Monday, April 30, 2012

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി എസ്‌.ബി.ടി. മാനേജിംഗ്‌ ഡയറക്‌ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. ലാഭം മുന്‍വര്‍ഷത്തെ 1696 കോടി രൂപയെ അപേക്ഷിച്ച്‌ 1830 കോടി രൂപയായി. അസല്‍ പലിശ വരുമാനം എട്ടു ശതമാനം അഭിവൃദ്ധിപ്പെട്ടതാണ്‌ മുന്‍വര്‍ഷത്തെ 1176 കോടി രൂപയുടെ പ്രവര്‍ത്തന ലാഭത്തിന്റെ സ്‌ഥാനത്ത്‌ 1249 കോടി രൂപയായി വര്‍ധിക്കാനിടയായതെന്നും എം.ഡി. പറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ്‌ 104212 കോടി രൂപയില്‍നിന്നും 21.69 ശതമാനം വളര്‍ച്ചയോടെ 126816 കോടി രൂപയായി വര്‍ധിച്ചു. 58158 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന്‌ 71470 കോടി രൂപയായി നിക്ഷേപം ഉയര്‍ന്നു. 46044 കോടി രൂപയില്‍നിന്നും വായ്‌പ 55346 കോടി രൂപയായും വര്‍ധിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 29 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും നന്ദകുമാരന്‍ പറഞ്ഞു. 2011-12 ലെ ഇടക്കാല വിഹിതമുള്‍പ്പെടെ 10 രൂപ മുഖവിലയുള്ള ഓഹരിക്ക്‌ 18 രൂപ വാര്‍ഷികവിഹിതം ഡയറക്‌ടര്‍ ബോര്‍ഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കാര്‍ഷിക മേഖലയിലെ വായ്‌പകള്‍ മുന്‍വര്‍ഷാന്ത്യത്തിലെ 5580 കോടി രൂപയുടെ സ്‌ഥാനത്ത്‌ 60 ശതമാനം വളര്‍ച്ചയോടെ 8902 രൂപയായപ്പോള്‍ കാര്‍ഷിക വിഭാഗത്തില്‍ എ.എന്‍.ബി.സി. നിര്‍ദിഷ്‌ട 18 ശതമാനത്തിനുമേല്‍ 19.15 ശതമാനം നേട്ടം കൈവരിച്ചു. മാര്‍ച്ച്‌ വരെ 13.20 ലക്ഷം ഉപാധിരഹിത അക്കൗണ്ടുകള്‍ തുടങ്ങിയതില്‍ 70 ശതമാനവും കേരളത്തിലാണെന്നും എം.ഡി. അറിയിച്ചു. അനുവദിക്കപ്പെട്ട സഹായ ഹസ്‌ത പദ്ധതി 13000ത്തോളം ഇടപാടുകാരെ ബാങ്ക്‌ ചേര്‍ത്തു. 

സാമ്പത്തിക വര്‍ഷത്തില്‍ തുറന്ന 87 ശാഖകള്‍ ഉള്‍പ്പെടെ ഇന്ന്‌ ബാങ്കിന്‌ 879 ശാഖകളുണ്ട്‌. 929 എ.ടി.എമ്മുകളും ബാങ്കിന്‌ ഇന്നുണ്ട്‌. തൃശൂരിലെ ഉള്‍പ്പെടെ ആകെ ആറു മേഖലാ ഓഫീസുകളും ഉള്ള ബാങ്കിന്‌ തിരുവനന്തപുരത്ത്‌ പ്രത്യേക പ്രവാസി സേവനശാഖയുമുണ്ട്‌. 

സ്വര്‍ണപ്പണയ വായ്‌പാ ലഭ്യത ഉറപ്പാക്കാന്‍ സംസ്‌ഥാനത്ത്‌ 13 ജില്ലകളിലും കന്യാകുമാരി ജില്ലയിലുമായി 14 പ്രത്യേക ഗോള്‍ഡ്‌ പോയിന്റ്‌ ശാഖകളും എസ്‌.ബി.ടിക്കുണ്ടെന്ന്‌ എം.ഡി. അറിയിച്ചു. 

മുന്‍ വര്‍ഷാന്ത്യത്തിലെ രജിസ്‌ട്രേഷന്‍ അപേക്ഷിച്ച്‌ 24.86 ശതമാനം വര്‍ധനയോടെ ബാങ്ക്‌ ഈ വര്‍ഷം പുതിയതായി 90434 ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ടുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ എം.സി. ജേക്കബ്‌, ജനറല്‍ മാനേജര്‍മാരായ കണ്ണന്‍കുട്ടി, ഹരികൃഷ്‌ണന്‍, സജീവ്‌ കൃഷ്‌ണന്‍, ശാന്തനു മുഖര്‍ജി, രവിചന്ദ്‌ എന്നിവരും പങ്കെടുത്തു.

സ്വര്‍ണപ്പണയ വായ്പ ഇനി 60% മാത്രം





സ്വര്‍ണാഭരണത്തിന്റെ വിലയുടെ 60 ശതമാനം മാത്രമേ വായ്പ നല്‍കാന്‍ പാടുള്ളൂവെന്ന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ധനകാര്യ സ്ഥാനപനങ്ങള്‍ സ്വര്‍ണത്തിന് വിലയുടെ വിലയുടെ 80-85 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ട്. ഇതിനാണ് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണനാണയത്തിന് മേല്‍ പണം നല്‍കുന്നതിനും വിലക്കുണ്ട്. സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ കുറഞ്ഞ മൂലധനം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Saturday, April 28, 2012

അക്കൗണ്ട് നമ്പർ മാറാതെ ബ്രാഞ്ച് മാറാം



¥AìIí ÈOV ÎÞùÞæÄ ²øá ÖÞ¶ÏßW ÈßKá ÎæxÞøá ÖÞ¶ÏßçÜAí ¥AìIí ÎÞxÞX ©ÉçÍÞµíÄÞAæ{ ¥ÈáÕÆßAÃæÎKí ùߨVÕí ÌÞCí ²ÞËí §Lc ÌÞCáµZAá ÈßVçÆÖ¢ ÈWµß.

Äßøß‚ùßÏW ÕßÕøBZ (æµææÕØß _ çÈÞ ÏáÕV µØíxÎV) ÉâVÃÎÞÏᢠÜÍcÎÞÏ ©ÉçÍÞµíÄÞAæ{ ÈOV ÎÞùÞæÄ ÎæxÞøá ÖÞ¶ÏßçÜAí ¥AìIí ÎÞxÞX ¥ÈáÕÆßAâ. ÕßÜÞØ¢ Ø¢Ìtß‚ ÉáÄßÏ çø¶ çÕÃæÎCßW ¦ÕÖcæM¿Þ¢. ¥AìIí d¿ÞXØíËV 溇ÞX æºÜïáçOÞZ ÉÜ ÌÞCáµ{ᢠÉáÄßÏ dÌÞFßW ÉáÄßÏ ¥AìIí Äá¿BÞX ÈßVÌtßAáK ØÞÙºøcJßÜÞÃí ùߨVÕí ÌÞCí ÈßVçÆÖ¢.

çµÞV ÌÞCß¹í Ø¢ÕßÇÞÈÎáUÄßÈÞW æµææÕØß ÕßÕøBZ ¯Äá dÌÞFßWÈßKá¢ ÉøßçÖÞÇßAÞæÎKᢠ§ì ØÞÙºøcJßW '¥AìIí çÉÞVGÌßÜßxß Øìµøc¢ Èßç×ÇßAÞÈÞÕßæÜïKᢠùߨVÕí ÌÞCí ÉùEá.

Thursday, April 26, 2012

പോസ്റ്റ് ഓഫിസുകളിലും എടിഎം വരുന്നു



Atm Postoffice
പോസ്റ്റ് ഓഫിസുകളെ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആയിരത്തോളം എടിഎമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. കൂടാതെ  മുഴുവന്‍ പോസ്റ്റ് ഓഫിസുകളെയും കംപ്യൂട്ടര്‍വത്കൃത സംവിധാനത്തിന്‍ കീഴിലേക്ക് കൊണ്ടുവരാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

പുതുതലമുറയെ പോസ്റ്റ് ഓഫിസുകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവരെ രാജ്യത്തെ 25000ഓളം പോസ്റ്റ് ഓഫിസുകള്‍ കംപ്യൂട്ടര്‍വത്കരിച്ചുകഴിഞ്ഞു.

ഇതോടെ പോസ്റ്റ് ഓഫിസുകളിലൂടെ നല്‍കുന്ന സേവിങ്‌സ് എക്കൗണ്ടുകളിലെ പണം എടിഎമ്മുകളിലൂടെ പിന്‍വലിക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 820 ഹെഡ്‌പോസ്റ്റ് ഓഫിസുകളിലാണ് പ്രധാനമായും എടിഎമ്മുകള്‍ ഫിറ്റ് ചെയ്യുക. ബാക്കിയുള്ള പോസ്റ്റ് ഓഫിസുകള്‍ ഏതൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കുമെന്ന് വാര്‍ത്താവിനിമയ സഹമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു.

Wednesday, April 25, 2012

ചെക്കിന് ഏപ്രില്‍ മുതല്‍ മൂന്നുമാസ കാലാവധി മാത്രം


ചെക്കുകളുടേയും ബാങ്ക് ഡ്രാഫ്റ്റുകളുടേയും കാലാവധി ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുമാസമായി കുറയും. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഈ മാറ്റം. 

നിലവില്‍ ആറുമാസമാണ് ഇവയുടെ വാലിഡിറ്റി. തിരിമറിയും കള്ളത്തരങ്ങളും ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആര്‍ബിഐ പുതിയ സംവിധാനം പരീക്ഷിക്കുന്നത്. മൂന്നുമാസ കാലാവധി കഴിഞ്ഞ ചെക്കുകള്‍ക്കോ, ഡ്രാഫ്റ്റുകള്‍ക്കോ, പേ ഓര്‍ഡറുകള്‍ക്കോ, ബാങ്കേഴ്‌സ് ചെക്കുകള്‍ക്കോ ഏപ്രില്‍ ഒന്നുമുതല്‍ പണം നല്‍കാന്‍പാടില്ലെന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ചെക്കുകളുടേയും ഡ്രാഫ്റ്റുകളുടേയും മറ്റും ആറുമാസ കാലാവധി ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആറുമാസ കാലാവധി മുതലാക്കി, ചിലര്‍ ചെക്കുകളും ഡ്രാഫ്റ്റുകളും രൂപപോലെ പലതവണ കൈമാറ്റം നടത്തി നേട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. ശരിയായ രീതിയില്‍ വിനിയോഗിക്കുന്നവര്‍ക്ക് മൂന്നുമാസ കാലാവധി പര്യാപ്തമാണെന്ന് ആര്‍ബിഐവൃത്തങ്ങള്‍ പറഞ്ഞു.

മുകേഷ് വാക്കുപാലിച്ചു; റിലയന്‍സ് വായ്പാരഹിത കമ്പനിയായി


മുകേഷ് അംബാനി വാക്കുപാലിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2012 ഓടെ വായ്പാരഹിതക്കമ്പനിയായി മാറുമെന്നായിരുന്നു ഒരു വര്‍ഷം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചത്. 2011 ജൂണ്‍ മൂന്നിന് നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം. 

2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ആ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 70,252 കോടി രൂപയാണ് കമ്പനിയുടെ മിച്ചധനം. കടബാധ്യത 68,259 കോടി രൂപയും. അതായത് ഫലത്തില്‍ വായ്പാബാധ്യതയെക്കാള്‍ കൂടുതല്‍ തുക കമ്പനിയുടെ കൈവശമുണ്ട്.

2010-11 സാമ്പത്തിക വര്‍ഷം കമ്പനിയുടെ കടബാധ്യത 67,397 കോടി രൂപയും മിച്ചധനം 42,393 കോടി രൂപയുമായിരുന്നു.

മിച്ചധനം ഉപയോഗിച്ച് പുതിയ മേഖലകളില്‍ നിക്ഷേപം നടത്തുകയാണ് കമ്പനി. രാജ്യത്തെ മുഴുവന്‍ സര്‍ക്കിളുകളിലും 4ജി ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ സര്‍വീസ് ലഭിച്ച ഇന്‍ഫോടെല്‍ എന്ന കമ്പനിയെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. വരും മാസങ്ങളില്‍ റിലയന്‍സ് ഇന്‍ഫോടെല്‍ 4ജി സേവനം അവതരിപ്പിക്കും. 

ഐഫോണിന്റെ വില്‍പന ഉയര്‍ന്നു; ആപ്പിളിന്റെ ലാഭം ഇരട്ടിയായി


ഐഫോണിന്റെ വില്‍പന കുതിച്ചുയര്‍ന്നതോടെ കഴിഞ്ഞ ത്രൈമാസത്തില്‍ ആപ്പിളിന്റെ ലാഭം ഇരട്ടിയായി. 1160 കോടി ഡോളറാണ് കഴിഞ്ഞ ത്രൈമാസത്തിലെ ലാഭം. വരുമാനം 3920 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ കൈവശമുള്ള മിച്ചധനം 11020 കോടി ഡോളറായി വര്‍ധിച്ചു.

ഐഫോണിന്റെ വില്‍പനയില്‍ 88 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2012 ജനവരി - മാര്‍ച്ച് ത്രൈമാസത്തില്‍ കമ്പനി 3.5 കോടി ഐഫോണുകള്‍ വിറ്റു. 1.2 കോടി ഐപാഡുകളും ഈ കാലയളവില്‍ വിറ്റഴിച്ചതായി ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചു.

ഐപാഡിന്റെ മൂന്നാം തലമുറ ടാബ്‌ലെറ്റ് വിപണിയിലെത്തിയതോടെ ഈ വര്‍ഷവും മികച്ച വില്‍പന കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഐഫോണ്‍ 4എസ്സിനും മികച്ച പ്രതികരണമാണ്.

മാക്കിന്റെ വില്‍പന 40 ലക്ഷമായി ഉയര്‍ന്നപ്പോള്‍ ഐപോഡിന്റെ വില്‍പന 77 ലക്ഷമായി ചുരുങ്ങു.

Tuesday, April 24, 2012

ശമ്പളം 5 മടങ്ങ് കൂട്ടണമെന്ന് മാരുതി ജീവനക്കാര്‍



അടിസ്ഥാന ശമ്പളം അഞ്ചു മടങ്ങ് വരെ വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ മാനേജ്മെന്റ് ഇതിന് സമ്മതം മൂളിയിട്ടില്ല. 20 ആവശ്യങ്ങള്‍ അടങ്ങുന്ന പട്ടികയാണ് ജീവനക്കാര്‍ മാനേജ്മെന്റിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവ ഫലം കണ്ടില്ലെങ്കില്‍ സമരം തുടങ്ങും.
ഡി എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണം, പ്രിവിലേജ്, ക്യാഷ്വല്‍ അവധികളുടെ എണ്ണം വര്‍ധിപ്പിക്കണം, ഗതാഗത സൗകര്യവും താമസ സൌകര്യവും ഒരുക്കണം തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
മാരുതിയിലെ ജൂനിയര്‍ അസോസിയേറ്റ് പദവിയിലുള്ള ജീവനക്കാരന് 15,000 മുതല്‍ 17,000 രൂപ വരെയാണ് ഇപ്പോള്‍ പ്രതിമാസ ശമ്പളം.

Saturday, April 21, 2012

പ്രീപെയ്ഡിൽ സൗജന്യങ്ങൾ കുറയും


dÉàæÉÏíÁí æÎÞèÌW ©ÉçÍÞµíÄÞAZAí §Èß ¯æù 'Øì¼Èc ³ËùáµZ ©IÞÕ߈. ®KáÎÞdÄΈ, 20 øâÉÏíAá Îáµ{ßÜáU ùàºÞV¼í µâMÃáµ{áæ¿ ædÉÞØØß¹í ËàØí øIá øâÉÏßW ÈßKá ÎâKá øâÉÏÞÏß ÕVÇßMßAÞÈᢠæ¿ÜßçµÞ¢ ù·áçÜxùß ¥çÄÞùßxß ³Ëí §Lc (d¿ÞÏí) æÎÞèÌW µOÈßµZAí ¥ÈáÕÞÆ¢ ÈWµß. 

³çøÞ µOÈßµ{ᢠÕßÉÃßÏᑚ ÎWØøJßÈÈáØøß‚í ¥Fíê¦ùí øâÉ Õæø ædÉÞØØß¹í  ËàØÞÏß ¨¿ÞAßÏßøáKá. ®KÞW §ÄßÈí ¦ÈáÉÞÄßµÎÞÏß Øì¼Èc ®Øí®¢®Øí, dËà ÎßÈßxíØí ®KßÕæÏÞæA ¥ÈáÕÆßAáµÏÞÏßøáKá µOÈßµ{áæ¿ ÌߨßÈØí ÄdL¢. ®KÞW §Èß ÎáÄW ç¿ÞAíè¿ÎßÈá ÉáùJáU ³ËùáµZAá çÕæù Õì‚V ©ÉçÏÞ·ßçAIßÕøáæÎKÞÃí d¿ÞÏí ÈßVçÆÖ¢. 

