും അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. അഥവാ ഉള്‍പ്പെടുത്തിയില്ലെങ്കില്‍സംഘാംഗങ്ങള്‍ തന്നെ എ.ടി.എമ്മില്‍നിന്ന് പണം ലഭിച്ചില്ലെന്ന് പരാതിപ്പെടുകയും തുക വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്യും. ഇങ്ങനെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 25 കോടി രൂപയെങ്കിലും തട്ടിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

കേരളം, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയത്. ഡല്‍ഹി ആസ്ഥാനമായ മാര്‍ക്കറ്റിങ് കമ്പനിയില്‍നിന്നാണ് അക്കൗണ്ടുകള്‍ തുടങ്ങാനാവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകളും ഫോട്ടോയും മേല്‍വിലാസങ്ങളും സംഘത്തിന് ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും നല്‍കുന്നവര്‍ക്ക് ആയിരം രൂപയും വ്യാജ അക്കൗണ്ട് എടുത്തുനല്‍കുന്നവര്‍ക്ക് അയ്യായിരം രൂപയും സംഘം നല്‍കിയിരുന്നു. കേരളത്തിലെ വിവിധ എ.ടി.എമ്മുകളില്‍നിന്ന് 47 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമികവിവരം. എ.ടി.എമ്മിലെ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയത്.

പ്രതികള്‍ മികച്ച സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ്. കച്ചവടവും കയറ്റുമതിയും നടത്തുന്ന ഇവരില്‍നിന്ന് നാല് സ്വര്‍ണമോതിരങ്ങളും കാറും അനേകം എ.ടി.എം.കാര്‍ഡുകളും സംഘം പിടിച്ചെടുത്തു. കേരളത്തില്‍ ഇവര്‍ക്കെതിരെ 24 കേസുകള്‍ നിലവിലുണ്ട്.

Saturday, June 23, 2012

എസ്.ബി.ഐ. സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി റീജണല്‍ മാനേജര്‍ കെ.കെ.രജതകുമാര്‍ പറഞ്ഞു. ആറുമാസത്തിനിടയില്‍ 50 തവണ സൗജന്യമായി എ.ടി.എം. ഉപയോഗിക്കാം. അതു കഴിഞ്ഞുള്ള ഇടപാടിന് ഫീസ് നല്‍കണം. ഒരിടത്തുള്ള എസ്.ബി.ഐ. അക്കൗണ്ടിലേക്ക് മറ്റിടങ്ങളിലുള്ള ശാഖകളില്‍നിന്ന് പണം നിക്ഷേപിക്കുന്നതിനുള്ള ഫീസും ഒഴിവാക്കി.

കണ്ണൂര്‍ ഫോര്‍ട്ട്‌റോഡിലെ ശാഖയില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറിന്റെ പ്രവര്‍ത്തനം ഇടക്കാലത്ത് നിര്‍ത്തിവെച്ചത് ജൂണ്‍ 14 മുതല്‍ പുനരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 50,000 രൂപവരെയുള്ള പണമിടപാടുകളും ഡി.ഡി. എടുക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും 12 മണിക്കൂറും ഈ കൗണ്ടറില്‍ ലഭിക്കും.

ഭവനവായ്പകളുടെ പലിശ കുറഞ്ഞതിന്റെ നേട്ടം നിലവിലുള്ള ഇടപാടുകാര്‍ക്ക് ലഭിക്കാന്‍ ബാങ്ക് നടപടിയെടുത്തുവരികയാണ്. 30 ലക്ഷം വരെയുള്ള ഭവനവായ്പകളുടെ പലിശനിരക്ക് 10.75 ശതമാനത്തിലേക്കും അതിനുമുകളിലുള്ള വായ്പകളുടേത് 11.25 ശതമാനത്തിലേക്കും മാറ്റും. അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള വായ്പത്തുകയും ഒരുശതമാനം സേവനനികുതിയും ഈടാക്കിയാവും ഇത് ചെയ്യുക. കുടിശ്ശികയില്ലാതെ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന ഇടപാടുകാര്‍ക്കാണ് ഈ ആനുകൂല്യം.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ സേവനമേഖലാപരിധിയില്‍ വരുന്ന അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വായ്പ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് നാലുലക്ഷം രൂപ വരെയും മാനേജ്‌മെന്‍റ് ക്വാട്ടയിലുള്ളവര്‍ക്ക് 2.5 ലക്ഷം രൂപ വരെയും ഈടില്ലാതെ വായ്പ അനുവദിക്കും.

പ്ലസ് ടു മിനിമം യോഗ്യതയുള്ള കോഴ്‌സുകള്‍ക്കേ വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ വ്യവസ്ഥയുള്ളൂ. അടിസ്ഥാന യോഗ്യത പത്താംക്ലാസ് ആയതിനാലാണ് പല ഡിപ്ലോമ കോഴ്‌സുകള്‍ക്കും വായ്പ അനുവദിക്കാത്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷകര്‍ കുറവാണ്. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ 30 ശതമാനത്തോളം വിദ്യാഭ്യാസ വായ്പയുടേതാണ്. കാര്‍ഷിക വായ്പയിലും ഇത്രയും തന്നെ കിട്ടാക്കടമുണ്ട്.

വിദേശമലയാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 30 ശതമാനത്തോളം വര്‍ധനയുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് കാരണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ റീജ്യണില്‍ പുതുതായി അഞ്ചുശാഖകള്‍ കൂടി തുറക്കാന്‍ എസ്.ബി.ഐ.ക്ക് പദ്ധതിയുണ്ട്. കോഴിക്കോട്ട് പുതിയ സോണല്‍ ഓഫീസും വരുന്നുണ്ട്. എസ്.ബി.ഐ. ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ഇതെല്ലാം സഹായിക്കുമെന്ന് ചീഫ് മാനേജര്‍മാരായ പി.കെ.ശശികുമാറും സി.മുരളീധരനും പറഞ്ഞു.

ഐസിഐസിഐ ബാങ്ക് മേധാവിയുടെ ശമ്പളം 4.25 കോടി

രാജ്യത്തെ പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ മേധാവികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മൂന്ന് മുന്‍നിര ബാങ്കുകളുടെയും മേധാവികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളത്തില്‍ വന്‍വളര്‍ച്ച കൈവരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദാ കൊച്ചാറിന്റെ പ്രതിഫലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.25 കോടി രൂപയായാണ് ഉയര്‍ന്നത്. 2010-11ലെ 3.19 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 33.2 ശതമാനം വര്‍ധന. അടിസ്ഥാന ശമ്പളത്തിന് പുറമെ, പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസ്, അലവന്‍സുകള്‍ എന്നിവയടങ്ങുന്നതാണ് പ്രതിഫലം. 2009ലാണ് അവര്‍ ബാങ്കിന്റെ എംഡി പദവിയിലേക്ക് ഉയര്‍ന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരിയ്ക്കാണ് ഇന്ത്യന്‍ ബാങ്കുകളില്‍ ഏറ്റവുമധികം ശമ്പളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം 4.90 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷം ഇത് 3.92 കോടി രൂപയായിരുന്നു. 25 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം 31.4 ശതമാനം ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ശിഖാ ശര്‍മയുടെ ശമ്പളം 14 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2.53 കോടി രൂപയാണ് അവരുടെ വാര്‍ഷിക ശമ്പളം. എന്നാല്‍, ഇതില്‍ പി.എഫ് ആനുകൂല്യങ്ങളോ ഗ്രാറ്റുവിറ്റിയോ ഉള്‍പ്പെടുന്നില്ല.

മൂന്ന് ബാങ്കുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭം 31.4 ശതമാനം ഉയര്‍ന്നപ്പോള്‍ ഐസിഐസിഐയുടേയും ആക്‌സിസിന്റേയും 25 ശതമാനം വര്‍ധിച്ചു.

ചന്ദാ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ എംഡിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ്, 2008-09ല്‍ ബാങ്കിന്റെ ലാഭവളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരുന്നു. എന്നാല്‍, അവര്‍ തലപ്പത്ത് എത്തിയ ശേഷം കിട്ടാക്കടങ്ങള്‍ കുറച്ചുകൊണ്ട് ബാങ്കിന്റെ ലാഭക്ഷമത ഉയര്‍ത്തുകയായിരുന്നു.

രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 30 ശതമാനത്തിലേറെ ശരാശരി ലാഭവളര്‍ച്ച കൈവരിക്കാന്‍ പുരിക്ക് കഴിഞ്ഞു. 

ത്.

Friday, June 22, 2012

ചിട്ടി മേഖലയിലേക്കും റിലയന്‍സ്‌


വ്യവസായ ഭീമനായ റിലയന്‍സ്‌ രാജ്യത്തെ ചിട്ടി മേഖലയില്‍ പിടിമുറുക്കാനൊരുങ്ങുന്നു. മാര്‍ഗദര്‍ശി ചിറ്റ്‌ ഫണ്ട്‌സ് എന്ന സ്‌ഥാപനം സ്വന്തമാക്കിയ റിലയന്‍സ്‌ രാജ്യത്തുടനീളം ശാഖകള്‍ തുറക്കാന്‍ പദ്ധതി തയാറാക്കി. ചിട്ടി-കുറി വ്യവസായ മേഖലയ്‌ക്ക് ഏറെ സ്വാധീനമുള്ള കേരളത്തിലും റിലയന്‍സിന്‌ അനുകൂല സാഹചര്യമൊരുങ്ങി.

കേന്ദ്ര ചിട്ടി നിയമത്തിന്റെ ചുവടുപിടിച്ചു സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം വിജ്‌ഞാപനം ചെയ്‌ത കേരള ചിറ്റ്‌ ഫണ്ട്‌സ് ചട്ടങ്ങള്‍ ചിട്ടി വ്യവസായ മേഖലയില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കി. സംസ്‌ഥാനത്തെ വന്‍കിട കുറിക്കമ്പനികള്‍ പുതിയ ചട്ടത്തെ സ്വാഗതംചെയ്യുമ്പോള്‍ ചെറുകിട കുറിക്കമ്പനികളും ചാരിറ്റബിള്‍ ആക്‌ട് അനുസരിച്ച്‌ കുറി നടത്തുന്ന ധര്‍മസ്‌ഥാപനങ്ങളും ചട്ടത്തിലെ ചില വ്യവസ്‌ഥകളെ എതിര്‍ത്തു. പുതിയ ചിട്ടി തുടങ്ങാന്‍ ഇനിമുതല്‍ പ്രത്യേകം പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തേണ്ടിവരും.

ചിട്ടിയില്‍ ചേര്‍ന്നവരുടെ വിശദ പട്ടികയ്‌ക്കൊപ്പം മൊത്തം ചിട്ടിപ്പണത്തിന്റെ അമ്പതു ശതമാനം തുക കെട്ടിവയ്‌ക്കുകയും ശേഷിച്ച അമ്പതു ശതമാനത്തിന്‌ ബാങ്ക്‌ ഗാരന്റി നല്‍കുകയും വേണം.

എങ്കില്‍ മാത്രമേ പുതിയ ചിട്ടി തുടങ്ങാനുള്ള അനുമതി ജില്ലാ രജിസ്‌ട്രാര്‍ ഓഫീസില്‍നിന്നു ലഭിക്കൂ. ഗാരന്റി പണത്തിനുള്ള മൂലധനം സ്‌ഥാപനത്തിനില്ലെങ്കില്‍ ഓഹരി ഉടമകള്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടിവരും. ചെറുകിട ചിട്ടിക്കമ്പനികള്‍ക്കു മൂലധനം കണ്ടെത്താന്‍ കഴിയാതെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും.

ചിട്ടിയില്‍നിന്നുള്ള ആദായം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന സ്‌ഥാപനങ്ങള്‍ക്കു മേലില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ റിസര്‍വ്‌ ബാങ്കിന്റേയും സംസ്‌ഥാന സര്‍ക്കാരിന്റേയും അനുമതി വാങ്ങണം. കേന്ദ്ര നിയമമനുസരിച്ച്‌ ചിട്ടി ഇടപാടു നടത്തുന്ന സ്‌ഥാപനങ്ങള്‍ പേരിനൊപ്പം ചിട്ടി, കുറി, ചിറ്റ്‌ ഫണ്ട്‌ എന്നിവയില്‍ ഏതെങ്കിലും കൂട്ടിച്ചേര്‍ക്കണം. ധര്‍മസ്‌ഥാപനങ്ങള്‍ അങ്ങനെ കൂട്ടിച്ചേര്‍ത്താല്‍ ചാരിറ്റബിള്‍ ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കാനാകില്ല.

ലേലം വിളിക്കുന്നതിനുള്ള പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതു ലേല കിഴിവിന്റെ ആനുകൂല്യം ലഭിച്ചിരുന്ന വരിക്കാര്‍ക്കു പ്രശ്‌നമാകും. സംസ്‌ഥാനത്തു നിലവിലുള്ള കുറികള്‍ തുടക്കത്തില്‍ 65 മുതല്‍ 70 ശതമാനംവരെ കിഴിവിലാണു വിളിക്കുക. ഇത്തരം കിഴിവില്‍ ഒരാള്‍ വിളിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടം ബാക്കിയുള്ളവര്‍ക്കായി വീതിക്കപ്പെടും.

ഇതു മറ്റു വരിക്കാരുടെ ആദ്യ വര്‍ഷങ്ങളിലെ മാസ ഗഡു കാര്യമായി കുറയാനിടയാക്കും. പരിധി 30 ശതമാനം ആകുന്നതോടെ ഗഡുവില്‍ വന്‍ വര്‍ധനയുണ്ടാകും. ഇതുവഴി പത്തു ലക്ഷത്തിന്റെ ചിട്ടിയില്‍ തവണ 1,800 രൂപയിലധികം വര്‍ധിക്കുമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

കേന്ദ്ര ചിട്ടി ആക്‌ടില്‍ ചിട്ടിയുടെ കാലാവധി അഞ്ചു വര്‍ഷമാണ്‌. ഇപ്പോള്‍ ഏറെ ജനപ്രിയമായ 20 വര്‍ഷം മുതലുള്ള ദീര്‍ഘകാല ചിട്ടികളെ ഇല്ലാതാക്കും.

നിലവില്‍ വരിക്കാരില്‍നിന്ന്‌ അധികമായി പിരിച്ചെടുക്കുന്ന തുകയില്‍നിന്നായിരുന്നു ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയിരുന്നത്‌. ഭാഗ്യസമ്മാനങ്ങളുടെ പെരുമഴ നിലച്ചാല്‍ വരിക്കാരുടെ താല്‍പര്യം കുറയുമെന്ന ഭയം പല ചിട്ടി ഉടമകള്‍ക്കുമുണ്ട്‌. ആവശ്യമായ ആസ്‌തിയുള്ള ലിമിറ്റഡ്‌ കമ്പനികള്‍ക്കേ വലിയ ചിട്ടി നടത്താനാകൂ എന്ന പുതിയ ചിട്ടി നിയമം റിലയന്‍സ്‌ പോലുള്ള വന്‍കിട ചിട്ടിക്കമ്പനികള്‍ക്ക്‌ അനുഗ്രഹമാകും. 

