Wednesday, April 25, 2012

ചെക്കിന് ഏപ്രില്‍ മുതല്‍ മൂന്നുമാസ കാലാവധി മാത്രം


ചെക്കുകളുടേയും ബാങ്ക് ഡ്രാഫ്റ്റുകളുടേയും കാലാവധി ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുമാസമായി കുറയും. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഈ മാറ്റം. 

നിലവില്‍ ആറുമാസമാണ് ഇവയുടെ വാലിഡിറ്റി. തിരിമറിയും കള്ളത്തരങ്ങളും ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആര്‍ബിഐ പുതിയ സംവിധാനം പരീക്ഷിക്കുന്നത്. മൂന്നുമാസ കാലാവധി കഴിഞ്ഞ ചെക്കുകള്‍ക്കോ, ഡ്രാഫ്റ്റുകള്‍ക്കോ, പേ ഓര്‍ഡറുകള്‍ക്കോ, ബാങ്കേഴ്‌സ് ചെക്കുകള്‍ക്കോ ഏപ്രില്‍ ഒന്നുമുതല്‍ പണം നല്‍കാന്‍പാടില്ലെന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ചെക്കുകളുടേയും ഡ്രാഫ്റ്റുകളുടേയും മറ്റും ആറുമാസ കാലാവധി ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആറുമാസ കാലാവധി മുതലാക്കി, ചിലര്‍ ചെക്കുകളും ഡ്രാഫ്റ്റുകളും രൂപപോലെ പലതവണ കൈമാറ്റം നടത്തി നേട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. ശരിയായ രീതിയില്‍ വിനിയോഗിക്കുന്നവര്‍ക്ക് മൂന്നുമാസ കാലാവധി പര്യാപ്തമാണെന്ന് ആര്‍ബിഐവൃത്തങ്ങള്‍ പറഞ്ഞു.

No comments:

Post a Comment