20 øâÉÏíAá ÄÞæÝÏáU ùàºÞV¼í µâMÃáµZAá ædÉÞØØß¹í ËàØí ÉøÎÞÕÇß øIá øâÉÏÞÏß Äá¿øá¢. ®KÞW øÞ¼cæJ æÎÞèÌW dÉàæÉÏíÁí ©ÉçÍÞµíÄÞA{ßW 90 ÖÄÎÞÈJßW ¯æùÏᢠ20 øâÉÏíAá Îáµ{ßÜáU  ùàºÞV¼í µâMÃáµ{ÞÃí ©ÉçÏÞ·ßAáKÄí. 

ùàºÞV¼í µâMÃáµZ ÕÞBáçOÞZ 12.3% ÈßµáÄßÏᢠædÉÞØØß¹í ËàØá¢ µÝß‚áU ÄáµÏÞÃí ç¿ÞAíè¿¢ ¦Ïß  ÜÍßAáKÄí. ®KÞW ÎßA µOÈßµ{ᢠ200 øâÉÏíAá Îáµ{ßÜáU ùàºÞV¼í µâMÃáµ{ßW ÎáÝáÕX ÄáµÏíAᢠç¿ÞAí è¿¢ ¥ÈáÕÆßAáKáIí. §AÞøcJßW µOÈß ædÉÞØØß¹í ºÞV¼í çÕæIKá ÕÏíAáµÏᢠÈßµáÄß ¯æx¿áAáµÏáÎÞÃá æº‡áKÄí.

Ìß®Øí®X®W ¦ÕæG, 50 øâÉÏíAá Îáµ{ßÜáU ùàºÞV¼í µâMÃßÈí ædÉÞØØß¹í ËàØí ¨¿ÞAáK߈.

'æØAXÁßÈí ²øá èÉØ 


ÈcâÁWÙß D çÉÞØíxí æÉÏíÁí, dÉà æÉÏíÁí ÉiÄßµ{ßW ²ÞçøÞæKCßÜᢠ'æØAXÁßW ²øá ææÉØ ÈßøAßÜáUÄÞÏßøßAÃæÎKá æ¿ÜßçµÞ¢ ÈßÏdLà ¥çÄÞùßxß (d¿ÞÏí) æÎÞææÌW çØÕÈ µOÈßµZAá ÈßVçÆÖ¢ ÈWµß.

¥Jø¢ 'æØAXÁí ÉZØí ÉiÄßÏ¿A¢ ²øá µOÈßAí 25 ÄÞøßËí ÉïÞÈáµZ Õæø È¿JÞæÎKᢠd¿ÞÏí ÉùEá. ÎWØøBZAá çÕÞGß¿ÞÈáU ®Øí®¢®ØáµZAᢠçµÞ{áµZAᢠØÞÇÞøÃ ÈßøAßæa ÈÞÜßøGß ÕæøçÏ ÈßøAí §ì¿ÞAÞÕâ.

Thursday, April 19, 2012

എസ്ബിടി പ്രവാസി ബിസിനസ്സിൽ 27.21% വർദ്ധന

കേരളത്തിലെ ബാങ്കിങ് രംഗത്തെ പ്രമുഖരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 2012 ഫെബ്രുവരി വരെയുള്ള കാലയളവിൽ പ്രവാസി ബിസിനസ്സിൽ 27.21% (3,146 കോടി രൂപ) വർദ്ധനവുണ്ടായി.കഴിഞ്ഞ ജനുവരിയിൽ പ്രവാസി കാലാവധിനിക്ഷേപ പലിശനിരക്ക് 3.82% ൽ നിന്നു 9.50% ലേക്ക് വർദ്ധിപ്പിച്ചതാണ് ഈ നേട്ടത്തിന് കാരണം.കേരളത്തിൽ പ്രവാസി ധനാഗമനത്തിൽ മുന്നിൽ നിൽക്കുന്ന എസ്ബിടിയിൽ ,
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറഞ്ഞതിനാലും പലിശനിരക്ക് ഉയർന്നതിനാലും 2012 ഫെബ്രുവരി വരെ പണം വരവിൽ 34% വർദ്ധനവുണ്ടായി.പ്രവാസികൾക്കിടയിലെ സുഗമമായ പ്രവർത്തനത്തിനായി എസ്ബിടിയ്ക്ക് മദ്ധ്യപൂർവ്വമേഖലയിൽ 34 എക്സ്ചേഞ്ച് കന്വനിയുമായും ഒരു ബാങ്കുമായും പണമടക്കുന്നതിന് ധാരണയുണ്ട്.കൂടുതൽ ഇടപാടുരെ ലഭിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലേക്കും ഇപ്പോൾ പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.ആകെ 853 ശാഖകളുള്ളതിൽ 660ഉം കേരളത്തിലാണ്.

