| Dated: April 11, 2012 |
തുടർച്ചയായ നാലാം വർഷവും നഷ്ടത്തിലായതിനെ തുടർന്ന്, പ്രമുഖ ഇലക്ട്രോണിക്സ് നിർമാണകമ്പനിയായ സോണി ആഗോളതലത്തിൽ തങ്ങളുടെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുവരുത്താൻ തീരുമാനിച്ചതായി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തികവർഷം 6.4ബില്ല്യൺ ഡോളറായിരുന്നു സോണിയുടെ നഷ്ടം. ടെലിവിഷൻ ഉല്പാദനവിതരണ മേഖലയ്കേറ്റ തിരിച്ചടിയാണ് കമ്പനിയ്ക്ക് പ്രതിസന്ധിയ്ക്കിടയാക്കിയത്. ഈ മാസമാദ്യമാണ് കാസുവൊ ഹിരായി സോണിയുടെ സിഇഒ ആയി ചുമതലയേറ്റത്. കമ്പനിയെ അതിന്റെ പൂർവ്വപ്രതാപത്തിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്നതാണ് ഹിരായിയുടെ വെല്ലുവിളി.
കഴിഞ്ഞവർഷം ആഗോളതലത്തിൽ തന്നെ സോണിയുടെ ഉല്പന്നങ്ങൾക്ക് ആവശ്യക്കാർ വളരെകുറവായിരുന്നു. കൂടാതെ, ജപ്പാനിലെ മാർക്കറ്റിൽ ‘യെൻ’ന്റെ വിലയിടിഞ്ഞതും സോണിയെ കൂടുതൽ കഷ്ടപ്പെടുത്തി. സോണി അതിന്റെ മുന്തിയ മാർക്കറ്റുകളിലെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിന്നോട്ടടിച്ചിരിക്കുകയാണ്. ജർമനിയിലെ അവരുടെ മാർക്കറ്റ് പൂർണ്ണമായും നഷ്ടമായ അവസ്ഥയിലാണ്. തായ്‌ലാന്റിൽ അവരുടെ കഴിഞ്ഞ 50 വർഷത്തെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് അവരിപ്പോൾ എന്നാണറിയുന്നത്. കഴിഞ്ഞ വർഷം സോണി പുറത്തിറക്കിയ എൽ.സി.ഡി. ടിവിയ്ക്ക് മാർക്കറ്റിൽ പ്രതീക്ഷിച്ച നിലവാരത്തിലെത്താൻ കഴിഞ്ഞില്ല.
മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ ഉല്പാദനചിലവിനേക്കാളും കുറഞ്ഞവിലയ്ക്ക് വിറ്റഴിയ്ക്കേണ്ട ഗതികേടിലാണ് സോണിയിപ്പോൾ. ജാപ്പാനിൽ തന്നെയായിരിക്കും കൂടുതൽ ആളുകളെ പിരിച്ചുവിടുക എന്നാണറിയാൻ കഴിഞ്ഞത്. ഏകദേശം 60,000 പേരാണ് ലോകത്താകമാനം സോണിയിൽ തൊഴിൽ ചെയ്യുന്നത്
|
Sunday, April 15, 2012
സോണി വൻ നഷ്ടത്തിലേക്ക് : 10000 പേരുടെ ജോലി തെറിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment