Saturday, March 31, 2012

എയര്‍ഇന്ത്യയുടെ പുനരുദ്ധാരണ പാക്കേജിന് ബാങ്കുകളുടെ അംഗീകാരം

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അംഗീകാരം നല്‍കി. പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന വിമാനക്കമ്പനിക്ക് ഇത് ആശ്വാസം പകരും. 

എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഇതുസംബന്ധിച്ച നാല് കരാറുകളില്‍ ഒപ്പുവച്ചു. മാസ്റ്റര്‍ റീസ്ട്രക്ചറിങ് കരാര്‍, പ്രവര്‍ത്ത മൂലധന സൗകര്യത്തിനുള്ള കരാര്‍, ഫെസിലിറ്റി ഏജന്റ് നിയമന കരാര്‍, ട്രസ്റ്റി നിയമന കരാര്‍ എന്നിവയാണിത്. 

10,500 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം ദീര്‍ഘകാല വായ്പയായി മാറ്റുന്നതാണ് പാക്കേജിന്റെ മുഖ്യ ആകര്‍ഷണം. 11 ശതമാനം വാര്‍ഷിക പലിശ ഇനത്തിലാണ് ഇത്. 

പാക്കേജിന് മുമ്പ് അധിക ഫണ്ടിനായി കാബിനറ്റ് അംഗീകാരം ലഭിക്കേണ്ടതുണ്ട്.

റയിൽവേ ചാർജ് വർദ്ധന

ùÏßWçÕ ÏÞdÄÞÈßøAá ÕVÇÈ §Ká ÈßÜÕßW Õøá¢. dÙØbÆâøçJAá øIÞ¢ ÐÞØí ®ØßÏßÜᢠ²KÞ¢ ÐÞØí ®ØßÏßÜᢠÏÞdÄ æº‡áKÕæøÏÞÃá ÈßøAáÕVÇÈ µÞøcÎÞÏß ÌÞÇßAáµ. ÈßÜÕßÜáU ÈßøAßæa §øGßçÏÞ{Î޵ᢠdÙØbÆâø ÏÞdÄAâÜß.  ÆàV¸Æâø ÏÞdĵZAá µÞøcÎÞÏ ÕVÇÈ ©IÞÕáµÏáÎ߈. §Ká ÎáÄÜáU ÏÞdÄÏíAá çÈøçJ ¿ßAxí ùߨVÕí æºÏíÄÕøßW ÈßKá ÏÞdÄÞçÕ{ÏßW ¿ß¿ß§ÎÞV ØíÜßÉí ÈWµß ¥Çßµ ÈßøAí ¨¿ÞAá¢. 

æØAXÁí ®ØßÏßÜá¢ ËØíxí ®ØßÏßÜᢠµáùE Æâø¢ ÏÞdÄ æº‡áKÕVAí §øáG¿ßÏÞÃí. ÏÞdÄÞÆâø¢ ÈßÖíºÏßAáK ØíÜÞÌí ÎÞxßÏÄÞÃá µÞøÃ¢. µáùE Æâø¢ 100 µßçÜÞÎàxùßÜÞÃá ÈßÜÕßW µÃAÞAßÏßøáKÄí. ¥ÄÞÏÄí Èâùí µßçÜÞÎàxùßW ÄÞæÝ ®dÄ ÆâøÎÞÏÞÜᢠÈâùá µßçÜÞÎàxùßæa ÈßøAí . æØAXÁí ®ØßÏßW §Äí 214 øâÉÏá¢ ËØíxí ®ØßÏßW 341 øâÉÏáÎÞÏßøáKá.  µáùE ÆâøJßæa ØíÜÞÌí ²xÏ¿ßAá 300 µßçÜÞÎàxùÞÏß ©ÏVJß. ÈßøAí 500ê848 øâÉÏáÎÞAß. 