Wednesday, June 20, 2012

മന്‍മോഹന്‍ ധനകാര്യമന്ത്രിയാകണം


1991-96ല്‍ മന്‍മോഹന്‍ എന്താണ് ചെയ്തത്? നരസിംഹറാവു സര്‍ക്കാറിലെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് സാമ്പത്തികമായ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വാതിലുകള്‍ തുറന്നുകൊടുത്ത് ഉറങ്ങികിടന്ന ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ പുത്തന്‍ ഉണര്‍വ് പ്രധാനം ചെയ്യാന്‍ ഈ സാമ്പത്തിക വിദഗ്ധനായി.
നൂറുകൂട്ടം ലൈസന്‍സുകളും നികുതിയുടെ നൂലാമാലകളും ഒഴിവാക്കിയതോടെ വ്യവസായ വളര്‍ച്ചാനിരക്ക് വര്‍ധിച്ചു. 1991 കാലത്ത് ഡോളറുകളും നേടി വിദേശഏജന്‍സികള്‍ക്കു മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന അവസ്ഥയാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഐഎംഎഫിന് സ്വര്‍ണം പണയം വെച്ച് ഡോളര്‍ വാങ്ങേണ്ട ഗതികേടും ഇന്ത്യക്കുണ്ടായിരുന്നു. അതെല്ലാം മറികടന്ന് രാജ്യത്തെ ഭദ്രമായ നിലയിലെത്തിക്കാന്‍ അഞ്ചുവര്‍ഷം കൊണ്ട് മന്‍മോഹന്‍സിങിനു സാധിച്ചു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവായാണ് മന്‍മോഹന്‍സിങിനെ പരിഗണിക്കുന്നത്.
2012ഉം 1991ഉം തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ധനകമ്മി, പണപ്പെരുപ്പം, രൂപയുടെ വിലയിടിവ് എന്നിവ മൂലം ഇന്ത്യയുടെ സാമ്പത്തിക അടിത്തറയില്‍ വിള്ളല്‍വീണുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മന്‍മോഹന്‍സിങിനെ പോലുള്ള ഒരാള്‍ തന്നെ വേണം രാജ്യത്തെ ഖജനാവിനെ നിയന്ത്രിക്കാന്‍.
നികുതി മേഖലയില്‍ സമഗ്ര പരിഷ്‌കരണം സാധ്യമാക്കുന്ന സാധന,സേവന നികുതി സമ്പ്രദായം, ചില്ലറ വില്‍പ്പന ശാലയിലെ വിദേശനിക്ഷേപം, പ്രത്യക്ഷനികുതി കോഡ് തുടങ്ങിയ വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെങ്കില്‍ മന്‍മോഹന്‍ സിങിനെ പോലൊരാള്‍ നിര്‍ബന്ധമായും ധനകാര്യവകുപ്പിന്റെ അമരത്തെത്തേണ്ടത്.

ഇന്ത്യന്‍ ബാങ്കുകളുടെ റേറ്റിങ് താഴ്ത്തി


ഇന്ത്യയിലെ ബാങ്കിങ് സ്ഥാപനങ്ങളുടെ വളര്‍ച്ചാഅനുമാനം പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് താഴ്ത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടേത് 'പ്രതികൂലം' (നെഗറ്റീവ്) ആയാണ് താഴ്ത്തിയത്.

ഐസിഐസിഐ ബാങ്ക്, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം), ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹഡ്‌കോ), ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി (ഐഡിഎഫ്‌സി) എന്നിവയുടേതും പ്രതികൂലമായി താഴ്ത്തിയിട്ടുണ്ട്.

ഓരോ ബാങ്കുകളും കൈകാര്യം ചെയ്യുന്ന വായ്പയുടെ ഗുണനിലവാരത്തിനനുസരിച്ചാണ് റേറ്റിങ് താഴ്ത്തിയിരിക്കുന്നത്.

Tuesday, June 19, 2012

അരക്കോടിയുടെ വായ്പാ തട്ടിപ്പ് : എസ്.ബി.ടി ഉന്നതര്‍ക്കും പങ്കെന്ന് പൊലീസ്


വ്യാജ രേഖകള്‍ ഹാജരാക്കി മൂന്നാര്‍ എസ്.ബി.ടി ശാഖയില്‍ നിന്ന് തമിഴ്നാട് സ്വദേശി 50 ലക്ഷം രൂപ വായ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച സംഭവത്തില്‍ ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് പൊലീസ്.

2006 ലാണ് തമിഴ്നാട് തേനി സ്വദേശി ശങ്കര അയ്യര്‍ ഒന്നരയേക്കര്‍ സ്ഥലത്തിന്‍െറ പ്രമാണങ്ങള്‍ മൂന്നാര്‍ എസ്.ബി.ടി ബ്രാഞ്ചില്‍ ഹാജരാക്കി 50 ലക്ഷം രൂപ വായ്പയെടുത്തത്. ബാങ്കില്‍ നല്‍കിയ രേഖയില്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തിന് മാര്‍ക്കറ്റില്‍ ഒരു കോടി വിലയുള്ളതായും സൂചിപ്പിച്ചിരുന്നു. തിരിച്ചടവ് കാലാവധി കഴിഞ്ഞിട്ടും വായ്പാ തുക തിരികെ അടക്കാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് നോട്ടീസ് നല്‍കി. എന്നാല്‍, പലിശയടക്കാനോ വായ്പ പൂര്‍ണമായി തിരിച്ചടക്കാനോ ഇയാള്‍ തയാറായില്ല. പിന്നീട് ബാങ്ക് ജപ്തി നടപടിയുമായി നീങ്ങി. എന്നാല്‍, തേനിയിലത്തെിയ ബാങ്ക് അധികൃതര്‍ ശങ്കര അയ്യര്‍ ബാങ്കില്‍ നല്‍കിയ സ്ഥലം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടത്തെി.

തേനി ദേശീയ പാതയോട് ചേര്‍ന്ന സ്ഥലമാണെന്നാണ് ഇയാള്‍ ബാങ്ക് അധികൃതരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ സമര്‍പ്പിച്ച രേഖകളിലുള്ള സ്ഥലം പാടശേഖരമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അധികൃതര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വായ്പ നല്‍കിയതില്‍ ബാങ്ക് ഹെഡ് ഓഫിസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് ബോധ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

2006 ല്‍ വായ്പക്കായി ബാങ്കിനെ സമീപിച്ച ശങ്കര അയ്യര്‍ക്ക് അന്നത്തെ മാനേജര്‍ വായ്പ നിരസിച്ചിരുന്നു. 10 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകള്‍ ഹെഡ് ഓഫിസിന്‍െറ അനുവാദത്തോടെ മാത്രമേ നല്‍കാനാകൂയെന്ന് മാനേജര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഹെഡ് ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാള്‍ വായ്പ തരപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം.

ബാങ്കിന്‍െറ മുന്‍ എ.ജി.എം, വാല്യൂവേറ്റര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ബ്രാഞ്ച് മാനേജര്‍ വായ്പ നല്‍കിയത്. തേനിയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളും ശങ്കര അയ്യര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി ആവശ്യമായ അന്വേഷണം നടത്താതെയാണ് വായ്പ അനുവദിച്ചത്.

സംഭവത്തില്‍ നേരത്തേ രണ്ടുപേരെ തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശങ്കര അയ്യര്‍ ഇപ്പോഴും ഒളിവിലാണ്. ബാങ്കിന്‍െറ ഹെഡ് ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Monday, June 11, 2012

അംബാനിയുടെ വാഗ്ദാനങ്ങളും നിക്ഷേപകരുടെ നെഞ്ചിടിപ്പും


ആശയങ്ങള്‍ ആരുടെയും കുത്തകയല്ലെന്ന് ധിരുഭായ് അംബാനി മക്കള്‍ക്ക് ഉപദേശം കൊടുത്തിട്ടുണ്ട്. അതുകൊണ്ടാവാം വിജയസാധ്യതയുള്ള ആശയങ്ങളും എതിരാളികളില്ലാത്ത വ്യാവസായിക സാമ്രാജ്യവും അംബാനി സഹോദരന്‍മാര്‍ പങ്കിട്ടത്. ഗുജറാത്തിലെ ചോര്‍വാര്‍ഡ് എന്ന ഗ്രാമത്തില്‍ ഒരു സാധാ സ്കൂള്‍ അധ്യാപകന്‍റെ മകനായ ധിരുഭായ് അംബാനി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയുടെ മേധാവിയായ കഥ ഇവര്‍ക്ക് ഉള്‍ക്കരുത്തായുണ്ട്. തുണി വ്യവസായത്തില്‍ നുസ്ലി വാഡിയയെ ഒതുക്കി തുടങ്ങിയ ജൈത്രയാത്രയുടെ പാരമ്പര്യം കൈമുതലായുണ്ട്. അപ്പോള്‍ ധിരുഭായ് മുന്‍പു പറഞ്ഞതു തന്നെ ആപ്ത വാക്യം- റിലയന്‍സിന്‍റെ വളര്‍ച്ചയ്ക്കു പരിധിയില്ല.

