മണപ്പുറത്തിനു പിന്നാലെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനും റിസര്‍വ്വ്‌ബാങ്കിന്റെ വിലക്ക്.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഫിന്‍കോര്‍പ്പിനാണ് നിക്ഷേപ സ്വീകരണത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.മുത്തൂറ്റ് എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റിന്റേയോ മറ്റ് ഏതെങ്കിലും കമ്പനികളുടേയോ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണ് എന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ മുത്തൂറ്റ് എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌എന്ന ഉപകമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടി എന്നും റിസര്‍വ്വ്‌്‌ബാങ്ക് വ്യക്തമാക്കി.വിലക്ക് ലംഘിച്ച് പണം നിക്ഷേപിക്കുന്നവര്‍ സ്വന്തം താത്‌പര്യത്തില്‍ നിക്ഷേപിക്കണമെന്നും റിസര്‍വ്വ്‌ബാങ്ക് നിഷ്‌കര്‍ഷിച്ചു.
ഇതോടെ കേരളത്തില്‍ റിസര്‍വ്വ്‌്‌ബാങ്കിന്റെ നടപടി നേരിടേണ്ടിവന്ന രണ്ടാമത്തെ സ്ഥാപനമായി മാറി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് . റിസര്‍വ്വ്‌ബാങ്ക് നിര്‍ദ്ദേശം മാനിച്ച് ഇനി മുതല്‍ നിക്ഷേപം സ്വീകരിക്കുന്നതല്ല എന്നും സുരക്ഷിതമായ കടപത്രങ്ങള്‍ സ്വീകരിക്കുന്നതിന് റിസര്‍വ്വ്‌ബാങ്കിന്റെ വിലക്ക് ഇല്ല എന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് അറിയിച്ചു .
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപ്പണയത്തിന്‍മേല്‍ വായ്‌പ അനുവദിക്കുന്നതിന് റിസര്‍വ്വ്‌ബാങ്ക് ശക്തമായ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ധനകാര്യസ്ഥാപനങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് റിസര്‍വ്വ്‌ബാങ്കിന്റെ പുതിയ തീരുമാനങ്ങള്‍.
No comments:
Post a Comment