മുകേഷ് അംബാനി വാക്കുപാലിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2012 ഓടെ വായ്പാരഹിതക്കമ്പനിയായി മാറുമെന്നായിരുന്നു ഒരു വര്‍ഷം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചത്. 2011 ജൂണ്‍ മൂന്നിന് നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം.
2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ആ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 70,252 കോടി രൂപയാണ് കമ്പനിയുടെ മിച്ചധനം. കടബാധ്യത 68,259 കോടി രൂപയും. അതായത് ഫലത്തില്‍ വായ്പാബാധ്യതയെക്കാള്‍ കൂടുതല്‍ തുക കമ്പനിയുടെ കൈവശമുണ്ട്.
2010-11 സാമ്പത്തിക വര്‍ഷം കമ്പനിയുടെ കടബാധ്യത 67,397 കോടി രൂപയും മിച്ചധനം 42,393 കോടി രൂപയുമായിരുന്നു.
മിച്ചധനം ഉപയോഗിച്ച് പുതിയ മേഖലകളില്‍ നിക്ഷേപം നടത്തുകയാണ് കമ്പനി. രാജ്യത്തെ മുഴുവന്‍ സര്‍ക്കിളുകളിലും 4ജി ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ സര്‍വീസ് ലഭിച്ച ഇന്‍ഫോടെല്‍ എന്ന കമ്പനിയെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. വരും മാസങ്ങളില്‍ റിലയന്‍സ് ഇന്‍ഫോടെല്‍ 4ജി സേവനം അവതരിപ്പിക്കും.
No comments:
Post a Comment