പതിവുപോലെ ഈ വര്‍ഷവും ജൂണില്‍ മുംബൈയില്‍ റിലയന്‍സിന്‍റെ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം നടന്നു. ആഡംബര വസ്ത്രങ്ങളണിഞ്ഞു മക്കളും ഭാര്യയുമടക്കം മുകേഷ് 38ാമത്തെ പൊതു യോഗത്തിനെത്തി. ഒപ്പം എല്ലാറ്റിനും മൂകസാക്ഷിയെന്ന നിലയില്‍ അമ്മ കോകിലയും. നിക്ഷേപകര്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്നു. വലിയ പ്രഖ്യാപനങ്ങള്‍ക്ക്. 20 മിനിറ്റു നീണ്ട പ്രസംഗത്തില്‍ ഇന്ത്യയുടെ സുശക്തമായ വളര്‍ച്ചയ്ക്ക് അവസരമൊരുക്കണം, റിലയന്‍സ് മഹാ കമ്പനിയായി തുടരും എന്നൊക്കെ പറഞ്ഞതല്ലാതെ സാമ്പത്തിക ഭാവി സംബന്ധിച്ചു കൃത്യമായ രൂപരേഖ റിലയന്‍സ് മേധാവിയുടെ കൈവശമുണ്ടായിരുന്നില്ല, പ്രത്യേകിച്ച് സാമ്പത്തിക രംഗം കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍.

ഇതു ഗൗരവ വിഷയം തന്നെ. കാരണം മുകേഷിന്‍റെ റിലയന്‍സ് പുതിയ മേഖലയിലേക്കു കാലെടുത്തുവയ്ക്കുന്ന വര്‍ഷമാണ് 2012. സഹോദരന്‍ അനില്‍ അംബാനിക്കു സാന്നിധ്യമുള്ള ടെലികോമാണു പ്രവേശന മേഖല. കോടികള്‍ മുടക്കി ഇന്‍ഫൊടെല്‍ എന്ന കമ്പനി സ്പെക്ട്രം ലൈസന്‍സുകള്‍ വാങ്ങിക്കൂട്ടിയപ്പോഴേ ഈ കമ്പനിയുടെ പിന്നില്‍ മറ്റാരോ ആണെന്ന സംശയമുയര്‍ന്നതാണ്. ഒരു രാത്രിക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുകേഷ് ഇന്‍ഫൊടെല്‍ ഏറ്റെടുത്തു. ഏറ്റെടുത്തുവെന്നാല്‍ 95% ഓഹരിയും ആന്‍റീലിയയിലെ ഈ രാജകുമാരന്‍ വാങ്ങി. ഇന്ത്യക്കാര്‍ക്ക് 3ജി വേഗം പോരാ, 4ജി തന്നെ വേണമെന്നാണ് അംബാനിയുടെ വാദം. അതു കൊണ്ട് 4ജി തുടങ്ങാന്‍ തീരുമാനിച്ചു. 

ജൂണില്‍ നാലാം തലമുറയില്‍പ്പെട്ട ഈ സേവനം നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആഗോള പ്രതിസന്ധിയാകാം, കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്നു സേവനം നല്‍കിത്തുടങ്ങുമെന്ന് ഈ പൊതുയോഗത്തിലും അംബാനി വ്യക്തമാക്കിയിട്ടില്ല. ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ എഴുപതുകളില്‍ ടെക്സ്റ്റൈലാണ് അംബാനി കുടുംബത്തിന്‍റെ മേഖലയെങ്കില്‍ എണ്‍പതുകളില്‍ അതു പോളിമര്‍ ബിസിനസിലായി. എണ്‍പത്തഞ്ചുകളില്‍ പെട്രോള്‍ കെമിക്കല്‍ ബിസിനസില്‍ പ്രവേശിച്ച കമ്പനി തൊണ്ണൂറുകളില്‍ പര്യവേഷണത്തിനും കച്ചകെട്ടിയിറങ്ങി. ഇത്തരത്തില്‍ ലാഭസാധ്യതയുള്ള പുതിയ മേഖലകളില്‍ നിലയുറപ്പിച്ചാണ് കമ്പനി വളര്‍ന്നത്. സഹോദരന്‍മാരുടെ സൗന്ദര്യപ്പിണക്കം രൂക്ഷമായി നിന്നതിനാലാവാം 2000 കഴിഞ്ഞു പ്രത്യേകിച്ച് ഒരു മേഖലകളിലും വിജയം കൊയ്യാന്‍ കഴിയാഞ്ഞത്.

ഏതായാലും നിക്ഷേപകരെ അദ്ദേഹം നിരാശരാക്കിയില്ല. ഒരു ലക്ഷം കോടി വിവിധയിടങ്ങളില്‍ മുതല്‍മുടക്കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ അതില്‍ നിക്ഷേപകര്‍ക്കു പ്രതീക്ഷ അല്‍പ്പമെങ്കിലുമുള്ളത് നാളയുടെ ഊര്‍ജ സ്രോതസ് എന്നുവിളിക്കപ്പെടുന്ന ഷെയ്ല്‍ ബിസിനസില്‍ മാത്രമാണ്. കഴിഞ്ഞ മൂന്നു ക്വാര്‍ട്ടറുകളായി കമ്പനിയുടെ ലാഭം കീഴോട്ടാണ്. അപ്പോഴാണ് മേധാവിയുടെ വാഗ്ദാനപ്പെരുമഴ എന്നോര്‍ക്കണം. റിലയന്‍സിനു മേല്‍നോട്ട ചുമതലയുള്ള കൃഷ്ണ- ഗോദാവരി എണ്ണപ്പാടത്തു നിന്ന് ഇപ്പോള്‍ കൂടുതലും ലഭിക്കുന്നതു മണലും വെള്ളവുമാണത്രെ. ഇതോടെ 100 കോടി ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും ഓഹരിയുടമകളോടു മുകേഷ് ഒന്നും പറഞ്ഞില്ല.

ഇതിന്‍റെ അര്‍ത്ഥം റിലയന്‍സ് നാളെ തകരുമെന്നല്ല. ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനിയുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഓഹരി വില 730 രൂപയ്ക്കു മുകളില്‍. എന്നാല്‍ കഴിഞ്ഞമാസം ആറിന് ഓഹരി വില 671 രൂപ വരെ ഇടിഞ്ഞു. പിന്നെ എങ്ങനെ നിക്ഷേപകര്‍ക്ക് നെഞ്ചിടിപ്പ് കൂടാതിരിക്കും?

നോക്കിയയെ ഏറ്റെടുക്കാനില്ലെന്ന് സാംസങ്‌


ഫിന്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനിയായ നോക്കിയയെ ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സാംസങ് നിഷേധിച്ചു. ഒരു വര്‍ഷം മുമ്പും നോക്കിയെ ഏറ്റെടുക്കാനില്ലെന്ന് സാംസങ് വിശദമാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നോക്കിയയുടെ ഓഹരി വില 2 ശതമാനത്തോളം ഇടിഞ്ഞു. 

നോക്കിയയെ സാംസങ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച ആറ് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് 1500 കോടി യൂറോ നോക്കിയയെ ഏറ്റെടുക്കുന്നതിനായി ചെലവിടുമെന്നായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 71 ശതമാനം പ്രീമിയം തുകയ്ക്ക്; ഓഹരി ഒന്നിന് 5.04 ഡോളര്‍ നിരക്കിലായിരിക്കും ഇടപാടെന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇരു കമ്പനികളും ഒരുമിക്കുമ്പോള്‍ ആഗോള മൊബൈല്‍ഫോണ്‍ വിപണിയുടെ 50 ശതമാനത്തോളം കൈയ്യാളാന്‍ സാംസങ്ങിനാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബീഹാറിനെ കേരളം കണ്ടു പഠിയ്ക്കൂ?


ഇന്ത്യയില്‍ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന സംസ്ഥാനം ഏതാണ്? ഗുജറാത്തോ തമിഴ്‌നാടോ കര്‍ണാടകയോ മഹാരാഷ്ട്രയോ അല്ല. ദാരിദ്രത്തിന്റെയും അഴിമതിയുടെയും പര്യായമായി ഒരു കാലത്ത് പരിഗണിച്ചിരുന്ന ബീഹാറാണ് സാമ്പത്തിക വളര്‍ച്ചയുടെയും ആളോഹരിവരുമാനത്തിന്റെയും കാര്യത്തില്‍ അദ്ഭുതകരമായ വളര്‍ച്ച സ്വന്തമാക്കിയിട്ടുളളത്.