എസ്ബിടി പ്രവാസി കാലാവധി നിക്ഷേപ പലിശനിരക്ക് പരിഷ്കരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി കാലാവധി നിക്ഷേപ പദ്ധതിയുടെ പലിശനിരക്കുകൾ പരിഷ്കരിച്ചു.ഇന്ന് മുതലാണ് പരിഷ്കരിച്ച നിരക്കുകൾ ബാധകമാകുന്നത്.റിസർവ്വ് ബാങ്കിൽന്റെ പുതിയ സാമ്പത്തികാവലോകന നയത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾ പ്രകാരമാണ് പലിശനിരക്ക് പരിഷ്കരിച്ചിരിക്കുന്നത്.ഒരു വർഷം മുതൽ 3 വഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപങ്ങൾക്ക് ഇനി 9% പലിശ ലഭ്യമാകും.3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8.75%, 5 വർഷത്തിന് മേൽ 10 വർഷം വരെ 8.25% എന്നിവയാണ് പുതിയ നിരക്ക്.

Sunday, April 15, 2012

സോണി വൻ നഷ്ടത്തിലേക്ക് : 10000 പേരുടെ ജോലി തെറിക്കും


Dated: April 11, 2012

  തുടർച്ചയായ നാലാം വർഷവും നഷ്ടത്തിലായതിനെ തുടർന്ന്, പ്രമുഖ ഇലക്ട്രോണിക്സ് നിർമാണകമ്പനിയായ സോണി ആഗോളതലത്തിൽ തങ്ങളുടെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുവരുത്താൻ തീരുമാനിച്ചതായി അറിയിച്ചു.
 കഴിഞ്ഞ സാമ്പത്തികവർഷം 6.4ബില്ല്യൺ ഡോളറായിരുന്നു സോണിയുടെ നഷ്ടം. ടെലിവിഷൻ ഉല്പാദനവിതരണ മേഖലയ്കേറ്റ തിരിച്ചടിയാണ് കമ്പനിയ്ക്ക് പ്രതിസന്ധിയ്ക്കിടയാക്കിയത്. ഈ മാസമാദ്യമാണ് കാസുവൊ ഹിരായി സോണിയുടെ സിഇഒ ആയി ചുമതലയേറ്റത്. കമ്പനിയെ അതിന്റെ പൂർവ്വപ്രതാപത്തിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്നതാണ് ഹിരായിയുടെ വെല്ലുവിളി.
    കഴിഞ്ഞവർഷം ആഗോളതലത്തിൽ തന്നെ സോണിയുടെ ഉല്പന്നങ്ങൾക്ക് ആവശ്യക്കാർ വളരെകുറവായിരുന്നു. കൂടാതെ, ജപ്പാനിലെ മാർക്കറ്റിൽ ‘യെൻ’ന്റെ വിലയിടിഞ്ഞതും സോണിയെ കൂടുതൽ കഷ്ടപ്പെടുത്തി. സോണി അതിന്റെ മുന്തിയ മാർക്കറ്റുകളിലെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിന്നോട്ടടിച്ചിരിക്കുകയാണ്. ജർമനിയിലെ അവരുടെ മാർക്കറ്റ് പൂർണ്ണമായും നഷ്ടമായ അവസ്ഥയിലാണ്. തായ്‌ലാന്റിൽ അവരുടെ കഴിഞ്ഞ 50 വർഷത്തെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് അവരിപ്പോൾ എന്നാണറിയുന്നത്. കഴിഞ്ഞ വർഷം സോണി പുറത്തിറക്കിയ എൽ.സി.ഡി. ടിവിയ്ക്ക് മാർക്കറ്റിൽ പ്രതീക്ഷിച്ച നിലവാരത്തിലെത്താൻ കഴിഞ്ഞില്ല.
   മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ ഉല്പാദനചിലവിനേക്കാളും കുറഞ്ഞവിലയ്ക്ക് വിറ്റഴിയ്ക്കേണ്ട ഗതികേടിലാണ് സോണിയിപ്പോൾ. ജാപ്പാനിൽ തന്നെയായിരിക്കും കൂടുതൽ ആളുകളെ പിരിച്ചുവിടുക എന്നാണറിയാൻ കഴിഞ്ഞത്. ഏകദേശം 60,000 പേരാണ് ലോകത്താകമാനം സോണിയിൽ തൊഴിൽ ചെയ്യുന്നത്