ÄßøáÕÈLÉáøJá ÈßKá æµÞˆ¢ Õæø ÎÞdÄÎÞÃá  ÏÞdÄæÏCßÜᢠæØAXÁí ®ØßÏßÜá¢ ËØíxí ®ØßÏßÜᢠտAÞçFøß Õæø ÏÞdÄ æº‡áK Äáµ ÈWçµIßÕøá¢. æµÞˆçJAá ÎáXÉí 214 øâÉÏÞÏßøáKá ¥¿ßØíÅÞÈ æØAXÁí ®Øß ¿ßAxí ÈßøæACßW §çMÞZ ¥Äí ¥Eâùí øâÉÏÞÏß. ËØíxí ®ØßÏßW 848 øâÉÏá¢. ÈßøAáÕVÇÈ ùÏßWçÕÏáæ¿ ùߨVçÕ×X çØÞËíxíæÕÏùßW §KæÜ ¥VÇøÞdÄß  dÉÞÌÜcJßW ÕKá. ¥ÕÇßAÞÜÎÞÏÄßÈÞW ¥¿áJ øIá ÎÞØçJAá ÆàV¸Æâø æd¿ÏßÈáµ{ᑚ ùߨVçÕ×æÈˆÞ¢ ÄæK çÈøçJ ÉâVJßÏÞÏßGáIí. §ÕøßW ÈßæKˆÞ¢ ÉáÄáAßÏ ÈßøAáµZ Éßøßæ‚¿áçAI ºáÎÄÜ ¿ß¿ß§ÎÞVAÞÏßøßAá¢. 

ÉáÄßÏ æØAXÁí, ËØíxí®Øß ÈßøAáµZ 
ÄßøáÕÈLÉáøJáÈßKá dÉÇÞÈ Øíçx×Èáµ{ßçÜAáU æØAXÁí ®Øß, ËØíxí ®Øß ÉáÄáAßÏ ¥¿ßØíÅÞÈ ÏÞdÄÞ ÈßøAí. ÉÝÏ ÈßøAí dÌÞAxßW. 

æµÞˆ¢:  500 (214), 848 (367)
µÞÏ¢µá{¢: 500 (228), 848 (518)
çµÞGÏ¢: 500 (228), 848 (518)
®ùÃÞµá{¢: 500 (383), 848 (657)
ÄãÖâV: 500 (469), 848 (804)
ÄßøâV: 632 (567), 1090(976)
çµÞÝßçAÞ¿í: 677 (614), 1181 (1055)
µHâV: 794 (717), 1384 (1231)
ÄÜçÖøß: 769 (695), 1341 (1194)
µÞØVçµÞ¿í: 884 (795), 1544 (1367)
ÉÞÜAÞ¿í: 624 (567), 1090 (976)
çµÞÏOJâV: 691 (626), 1204 (1075)
¨çùÞÁí: 805 (727), 1405 (1249)
ÄßøáMâV: 757 (685), 1319 (1175)
çØÜ¢: 872 (786), 1523 (1349)
΢·ÜÞÉáø¢: 940 (844), 1643 (1451)
Õß¼ÏÕÞÁ: 1530 (1335), 2685 (2295)
ÈÞ·íÉâV: 2026 (1733), 3565 (2980)
ÎÁí·ÞÕí: 1359 (1197), 2381 (2058)
ÌÞ¢±âV: 1168 (1039), 2045 (1787)
Îá¢èÌ: 1931 (1657), 3395 (2847)
Ùìù: 2099 (1787), 3695 (3072)
èÙÆøÞÌÞÆí: 1741 (1504), 3058 (2585)
æºèK: 1216 (1079), 2129 (1856)
ÈcâÁWÙß: 2543 (2085), 4500 (3585)
¥ÙNÆÞÌÞÆí: 2201 (1856), 3880 (3190)
¼NáÄÞÕß: 2817 (2269), 4997 (3902)
ÎÇáø: 533 (486), 927 (834)
ÄßøáMÄß: 1207 (1072), 2112 (1842)