13.1 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ബീഹാര്‍ 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ നേടിയിട്ടുള്ളത്. 10.9 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തും 8 ശതമാനം നേട്ടത്തോടെ പുതുച്ചേരി മൂന്നാം സ്ഥാനത്തുമെത്തി. ഛത്തിസ്ഗഡും ഗോവയുമാണ് തൊട്ടുപിന്നിലുള്ളത്.

അതേ സമയം ഇപ്പോള്‍ ഏറെ വിദേശനിക്ഷേപം ഒഴുകി കൊണ്ടിരിക്കുന്ന ഗുജറാത്തിന് ലിസ്റ്റിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ പറ്റിയില്ല. ഇതേ സമയം തന്നെ തമിഴ്‌നാട് ഗുജറാത്തിന്റെ മുന്നില്‍ കടക്കുകയും ചെയ്തിട്ടുണ്ട്.

ആളോഹരി വരുമാനത്തിന്റെ കാര്യമെടുക്കുകയാണെങ്കിലും ബീഹാറിന്റെ വളര്‍ച്ചാനിരക്ക് അദ്ഭുതകരമാണ്. 12 ശതമാനം വളര്‍ച്ചയോടെ ബീഹാര്‍ ഒന്നാം സ്ഥാനത്തും ഡല്‍ഹി, ഛത്തീസ്ഗഡ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ പിറകെയുമുണ്ട്.

നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സുതാര്യമായ ഭരണനിര്‍വഹണം വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്നു. അതേ സമയം ഏറ്റവും താഴേക്കിടയില്‍ നിന്നാണ് ബീഹാറിന്റെ ഉയര്‍ച്ച എന്നതും പരിഗണിക്കപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ കേരള മോഡല്‍ എന്നത് പഴങ്കഥയാവുകയാണ്. ലിസ്റ്റിന്റെ ഏകദേശം മധ്യഭാഗത്തായി ഇടംപിടിച്ചിട്ടുള്ള കേരളം രണ്ടു മുന്നണികളുടെ വിരുദ്ധനയങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.

Friday, June 8, 2012

ആര്‍ക്കും വേണ്ടാതെ ബാങ്കുകളില്‍ 1723 കോടി


അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളില്‍ കിടക്കുന്ന നിക്ഷേപം എത്ര? ഒന്നും രണ്ടുമൊന്നുമല്ല 1723 കോടി രൂപ!

ഈ തുകയുടെ ഉടമകളെ കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് പല തവണ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലൂം ബാങ്കുകള്‍ അതിനൊന്നും മെനക്കെട്ടിട്ടില്ല. ഒടുവില്‍ ഇക്കാര്യത്തില്‍ കേന്ദ്ര ബാങ്ക് നിലപാട് കര്‍ശനമാക്കുന്നു. ജൂണ്‍ 30നകം പ്രവര്‍ത്തന ക്ഷമമല്ലാത്ത അകൗണ്ടുകളുടെ വിവരങ്ങള്‍ ബാങ്കുകളുടെ വെബ് സൈറ്റില്‍ നല്‍കിയിരിക്കണമെന്ന് കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് കള്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം അകൗണ്ടുകളിലെ തുക അതിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ ബാങ്കുകളിലെ 1.03 അകൗണ്ടുകളിലായാണ് 1723 കോടി രൂപ ആര്‍ക്കും വേണ്ടാതെ കിടക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലാണ് അവകാശികളെ കണ്ടെത്താനാവാത്ത ഏറ്റവും കൂടുതല്‍ തുകയുള്ളത് -279 കോടി രൂപ. ചുരുങ്ങിയത് 10 വര്‍ഷമായി ഇടപാടുകള്‍ ഇല്ലാതെ കിടക്കുന്ന അകൗണ്ടുകളിലെ പണത്തിന്റെ കാര്യമാണിത്.

Thursday, June 7, 2012

എന്തിനും ഏതിനും സേവനനികുതി



ÉÄßçÈÝí §ÈBæ{ÞÝßæµ ®ˆÞ çØÕÈBZAᢠ¼âèÜ ²Ká ÎáÄW 12% çØÕÈ ÈßµáÄß ÈWçµIßÕøá¢.
ÈßÜÕßW 119 §È¢ çØÕÈBZAá ÎÞdÄçÎ çØÕÈ ÈßµáÄß ÌÞǵÎÞÏßøáKáUâ. §ÄßÈá ɵø¢, ̼xßW dÉ~cÞÉß‚ ÉáÄßÏ øàÄß ¥ÈáØøß‚á çØÕÈ ÈßµáÄß §ˆÞJ 17 §È æÈ·xàÕí Üߨíxí ¦Ãí ¥¿áJ ÎÞØ¢ ÎáÄW dÉÞÌÜcJßÜáIÞÕáµæÏKá ÇÈÎdLÞÜÏ¢ ¥ùßÏß‚á.


ÈßµáÄß ÌÞǵÎÞµÞJ 17 Äø¢ çØÕÈBZ §Õ: 


1. ØVAÞçøÞ dÉÞçÆÖßµ ÍøÃµâ¿çÎÞ ÈWµáK çØÕÈBZ. ØÞÇÞøÃ ÄÉÞW çØÕÈ¢ §ÄßW æÉ¿áæÎCßÜᢠØíÉàÁí çÉÞØíxí, ®µíØídÉØí çÉÞØíxí, ÄÉÞW ³Ëߨí ÕÝßÏáU §X×áùXØí ÕßÉÃÈ¢ Äá¿BßÏÕÏíAá çØÕÈ ÈßµáÄß ÈWçµIßÕøá¢.
2. ùߨVÕí ÌÞCí ³Ëí §Lc ÈWµáK çØÕÈBZ.
3. §LcÏᑚ ÕßçÆÖ ®¢ÌØßµ{ᢠçµÞYØáçÜxáµ{ᢠÈWµáK çØÕÈBZ.


4. µÞV×ßµ çØÕÈBZ. Õß{æÕ¿áMí, ÕßÄÏíAW, ÇÞÈcçÖ~øÃ¢, µÞV×ßçµÞɵøÃ¢ ÕÞ¿µÏíAá ÈWµW Äá¿BßÏÕ §AâGJßW æÉ¿á¢.
5. ÕÞÃß¼c¢
6. ©WMK ÈßVÎÞâ.
7. çÙÞVÁß¹íꥂ¿ßÎÞÇcÎ ÉøØcBZ.
8. ç¿ÞZ ÉßøßÕí
9. çÜÞGùß, ÕÞÄáÕÏíÉí, ·Þ¢†ß¹í Äá¿BßÏ ÍÞ·cÉøàfà ÕßçÈÞÆBZ.
10. ÕßçÈÞÆÉøßÉÞ¿ßµZ, ÉÞVAáµZ Äá¿BßÏÕÏᑚ dÉçÕÖÈ¢.


11. ØÞÇÞøÃ ÕßÄøÃ Öã¢~ÜÏßW ÈßKáU èÕÆcáÄß.
12. Õ߯cÞÍcÞØ¢. ØíµâZêØVÕµÜÞÖÞÜÞ Õ߯cÞÍcÞØJßÈá çØÕÈ ÈßµáÄß çÕI. ®KÞW, ØbµÞøc ¿câ×X, ¥¢·àµÞøÎ߈ÞJ ÁßçƒÞÎ Äá¿BßÏÕÏíAá ÈßµáÄß ÌÞǵÎÞµá¢.
13. ÄÞÎØ ØíÅÜJßæa ÕÞ¿µ.
14. ÉÜßÖ ÌÞǵÎÞÏ Éâ æµÞ¿áAWêÕÞBW.
15. ¿ÞµíØß ¥¿AÎáU æÉÞÄá·ÄÞ·Ä¢. ®KÞW ËØxí ÐÞØí, ®Øß çµÞ‚í æd¿ÏßX ÏÞdĵZAá çØÕÈ ÈßµáÄß çÕâ.


16. ºøAáÈàA¢. ¥çÄØÎÏ¢ æµÞùßÏVêçùÞÁí d¿ÞXØíçÉÞVGí ¯¼XØß ÕÝßÏáU ØÞÇÈ ÈàAJßÈá ÈßµáÄß ÌÞǵæÎKÞÃá ØâºÈ.
17. ÎøÃÞÈLø º¿BáµZ. ÖÕØ¢ØíµÞø¢, ÖíÎÖÞÈæ‚ÜÕáµZ. çÎÞV‚ùß, ÖÕÕÞÙÈ¢ Äá¿BßÏ çØÕÈBZæAÞKᢠçØÕÈ ÈßµáÄß ÌÞǵÎ޵߈.