Tuesday, April 3, 2012

മണപ്പുറത്തിന് പിന്നാലെ മുത്തൂറ്റിനും വിലക്ക്; കമ്പനി ഡെപ്പോസിറ്റ് സ്വീകരിക്കരുതെന്ന് ആര്‍.ബി.ഐ

പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്. മുത്തൂറ്റ് എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന ഉപകമ്പനിയുടെ പേരില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ നിക്ഷേപം സ്വീകരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മുത്തൂറ്റ് എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയോ മറ്റ് ഏതെങ്കിലും കമ്പനികളുടേയോ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
‘ മൂത്തൂറ്റ് എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഡെപ്പോസിറ്റ് സ്വീകരിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കമ്പനിയില്‍ പണം നിക്ഷേപിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിക്ഷേപിക്കുക’  റിസര്‍വ്വ് ബാങ്ക് പത്രക്കുറിപ്പില്‍ പറയുന്നു.
വര്‍ഷങ്ങളായി സ്വര്‍ണപണയത്തിന്‍മേല്‍ പണം കൊടുക്കുന്ന സ്ഥാപനമാണിത്. റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി കമ്പനിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന വന്‍ലാഭം നിരവധിപേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ ഉള്‍പ്പെടെ ഇവിടെയാണ് നിക്ഷേപിക്കുന്നത്.  ഈ കമ്പനികള്‍ വന്‍തോതില്‍ വളരാന്‍ ഇത് കാരണമായി. ഈ കമ്പനികള്‍ ബാങ്കുകളില്‍ നിന്നും ഫണ്ടുകള്‍ വാങ്ങുകയും ബോണ്ടുകള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ശക്തമാക്കുന്നത്.
റിസര്‍വ് ബാങ്ക് നിര്‍ദേശം മാനിച്ച് മുത്തൂറ്റ് എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇനി മുതല്‍ നിക്ഷേപം സ്വീകരിക്കില്ലെന്ന്  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷിതമായ കടപത്രങ്ങള്‍ സ്വീകരിക്കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മണപ്പുറം ഫിനാന്‍സിനെതിരെയും സമാനമായ വിലക്ക് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പൊതുനിക്ഷേപം (പബ്ലിക് ഡെപ്പോസിറ്റ്) സ്വീകരിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമെന്നും ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയും (എന്‍.സി.ഡി.) സബോര്‍ഡിനേറ്റ് ബോര്‍ഡുകളിലൂടെയും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്നുമാണ് മണപ്പുറം മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ ആ സമയത്ത് പറഞ്ഞത്.
സ്വര്‍ണപണയത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച കര്‍ശനനിര്‍ദ്ദേശങ്ങള്‍ മണപ്പുറം ഫിനാന്‍സിനും മുത്തൂറ്റ് ഫിനാന്‍സിനും കനത്ത തിരിച്ചടിയാവുകയാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പുറമേ ഇത്തരം സ്ഥാപനങ്ങള്‍ സ്വര്‍ണ പണയത്തില്‍ നല്‍കുന്ന വായ്പയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
ഇനി മുതല്‍ പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 60 ശതമാനം മാത്രമേ വായ്പയായി അനുവദിക്കാനാവൂ. ഇത് പരമാവധിയായതിനാല്‍ കമ്പനികള്‍ക്ക് അതിലും താഴെയുള്ള ഏതെങ്കിലും ഒരു നിരക്ക് നിശ്ചയിക്കേണ്ടി വരും. കൂടാതെ സ്വര്‍ണ നാണയങ്ങളും സ്വര്‍ണബാറുകളും പണയത്തിനെടുക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മുത്തൂറ്റും മണപ്പുറവും അദ്ഭുതകരമായ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. ബാങ്കിങ് മേഖലയ്ക്കും ചെറുകിട നിക്ഷേപകര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ വളര്‍ച്ച കൊണ്ടുണ്ടായിട്ടുള്ളത്.

നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ വില കുറയ്ക്കുന്നു

ന്യൂദല്‍ഹി: പുതിയ മേധാവിയുടെ സാരഥ്യത്തിന്റെ കീഴിലും ഭീമന്‍ നഷ്ടം നേരിട്ട ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുനര്‍വിചിന്തനത്തിനു തയ്യാറാകുന്നു. വില്‍പന വര്‍ധിപ്പിക്കാന്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകളുടെ വില കുത്തനെ കുറിച്ചിരിക്കുകയാണ് ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറിയുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ മാര്‍ക്കറ്റ് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ മാത്രമാണ് ബ്ലാക്ക്‌ബെറി വില കുറച്ചിരിക്കുന്നത്.
നിലവിലെ വിലയില്‍ നിന്നും 27 ശതമാനത്തോളം വിലക്കുറവിലാണ് ബ്ലാക്ക്‌ബെറി ഫോണുകള്‍ ലഭ്യമാകുക. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് റിം വില കുറയ്ക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് പതിനായിരം രൂപയില്‍ കുറഞ്ഞ ഒരു മോഡലും ബ്ലാക്ക്‌ബെറി ഫോണ്‍ ശ്രേണിയില്‍ ഉണ്ടായിരുന്നില്ല.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 12.5 കോടി ഡോളറിന്റെ വന്‍ നഷ്ടമാണ് റിംമിന് സംഭവിച്ചത്. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ 41.8 കോടി ഡോളറായിരുന്നു നഷ്ടം. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബ്ലാക്ക്‌ബെറി വിലക്കുറവും പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ അറ്റാദായം 2012 സാമ്പത്തിക വര്‍ഷം 116 കോടി ഡോളറായും കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നഷ്ടം 340 കോടി ഡോളറായിരുന്നു.
റിമ്മിന്റെ പുതിയ മേധാവി തോര്‍സ്റ്റണ്‍ ഹെയിന്‍സ് ജനുവരിയിലാണ് ചുമതലയേറ്റത്. 1.11 കോടി ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളാണു കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിം കയറ്റുമതി ചെയ്തത്. 50,000 പ്ലേ ബുക്ക് ടാബ്‌ലറ്റുകളും വിറ്റു.
അതേസമയം, ബ്ലാക്ക്‌ബെറി ഫോണ്‍ സേവനം സംബന്ധിച്ച സുരക്ഷാ ആശങ്ക പരിഹരിക്കാന്‍ ടെലികോം മന്ത്രാലയത്തിന് സാധിച്ചിട്ടില്ലെന്ന വിമര്‍ശനവുമായി പാര്‍ലമെന്ററി പാനല്‍ രംഗത്തെത്തി. സുരക്ഷാ ഏജന്‍സികള്‍ക്ക് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇതുവരെയും ബ്ലാക്ക്‌ബെറി സേവനം ലഭ്യമായിട്ടില്ലെന്നു റാവു ഇന്ദ്രജിത് സിംഗ് മേധാവിയായ പാനല്‍ വ്യക്തമാക്കി.
ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബി.ബി.എം), ബ്ലാക്ക്‌ബെറി ഇന്റര്‍നെറ്റ് സര്‍വീസ് (ബി.ഐ.എസ്), ബ്ലാക്ക്‌ബെറി എന്റര്‍പ്രൈസ് സര്‍വര്‍ (ബി.ഐ.എസ്) എന്നീ സേവനങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയതോടെ ഈ സേവനങ്ങള്‍ പരിശോധിക്കാന്‍ റിം അനുമതി നല്‍കുകയും ചെയ്തിരുന്നു. സന്ദേശങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ സെര്‍വര്‍ സ്ഥാപിച്ചതായി ബ്ലാക്ക്‌ബെറിയും ടെലികോം മന്ത്രാലയവും പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശോധിക്കാനുള്ള അവസരം കമ്പനി ഇതുവരെ ഒരുക്കിയിട്ടില്ലെന്നാണ് അറിയുന്നത്.