ÉGßµÏßW ©UÄí ¥¿ßØíÅÞÈ ¿ßAxí ÈßøAÞÃí. ùߨVçÕ×X ºÞV¼í, ØâMVËÞØíxí ÈßøAí, ÁÕÜÉíæÎaí ºÞV¼í ®KßÕ ÉáùæÎ Õøá¢. ÖÄÞÌíÆß, ÄáøçLÞ, ·øàÌí øÅí, øÞ¼ÇÞÈß Äá¿BßÏ æd¿ÏßÈáµZAá dÉçÄcµ ÈßøAÞÃí.

ബാങ്കുകള്‍ക്ക്‌ കോടികളുടെ വായ്‌പ

2ജി സേവനവുമായി ബന്ധപ്പെട്ട്‌ വിവിധ ടെലികോം കമ്പനികള്‍ക്കായി പൊതുമേഖലാ ബാങ്കുകളും
സ്വകാര്യ ബാങ്കുകളും ചേര്‍ന്ന്‌ 28,000 കോടിയോളം രൂപ വായ്‌പ നല്‍കിയിട്ടുണ്ടെന്നു കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. സുപ്രീംകോടതി വിധിയോടെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ട കമ്പനികളും ഇക്കൂട്ടത്തിലുണ്ട്‌.
ലൈസന്‍സ്‌ ഫീസിനായും ടവറുകള്‍ നിര്‍മിക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ്‌ ഇത്രയും തുക വായ്‌പ നല്‍കിയത്‌. 2011 ഡിസംബര്‍വരെ 19,135 കോടി രൂപ പൊതുമേഖലാ ബാങ്കുകളും 8,803 കോടി രൂപ സ്വകാര്യ ബാങ്കുകളും വായ്‌പയായി നല്‍കി. മതിയായ ഈടിന്‍മേലാണ്‌ വായ്‌പ നല്‍കിയിരിക്കുന്നതെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ വരെ ടെലികോം മേഖലയ്‌ക്കായി 76,977 കോടിരൂപയുടെ വായ്‌പയാണു ബാങ്കുകള്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഊര്‍ജ മേഖലയ്‌ക്കായി കഴിഞ്ഞ ഡിസംബര്‍ വരെ 2,62,532 കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ടെന്ന്‌ ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ ലോക്‌സഭയില്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും ചേര്‍ന്നാണ്‌ ഇത്രയും വായ്‌പ നല്‍കിയിരിക്കുന്നത്‌.