®µíèØØí ÄàøáÕ, µØíx¢Øí ÄàøáÕ, ÎâÜcÕVÇßÄ ÈßµáÄß (ÕÞxí) Äá¿BßÏÕ ÌÞǵΈÞJ §¿ÉÞ¿áµ{ßæÜˆÞ¢ çØÕÈ ÈßµáÄß ÕøáæÎKá æÉÞÄáæÕ ÉùÏÞæÎKÞÃá Õ߯·íÇøáæ¿ Éf¢. 'æÈ·xàÕí ÉGßµ ØdOÆÞÏ¢ §BæÈ ÕßÉáÜÎÞÏ ÈßµáÄß ØÞÇcĵ{ÞÃá ØVAÞøßÈá ÈWµáKÄí. 2012ê13 W 1.24 Üf¢ çµÞ¿ß øâÉ çØÕÈ ÈßµáÄßÏÞÏß ÉßøßAÞÈÞÃá ØVAÞV ÜfcÎß¿áKÄí. øÞ¼cJßæa æÎÞJ¢ ¦ÍcLø ©WÉÞÆÈ (¼ßÁßÉß) Jßæa 60 ÖÄÎÞÈÕᢠçØÕÈ çÎ~ÜÏßW ÈßKÞÃá ÕøáKÄí.

Wednesday, June 6, 2012

ഫേസ്‌ബുക്കിന്റെ അവസാനം അടുക്കുന്നു?


ഫേസ്‌ബുക്ക്‌ ഇല്ലാത്ത ഇന്റര്‍നെറ്റ്‌ ലോകത്തെ കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ നെറ്റ്‌ ഉപയോക്‌താക്കള്‍ക്ക്‌ സാധിക്കില്ലായിരിക്കും. എന്നാല്‍ അത്തരമൊരു അവസ്‌ഥ അടുത്ത എട്ട്‌ വര്‍ഷത്തിനുളളില്‍ സംജാതമായേക്കും എന്ന്‌ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അയണ്‍ഫയര്‍ ക്യാപിറ്റലിന്റെ സ്‌ഥാപകനായ എറിക്‌ ജാക്‌സണ്‍ അഭിപ്രായപ്പെടുന്നു.

അഞ്ച്‌ മുതല്‍ എട്ട്‌ വര്‍ഷത്തിനുളളിലായിരിക്കും ഫേസ്‌ബുക്കിന്റെ പതനം. ഇന്റര്‍നെറ്റ്‌ ഭീമനായ യാഹൂവിന്റെ പതനത്തിന്‌ സമാനമായി ഫേസ്‌ബുക്കും നിലംപതിക്കും എന്നാണ്‌ ജാക്‌സന്‍ പറയുന്നത്‌. യാഹൂ ഇപ്പോഴും വരുമാനമുണ്ടാക്കുന്നുണ്ട്‌. 13,000 ഉദ്യോഗസ്‌ഥര്‍ കമ്പനിക്കായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, 2000 ല്‍ ഉണ്ടായിരുന്നതിന്റെ 10 ശതമാനം മൂല്യം മാത്രമാണ്‌ യാഹൂവിന്‌ ഇപ്പോഴുളളത്‌ എന്നും ജാക്‌സണ്‍ പറയുന്നു.

സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോക്‌താക്കള്‍ക്ക്‌ തൃപ്‌തി നല്‍കുന്ന ഒരു വെബ്‌സൈറ്റ്‌ നിര്‍മ്മിക്കുന്നതിലെ പരാജയമായിരിക്കും ഫേസ്‌ബുക്കിന്റെ പതനത്തിന്‌ പ്രധാനകാരണമാവുക എന്നും ജാക്‌സണ്‍ പ്രവചിക്കുന്നു.

അതേസമയം, കൊട്ടിഘോഷിച്ച്‌ പുറത്തിറക്കിയ ഫേസ്‌ബുക്ക്‌ ഓഹരികള്‍ വന്‍ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ലാഭമായിരിക്കും എന്ന്‌ വിപണിയെ ധരിപ്പിക്കാന്‍ സുക്കര്‍ബര്‍ഗ്‌ പരാജയപ്പെട്ടു എന്നാണ്‌ പൊതുവെയുളള വിലയിരുത്തല്‍.

Monday, June 4, 2012

പരിഷ്‌കരണ പാതയില്‍ ബാങ്കിങ് മേഖല


ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തില്‍ പല കാതലായ മാറ്റങ്ങളും വരികയാണ്. ഇതിനായി എം.ദാമോദരന്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മിക്കതും അംഗീകരിച്ച റിസര്‍വ് ബാങ്ക് അവ നടപ്പിലാക്കിവരികയാണ്. ഉത്പാദന ക്ഷമതയിലെ പഞ്ചനക്ഷത്ര പദവിയിലേക്ക്; ഇന്ത്യന്‍ ബാങ്കിങ് മേഖല ശ്രേഷ്ഠതയിലേക്കുള്ള വഴിയില്‍'' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ എഫ്‌ഐസിസിഐയും ബിസിജിയുമായി ചേര്‍ന്ന് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 

അതില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 2025 ഓടെ ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തെ ലോകത്തിലെ മൂന്നാംസ്ഥാനത്തേക്ക് എത്തിക്കും എന്ന് പറയുന്നുണ്ട്. നിലവിലെ 1,35,000 കോടി ഡോളര്‍ (2010) ആസ്തിയുടെ വ്യവസായം 2025 ആകുമ്പോഴേക്കും 28,50,000 കോടി ഡോളര്‍ ആസ്തിയിലേക്കുള്ള ഭീമമായ വളര്‍ച്ചയാണ് ബാങ്കിങ് വ്യവസായത്തെ കാത്തിരിക്കുന്നത് എന്നും പ്രസ്തുത റിപ്പോര്‍ട്ട് തുടരുന്നു.

ഇന്ത്യയിലെ ബാങ്കിങ് വ്യവസായം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ നടപടികള്‍ റിസര്‍വ് ബാങ്ക് ഈ അടുത്ത കാലത്ത് എടുക്കുകയുണ്ടായി. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശനിരക്ക് ക്രമപ്പെടുത്തല്‍, പുതിയ ബാങ്കിങ് ലൈസന്‍സിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ബേസല്‍ നോം 111 നടപ്പിലാക്കല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. 2002 മുതലിങ്ങോട്ട് ബാങ്കിങ് ഓഹരി സൂചികയില്‍ 31 ശതമാനത്തിന്റെ ശരാശരി അധികവളര്‍ച്ച (സിഎജിആര്‍) യാണ് ഉണ്ടായിട്ടുള്ളത്.

വളരെ വിജയപ്രദമായ ഒരു ദശാബ്ദമായിരുന്നു ബാങ്കിങ് മേഖലയ്ക്ക് ഇവിടന്നങ്ങോട്ടും ഈ രംഗത്ത് നല്ല പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയില്‍ 88 ഷെഡ്യൂള്‍സ് കൊമേഴ്‌സ്യല്‍ ബാങ്കുകളും (ഇതില്‍ 27 എണ്ണം സര്‍ക്കാര്‍ പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളാണ്) 29 സ്വകാര്യ ബാങ്കുകളും 31 വിദേശബാങ്കുകളും ഉണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ ബാങ്കിങ് മേഖല വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് നിര്‍വഹിക്കുന്നത്. ഏതൊരു സമ്പദ് വ്യവസ്ഥയുടേയും വളര്‍ച്ചയുടെ തിരക്കഥ ആ രാജ്യത്തിന്റെ ബാങ്കിങ് വ്യവസായത്തിന്റെ സമ്പുഷ്ടിയെ ആശ്രയിച്ചേ പൂര്‍ണമാക്കപ്പെടുകയുള്ളൂ. ഇന്ന് ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ അതിന്റെ കരുത്തുകൊണ്ട് ലോകത്ത് മുന്‍പന്തിയിലാണ്.

നമ്മുടെ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. രാജ്യത്തിന്റെ ബാങ്കിങ് വ്യവസായത്തിന്റെ 75 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. 18 ശതമാനത്തോളം സ്വകാര്യബാങ്കുകളും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ബാങ്കിങ് വ്യവസായം ഒട്ടേറെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.

ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കുന്നതിനായി ജൂണ്‍ 2010 നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ മുന്‍ ചെയര്‍മാന്‍ എം. ദാമോദരന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. 2011 നവംബറില്‍ തന്നെ കമ്മിറ്റി അതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ അവലോകനയോഗം ദാമോദരന്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഒട്ടുമിക്കതും അംഗീകരിക്കുകയുണ്ടായി. അതിലെ പല സുപ്രധാന നിര്‍ദേശങ്ങളും ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്.ബാങ്കുകളുടെ പ്രധാന പ്രവര്‍ത്തന വരുമാനം പലിശയിനത്തില്‍ നിന്നുള്ളതാണ്.

മിക്കവാറും എല്ലാ ബാങ്കുകളുടേയും മൊത്തം വരുമാനത്തില്‍ 75 മുതല്‍ 85 ശതമാനം വരെ പലിശ ഇനത്തിലുള്ളതാണ്. പലിശ വരുമാനത്തിനു പുറമേ മറ്റു പല ഫീസുകള്‍, ചാര്‍ജുകള്‍, കമ്മീഷനുകള്‍ എന്നീ ഇനങ്ങളിലും, ട്രഷറി ഓപ്പറേഷനിലൂടെയും വരുമാനം ലഭിക്കുന്നു. വിവിധ ഇനം നിക്ഷേപങ്ങള്‍ക്ക് കൊടുക്കേണ്ടുന്ന പലിശ, ബോണ്ടുകളിലും വായ്പകളിന്മേലുള്ള പലിശ, നിഷ്‌ക്രിയ ആസ്തി നേരിടുന്നതിനു വേണ്ടിയുള്ള നീക്കിയിരുപ്പ് തുടങ്ങിയവ പ്രധാന ചെലവുകളും റീട്ടെയില്‍ ബാങ്കിങ്, ഹോള്‍ സെയില്‍ ബാങ്കിങ്, കോര്‍പ്പറേറ്റ് ബാങ്കിങ്, ട്രഷറി ഓപ്പറേഷന്‍ എന്നിങ്ങനെ ബാങ്കുകളുടെ പ്രവര്‍ത്തന മേഖല പലതാണ്.

ഇതില്‍ റീട്ടെയില്‍ ബാങ്കിങ് ആണ് ഏറ്റവും ലാഭകരം. ഐ.സി.ഐ.സി.ഐ. ബാങ്കിനാണ് രാജ്യത്ത് ഏറ്റവും വലിയ റീട്ടേയില്‍ ബാങ്കിങ് ശൃംഖല ഉള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയവയ്ക്കും ഈ മേഖലയില്‍ നല്ല പങ്കാളിത്തമുണ്ട്. ഹോള്‍സെയില്‍ ബാങ്കിങ്ങില്‍ മേല്‍പ്പറഞ്ഞ ബാങ്കുകള്‍ക്ക് പുറമേ ബാങ്ക് ഓഫ് ബറോഡയുടെ സാന്നിധ്യവും ശക്തമായി ഉണ്ട്.

ദാമോദരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദേശമാണ് അനാവശ്യമായ പിഴകള്‍ എടുത്തുകളയുക എന്നത്. വായ്പകളിന്മേലുള്ള മുന്‍കൂര്‍ അടവുകള്‍ക്ക്, അത് ഭാഗികമാണെങ്കിലും പൂര്‍ണമായാണെങ്കിലും ഒരു 'പിഴ' ഈടാക്കുന്നത് സര്‍വ്വസാധാരണമായിരുന്നു. ഇത് എടുത്തുകളയണമെന്നാണ് നിര്‍ദേശം.

ഉദാഹരണത്തിന് ഫ്ലോട്ടിങ് നിരക്കില്‍ നിങ്ങള്‍ ഒരു ഭവനവായ്പ എടുത്തെന്നിരിക്കട്ടെ. ബാങ്ക് നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കുകയോ അല്ലെങ്കില്‍ പലിശകുറഞ്ഞ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കുകയോ ചെയ്യുകയാണെങ്കില്‍ 'പിഴ' ഒട്ടും കൊടുക്കാതെ ഇഷ്ടമുള്ള ബാങ്കിലേക്ക് ഗൃഹവായ്പ മാറ്റാം.ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്ക് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എ.ടി.എം.) സ്ഥാപിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനുമുള്ള അനുമതിയാണ് മറ്റൊന്ന്.

ഇത്തരം വൈറ്റ് ലേബല്‍ എ.ടി.എമ്മുകള്‍ക്ക് എല്ലാ ബാങ്കുകളുടെയും ഇടപാടുകാര്‍ക്ക് ഒരുപോലെ സേവനം നല്‍കുവാന്‍ കഴിയും. ബാങ്കുകള്‍ കടന്നുചെല്ലാത്ത ഇടങ്ങളില്‍ക്കൂടി ഇത്തരം എ.ടി.എമ്മുകള്‍ കടന്നുചെല്ലുകയും അത് ഇടപാടുകാര്‍ക്ക് വലിയ സൗകര്യമാവുകയും ചെയ്യും.

ഇടപാടുകാര്‍ക്ക് എല്ലാം ഒരു യുണിക് ഐഡന്റിഫിക്കേഷന്‍ കോഡ് (യു.സി.ഐ.സി.) നല്‍കാനും ആര്‍.ബി.ഐ. ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വ്യക്തിഗത അക്കൗണ്ടുകളില്‍ ഇത് ഉടനെ പ്രാവര്‍ത്തികമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ഇടപാടുകാര്‍ക്ക് 2013 ഏപ്രില്‍ അവസാനിക്കുന്നതിന് മുമ്പും നല്‍കണം.

ഈ ഏകജാല വ്യക്തിഗത വിവരശേഖരണം ബാങ്കിന്റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഓരോ ഇടപാടുകാര്‍ക്കും കൃത്യമായി എത്തിക്കുന്നതിനും അതിനനുസരിച്ച് ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കും. ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ഓരോ ആവശ്യങ്ങള്‍ക്കും ഓരോ ബാങ്കിലും പ്രത്യേകം കെ.വൈ.സി. നല്‍കേണ്ടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.

നിക്ഷേപങ്ങള്‍ക്കുള്ള പലിശയില്‍ ഈ അടുത്തകാലത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഉദാഹരണത്തിന് 179 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും 180 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 8 ശതമാനവും എന്ന രീതിയില്‍ പല ബാങ്കുകളും പലിശ നല്‍കി വരുന്നുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഇത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ഒരേ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് താരതമ്യപ്പെടുത്താവുന്ന രീതിയില്‍ പലിശനിരക്ക് പുതുക്കി നിശ്ചയിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഹോള്‍സെയല്‍ ഇടപാടുകാര്‍ക്ക് റീട്ടെയില്‍ ഇടപാടുകാര്‍ക്ക് ഉള്ളതിനേക്കാളും കൂടുതല്‍ പലിശ നല്‍കുന്ന ഒരു പ്രവണതയും ഉണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഇത് ശ്രദ്ധിക്കുകയും ഈ വ്യത്യാസം പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ബാങ്കിങ് വ്യവസായത്തിന്റെ കാര്യക്ഷമത വര്‍ദ്ധിച്ചതിനപ്പുറം തികച്ചും സുതാര്യവും, സൗകര്യപ്രദവും അതിനപ്പുറം സൗഹാര്‍ദപരവുമായ ബാങ്കിങ് ഇടപാടുകളുടെ നാളുകളാണ് നമ്മളെ കാത്തിരിക്കുന്നത്. എ.ടി.എം. / ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നുള്ള ഒരൊറ്റ വാചകം എസ്.എം.എസുകൊണ്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാനും പുതിയവ ഇഷ്യു ചെയ്യാനും പറ്റുന്ന വേഗതയിലേക്ക്. 