മുത്തൂറ്റ്‌ ഗ്രൂപ്പിനും റിസര്‍വ്വ്‌ബാങ്കിന്റെ വിലക്ക്‌

മണപ്പുറത്തിനു പിന്നാലെ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിനും റിസര്‍വ്വ്‌ബാങ്കിന്റെ വിലക്ക്‌.
മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഫിന്‍കോര്‍പ്പിനാണ്‌ നിക്ഷേപ സ്വീകരണത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്‌.മുത്തൂറ്റ്‌ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റിന്റേയോ മറ്റ്‌ ഏതെങ്കിലും കമ്പനികളുടേയോ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നത്‌ കുറ്റകരമാണ്‌ എന്നും മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ശാഖകളില്‍ മുത്തൂറ്റ്‌ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌എന്ന ഉപകമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ നടപടി എന്നും റിസര്‍വ്വ്‌്‌ബാങ്ക്‌ വ്യക്തമാക്കി.വിലക്ക്‌ ലംഘിച്ച്‌ പണം നിക്ഷേപിക്കുന്നവര്‍ സ്വന്തം താത്‌പര്യത്തില്‍ നിക്ഷേപിക്കണമെന്നും റിസര്‍വ്വ്‌ബാങ്ക്‌ നിഷ്‌കര്‍ഷിച്ചു.
ഇതോടെ കേരളത്തില്‍ റിസര്‍വ്വ്‌്‌ബാങ്കിന്റെ നടപടി നേരിടേണ്ടിവന്ന രണ്ടാമത്തെ സ്ഥാപനമായി മാറി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ . റിസര്‍വ്വ്‌ബാങ്ക്‌ നിര്‍ദ്ദേശം മാനിച്ച്‌ ഇനി മുതല്‍ നിക്ഷേപം സ്വീകരിക്കുന്നതല്ല എന്നും സുരക്ഷിതമായ കടപത്രങ്ങള്‍ സ്വീകരിക്കുന്നതിന്‌ റിസര്‍വ്വ്‌ബാങ്കിന്റെ വിലക്ക്‌ ഇല്ല എന്നും മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ ചെയര്‍മാന്‍ തോമസ്‌ ജോണ്‍ മുത്തൂറ്റ്‌ അറിയിച്ചു .
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപ്പണയത്തിന്‍മേല്‍ വായ്‌പ അനുവദിക്കുന്നതിന്‌ റിസര്‍വ്വ്‌ബാങ്ക്‌ ശക്തമായ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ധനകാര്യസ്ഥാപനങ്ങള്‍ക്ക്‌ വീണ്ടും തിരിച്ചടിയായിരിക്കുകയാണ്‌ റിസര്‍വ്വ്‌ബാങ്കിന്റെ പുതിയ തീരുമാനങ്ങള്‍.

Wednesday, March 28, 2012

എസ്.ബി.ഐ ഭവനവായ്പ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറ്റാം

നേരത്തെ ഉയര്‍ന്ന പലിശക്ക് ഭവന വായ്പയെടുത്ത ഉപഭോക്താക്കള്‍ക്കും വായ്പകള്‍ കുറഞ്ഞ പലിശയിലേക്ക് മാറ്റാന്‍ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ അവസരം നല്‍കുന്നു. ബാങ്കിന്റെ പ്രൈം ലെന്റിങ് റേറ്റ് (പി.എല്‍.ആര്‍) ബന്ധപ്പെടുത്തിയിരിക്കുന്ന വായ്പകള്‍ക്ക് ഈ തീരുമാനം ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.
14.75% നിലവിലെ പ്രൈം ലെന്റിങ് റേറ്റ്. ഇത് ബാങ്കിന്റെ അടിസ്ഥാന വായ്പാ നിരക്കുമായി ബന്ധപ്പെടുത്തുന്ന വായ്പയാക്കി മാറ്റാനാണ് കഴിയുക. നിലവില്‍ ഈ നിരക്ക് 10 ശതമാനമാണ്.
നിരവധി ഉപഭോക്താക്കള്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ നിരക്കിലേക്ക് വായ്പ മാറ്റാന്‍ തിരിച്ചടക്കാന്‍ ബാക്കിയുള്ള വായ്പയുടെ ഒരു ശതമാനം ഫീസ് നല്‍കേണ്ടിവരുമെന്ന് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫ്‌ളോട്ടിങ് നിരക്കില്‍ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് എസ്.ബി.ഐ ഇപ്പോള്‍ 10.5 ശതമാനമാണ് പലിശ ചുമത്തുന്നത്. വായ്പാ തുക കൂടുന്നതനുസരിച്ച് ഈ നിരക്ക് 11 ശതമാനം വരെ ഉയരും. നിലവില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് ഈ ഫ്‌ളോട്ടിങ് നിരക്കിലേക്ക് മാറാനുള്ള അവസരമാണ് നല്‍കുക.
അതിനിടെ കടുത്ത പണ ദൗര്‍ലഭ്യം നേരിടാന്‍ എസ്.ബി.ഐ വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒരു ശതമാനം വരെ ഉയര്‍ത്തിയിട്ടുമുണ്ട്. ഏഴ് മുതല്‍ 240 ദിവസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.