വെല്ലുവിളി ഉയര്‍ത്തി യൂറോസോണ്‍ പ്രതിസന്ധി


ആഗോള പ്രതിസന്ധി ഓഹരി വിപണിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണ് പോയവാരം കണ്ടത്. ആഴ്ച മുഴുവന്‍ പിടിച്ചുനിന്ന സൂചികകള്‍ വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞതോടെ ‘കരടികള്‍’ ഒരിക്കല്‍ക്കൂടി ഓഹരിവിപണിയുടെ കടിഞ്ഞാണ്‍ കൈയടക്കി. പ്രശ്നങ്ങള്‍ അകലുന്നതിന്‍െറ സൂചനകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ വരുംദിവസങ്ങളില്‍ വിപണി കൂടുതല്‍ സമ്മര്‍ദത്തിലായേക്കും. എന്നാല്‍, ഈ താഴ്ചകള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്ക് സുവര്‍ണാവസരമാണെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.


എന്നാല്‍, യൂറോ മേഖലയില്‍നിന്നും ലോകത്തിന്‍െറ ഇതരഭാഗങ്ങളില്‍നിന്നും പുറത്തുവരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ തന്നെയാവും വരും ദിവസങ്ങളില്‍ ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കുക. മേയ് മാസത്തില്‍ യൂറോപ്യന്‍ യൂനിയനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ബോംബെ ഓഹരി വില സൂചികയില്‍ ഉണ്ടായ നഷ്ടം 6.35 ശതമാനമാണ്.
മേയ് ആറിന് ഗ്രീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ കഴിയാതിരുന്നതോടെ യൂറോപ്യന്‍ യൂനിയനിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജൂണ്‍ 17ന് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടെ ഗ്രീസ് യൂറോപ്യന്‍ യൂനിയന്‍ വിടുമെന്ന ആശങ്ക കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇക്കാരണം കൊണ്ടും കഴിഞ്ഞ ആഴ്ചകളായിതന്നെ ഡോളറിനെതിരെ യൂറോയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഈ തകര്‍ച്ച ഡോളര്‍ ഇന്ത്യന്‍ രൂപക്കെതിരെയും ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. രൂപയുടെ ഈ തകര്‍ച്ചയും ഓഹരി വിപണിയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു.


യൂറോ മേഖലയില്‍നിന്നുള്ള നിരാശജനകമായ വാര്‍ത്തകള്‍ക്കിടെ ഇന്ത്യയും ചൈനയും സാമ്പത്തിക മുരടിപ്പ് നേരിടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ രേഖപ്പെടുത്തിയത്. ഡോളര്‍ ശക്തിപ്പെട്ടെങ്കിലും അമേരിക്കയില്‍നിന്ന് പുറത്തുവരുന്ന വിവരങ്ങളും പ്രതീക്ഷ നല്‍കുന്നതല്ല. അമേരിക്കയില്‍ തൊഴിലില്ലാഴ്മ റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.


ലോകത്തെ എല്ലാ കോണുകളില്‍നിന്നും നിരാശജനകമായ വാര്‍ത്തകള്‍ ഒഴുകിയതോടെ വിപണികളില്‍നിന്ന് നിക്ഷേപകര്‍ മറ്റ് സുരക്ഷിത കേന്ദ്രങ്ങള്‍ തേടുകയാണ്. യു.എസ് ട്രഷറി നിക്ഷേപങ്ങള്‍ക്കൊപ്പം സ്വര്‍ണത്തിലേക്കുമാണ് ഇവര്‍ തിരിയുന്നത്. പോയവാരവസാനം സ്വര്‍ണവില കുതിച്ചത് ഈ നിക്ഷേപ താല്‍പര്യത്തിന്‍െറ പുറത്താണ്. വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നാലുശതമാനത്തോളമാണ് ഉയര്‍ന്നത്. അതേസമയം, ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനകളെ തുടര്‍ന്ന് അസംസ്കൃത എണ്ണയുടെയും മറ്റ് ഉല്‍പന്നങ്ങളുടെയും വില കുറയുന്ന പ്രവണതയാണ് കാണിച്ചത്.


ആഭ്യന്തരമായും ഇന്ത്യന്‍ ഓഹരി വിപണി നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. രൂപയുടെ മൂല്യത്തിലെ തകര്‍ച്ച, ധനകമ്മിയും വിദേശവ്യാപാര കമ്മിയും വര്‍ധിക്കുന്നത്, ഏറ്റവും ഒടുവില്‍ സാമ്പത്തിക വളര്‍ച്ച നിരക്കിലെ ഇടിവും. ഇതൊക്കെയാണെങ്കിലും പോയവാരം ഏറിയപങ്കും പ്രധാന ഓഹരിവില സൂചികകള്‍ പിടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. എന്നാല്‍, വാരാവസാനത്തോടെ വിപണിക്ക് അടിതെറ്റി.


വെള്ളിയാഴ്ച ബോംബെ ഓഹരി വില സൂചിക 293 പോയന്‍റാണ് ഇടിഞ്ഞത്. ഇതോടെ സെന്‍സെക്സ് നിര്‍ണായകമായ 16,000 പോയന്‍റിലും താഴേക്ക് പോവുകയും ചെയ്തു. 15965.10ലായിരുന്നു ക്ളോസിങ്.


സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 21108 പോയന്‍റ് മറികടക്കാനുള്ള സെന്‍സെക്സിന്‍െറ മൂന്നാംശ്രമമാണ് ഏറ്റവും ഒടുവില്‍ പരാജയപ്പെട്ടിരിക്കുന്നത്. ഈ തിരുത്തല്‍ കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 15135 വരെ എത്തും. ഏറക്കുറെ ഈ നിലവാരത്തില്‍ സൂചിക പിന്തുണ ആര്‍ജിക്കാനും സാധ്യതയുണ്ടെന്നാണ് പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.


14,500-15,000 നിലവാരത്തില്‍ സെന്‍സെക്സിന് പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ 12,500-13,000 നിലവാരത്തിലേക്ക് താഴാം.


അതേസമയം, വരും ദിവസങ്ങളില്‍ നിക്ഷേപ താല്‍പര്യം വീണ്ടും ഉയര്‍ന്നാല്‍ 16300, 16500, 16900 നിലവാരങ്ങളിലേക്ക് സെന്‍സെക്സ് ഉയര്‍ന്നേക്കാം.


പോയവാരം 5020 വരെ ഉയര്‍ന്ന നിഫ്റ്റി 4841.60ത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ വില്‍പന നേരിട്ടാല്‍ നിഫ്റ്റി 4800, 4700, 4550 നിലവാരങ്ങളിലേക്ക് താഴാം. 4950-5020 നിലവാരത്തില്‍ സൂചിക വീണ്ടും ശക്തമായ സമ്മര്‍ദം നേരിടാനും സാധ്യതയുണ്ട്. 4950 നിലവാരം മറികടക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൂചിക വീണ്ടും താഴേക്ക് നീങ്ങും.

Saturday, June 2, 2012

റിലയന്‍സ് സ്വാധീനമുള്ള ഓഹരി


ഐടിസിയെ പിന്തള്ളി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രസ് സെന്‍സെക്സില്‍ ഏറ്റവുമധികം സ്വാധീനമുള്ള ഓഹരിയായി. മേയ് ഒമ്പതിനാണ് ഐടിസി റിലയന്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. 

വിപണിയില്‍ സ്വതന്ത്രമായി വ്യാപാരം നടത്തുന്ന ഓഹരികളുടെ മൂല്യം അടിസ്ഥാനമാക്കിയാണു സ്വാധീനമുള്ള ഓഹരിയെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികം ഐടിസി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു.റിലയന്‍സിനു 9.29% വെയിറ്റേജാണുള്ളത്. ഐടിസിക്ക് 9.27 ശതമാനവും. ഇന്‍ഫോസിസാണ് 8.64 ശതമാനവുമായി മൂന്നാം സ്ഥാനത്ത്. 

ഏപ്രില്‍ 17നാണ് ആദ്യമായി റിലയന്‍സിനെ ഐടിസി പിന്തള്ളിയത്. എന്നാല്‍ തൊട്ടടുത്ത ദിനം റിലയന്‍സ് ഒന്നാം സ്ഥാ നം തിരിച്ചുപിടിക്കുകയായിരുന്നു. വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ റിലയന്‍സ് രണ്ടാം സ്ഥാനത്താണ്.